ന്യൂഡൽഹി: ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ 2,268 ദിവസം പിന്നിട്ട മോദി തന്റെ മുൻഗാമി അടല്‍ ബിഹാരി വാജ്പേയിയെയാണ് മറികടന്നത്. വാജ്പേയി ആയിരുന്നു മോദിക്ക് മുൻപ് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രി. 2014 മെയ് 26 ന് അധികാരത്തിലെത്തിയ മോദി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിക്കുന്ന നാലാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ബഹുമതിയും സ്വന്തമാക്കി. ഇക്കാര്യത്തിൽ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനാണ് റിക്കാർഡ്. നെഹ്റു 16 വര്‍ഷവും 286 ദിവസവും ഇന്ത്യയെ നയിച്ചു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസം മുതല്‍ 1964 മെയ് 27 ന് അദ്ദേഹം മരിക്കുന്ന ദിവസം വരെ അദ്ദേഹം അധികാരത്തിലിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയാണ് തൊട്ടുപിന്നിൽ. ഇന്ദിര മൂന്ന് തവണകളിലായി 11 വര്‍ഷവും…
Read MoreTag: Atal Bihari Vajpayee
മണ്മറഞ്ഞത് ഇന്ത്യ കണ്ട മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ പ്രധാനമന്ത്രി ! പേരു പോലെ ദൃഢമായ തീരുമാനങ്ങളിലൂടെ ശ്രദ്ധേയനായി;കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും ഈ തന്ത്രജ്ഞത
അടല്‍ ബിഹാരി വാജ്പേയിയുടെ വിയോഗത്തിലൂടെ ഇന്ത്യയ്ക്ക് നഷ്ടമായത് ഒരു മുന്‍ പ്രധാനമന്ത്രിയെ മാത്രമല്ല ഇന്ത്യ കണ്ട മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ ഒരു വിശിഷ്യ വ്യക്തിത്വത്തെ കൂടിയാണ്. അഞ്ചു വര്‍ഷം തികച്ച് ഭരിച്ച ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയായ വാജ്പേയിയെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചവരില്‍ പ്രധാനിയായിരുന്നു വാജ്പേയി. ടെലികോം രംഗത്ത് ഇന്ത്യയുടെ കുതിച്ചു ചാട്ടത്തിന് പ്രേരകശക്തിയായതും റോഡ്,റെയില്‍,വ്യോമ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവെച്ചതും അടല്‍ ബിഹാരി വാജ്പേയി ആയിരുന്നു. 1951ല്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനസംഘ് രൂപികരിക്കാന്‍ മുമ്പില്‍ നിന്നവരില്‍ ഒരാളായിരുന്നു വാജ്പേയി. 1957ല്‍ ജനസംഘിന്റെ ടിക്കറ്റില്‍ രണ്ടാം ലോക്സഭയില്‍ അംഗമായി. അന്നു മുതല്‍ ഇങ്ങോട്ട് ഒമ്പത് തവണയാണ് ലോക്സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ വിദേശകാര്യ മന്ത്രി വാജ്പേയി…
Read More