സാധാരണ പോലീസുകാര്‍ മുതല്‍ എസ്ഐമാരും സിഐമാരും ഉള്‍പ്പെടെയുള്ളവരെ ഹണിട്രാപ്പില്‍ കുടുക്കിയ കൊല്ലം അഞ്ചല്‍ സ്വദേശിനി അശ്വതിയ്ക്കെതിരേ ആദ്യമായി പരാതി നല്കി ഒരു പോലീസുകാരന്. കൊല്ലത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരാതി നല്‍കിയതോടെ ഹണിട്രാപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് കേരളാ പൊലീസ്. നൂറിലേറെ പൊലീസുകാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന യുവതി തലസ്ഥാനത്തെ ഒരു എസ്ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെയാണ് വിവാദ നായികയെപ്പറ്റി കേരളം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. വിശദമായ അന്വേഷണത്തില്‍ യുവതിയുടെ പ്രധാന ഇരകള്‍ പോലീസുകാരാണെന്നു തെളിഞ്ഞു. കാമറാമാന്, സിനിമാ സംവിധായകന് എന്നിവരടക്കം തേന്‍കെണിയില്‍ കുടുങ്ങിയവരുടെ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നിരുന്നു. എന്നാല്‍ നാണക്കേട് ഭയന്ന് ആരും പൊലീസില്‍ പരാതി നല്‍കിയില്ല. അവ്യക്തമായ പരാതികളില്‍ കേസെടുക്കാനും പോലീസിന് കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുവതിയുടെ ട്രാപ്പില്‍ പെട്ട പോലീസുകാരന് തന്നെ കേസ് കൊടുത്തത്. ഇതോടെ പാങ്ങോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.…
Read More