ഒരു എക്സ്ട്രാ ഓര്‍ഡിനറി ഭാര്യയല്ല ഞാന്‍ ! അങ്ങനെ എന്തെങ്കിലും ഒക്കെ ആയാല്‍ മാത്രം എന്നെ സ്നേഹിക്കുന്ന ആള്‍ക്കാരെ എനിക്കാവശ്യം ഇല്ല ! കുറിപ്പ് വൈറലാകുന്നു…

സമീപകാലത്ത് മലയാളികള്‍ ഏറ്റവുമധികം നെഞ്ചേറ്റിയ ചിത്രങ്ങളിലൊന്നാണ് റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം. ഇപ്പോള്‍ മലയാൡകള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് സിനിമയുടെ പൊളിറ്റിക്കല്‍ കറക്‌നെസിനെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും ചികഞ്ഞു നോക്കല്‍. ഹോമിന്റെ കാര്യത്തിലും ഇതുണ്ടായി. പതിവുപോലെ സിനിമ പുരുഷാധിപത്യത്തിന്റെ മഹത്വവല്‍ക്കരണമാണെന്ന് ചിലര്‍ പറയുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ കുറവില്ല. ഇപ്പോള്‍ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് വേറിട്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അശ്വതി ഐഡന്‍. എക്സ്ട്രാ ഓര്‍ഡിനറി ആയ കാര്യം ചെയ്താലേ അച്ഛനെ മകന്‍ അംഗീകരിക്കു എന്നു കാണിച്ചതിലെ സാംഗത്യമെന്തെന്ന് അശ്വതി പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു. തനിക്കൊരിക്കലും എക്സ്ട്രാ ഓര്‍ഡിനറി അമ്മയോ മകളോ മരുമകളോ ഭാര്യയോ ആവാന്‍ സാധിക്കില്ല. അങ്ങനെ എന്തെങ്കിലുമൊക്കെ അയാല്‍ മാത്രം എന്നെ സ്നേഹിക്കുന്ന ആള്‍ക്കാരെ തനിക്കാവശ്യവും ഇല്ലെന്നും അശ്വതി കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:ഇങ്ങനെ… ഹോം എന്ന മൂവി എന്തു കൊണ്ടാണ്…

Read More