അടുത്തിടെ ഒരു പ്രമുഖ ചാനലിലെ ഏറെ പ്രേക്ഷകരുള്ള റിയാലിറ്റിഷോയില്‍ സന്തോഷ് പണ്ഡിറ്റ് അതിഥിയായി വന്നിരുന്നു. എന്നാല്‍ അവതാരകയും ചില നടിമാരും ചേര്‍ന്ന് സന്തോഷ് പണ്ഡിറ്റിനെ പരിഹസിച്ചത് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനത്തിനു കാരണമായിരുന്നു. നിരവധിപേരാണ് പരിപാടിയെ തള്ളിപ്പറഞ്ഞു കൊണ്ടും സന്തോഷിനെ പിന്തുണച്ചു കൊണ്ടും രംഗത്തു വന്നത്. ഇപ്പോഴിതാ പണ്ഡിറ്റിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സീരിയല്‍ താരം അശ്വതി. ആര്‍ക്കു വേണമെങ്കിലും വിമര്‍ശിക്കാമെന്നും പക്ഷേ അതുപറയുന്നതിന് ഒരു രീതിയുണ്ടെന്നും താരം പറഞ്ഞു. ഫേസ് ബുക്കില്‍ പോസ്റ്റിലാണ് അശ്വതി ഇങ്ങനെ കുറിച്ചത്. അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ശ്രീ സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയില്‍ കളിയാക്കി എന്ന വാര്‍ത്തയാണ് ഈ പോസ്റ്റിന് ആധാരം വളരെ പേരുകേട്ട ഒരു പ്രോഗ്രാമില്‍ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാര്‍ത്ത കണ്ടത്. എന്നാല്‍ എന്റെ അറിവില്‍ ഏത് പ്രോഗ്രാമില്‍ അദ്ദേഹത്തെ വിളിക്കുമ്പോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍…
Read More