പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഒാണസദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണിത്. പച്ചടിപച്ചടിയില്തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയാറാക്കാം. പൈനാപ്പിളിലുള്ള ബ്രേമിലിന്‍ എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളായ (LDL) നെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിന്‍ ‘സി’, ‘ഇ’, ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. സാമ്പാര്സ്വാദിനു മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാര്‍. പലതരം പച്ചക്കറികളുടെ ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍. വെണ്ടയ്ക്ക, വെള്ളരിയ്ക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ ചേരുന്നു ഇതിന്റെ…
Read MoreTag: atham
പോഷക സമ്പന്നം ഓണസദ്യ
സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്പ്പിക്കാന് കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നു തന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരം മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ചോറ്ചെമ്പാവരി ചോറില്‍ ‘ബി’ വിറ്റാമിനുകളും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അവശ്യ അമിനോ ആസിഡുകളും ഗാമാ – അമിനോ ബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതു തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. പരിപ്പ്, പപ്പടം, നെയ്യ്ഏതു സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യാധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണത്. ആരോഗ്യകരമായ , യുവത്വം തുളുമ്പുന്ന ചര്‍മം പ്രദാനം ചെയ്യുന്നു. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്.…
Read Moreആർപ്പോ… ഇർറോ….
ആർപ്പോ… ഇർറോ….കോട്ടയം സിഎംഎസ് കോളജിൽ നടന്ന ഓണാഘോഷത്തിൽനിന്ന്. -അനൂപ് ടോം ഓണാഘോഷത്തോടനുബന്ധിച്ച് മേഴ്സി കോളജിൽ എത്തിയ മാവേലി വേഷധാരി വടം വലി മത്സരത്തിൽ – അനിൽ കെ. പുത്തൂർ എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന് – ബ്രില്യൻ ചാൾസ്
Read Moreവിലവർധനയിലും പൂവിപണി സജീവം
കോട്ടയം: തിരുവോണത്തിന് ഇനി എട്ടുനാള്‍ മാത്രം. ഓണാഘോഷത്തില്‍ പ്രധാനം പൂക്കളമൊരുക്കലാണ്. പതിവുപോലെ ഇത്തവണയും മലയാളിക്ക് പൂക്കളമൊരുക്കാന് അന്യസംസ്ഥാനത്തുനിന്നാണ് പൂക്കളെത്തുന്നത്. തമിഴ്നാട്ടിലെ തോവാള, ശീലയംപെട്ടി, കമ്പം കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, ബന്ദിപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് ബന്ദിയും ചെണ്ടുമല്ലിയും ജമന്തിയും വാടാമുല്ലയും എത്തുന്നത്. ഇത്തവണ പൂക്കളുടെ വില വര്‍ധിച്ചിട്ടുണ്ട്. ഓറഞ്ച്, മഞ്ഞ നിറത്തിലുളള ബന്ദിക്ക് കിലോ 150 രൂപ മുതല്‍ 200 രൂപ വരെയാണ് വില. വാടാമുല്ല കിലോയ്ക്ക് 200 രൂപയും അരളിക്ക് 400 മുതല്‍ 500 രൂപയുമാണ് വില. മുല്ലപൂവിനും മീറ്ററിനാണ് വില. ഒരു മീറ്ററിനു 80 രൂപ നല്‍കണം. അന്യ സംസ്ഥാനപൂക്കള്ക്കൊപ്പം ഇത്തവണ വിപണയില്‍ നാടന്‍ പൂക്കളുമെത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വാകത്തനം, പുതുപ്പള്ളി, കല്ലറ, നീണ്ടൂര്‍, ചങ്ങനാശേരി, വൈക്കം പ്രദേശങ്ങളില്‍ നിരവധി പൂന്തോട്ടങ്ങളുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി കര്‍ഷകരും ഇത്തവണ തമിഴ്നാട്ടില്‍നിന്നു ബന്ദി തൈകള്‍ വാങ്ങി…
Read Moreഓണക്കാഴ്ച…
വിളവെടുപ്പിന് പാകമായ ശീലയംപെട്ടിയിലെ ബന്തിപ്പൂപാടം…
Read Moreമാവേലി നാടു വാണീടും കാലം…
സീമ മോഹന്ലാല്കേരളം ആഘോഷദിനങ്ങളാല് ഉണരുന്ന കാലമാണ് ഓണദിനങ്ങള്‍. ഓണത്തിന്റെ ഐതീഹ്യങ്ങളില്നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നു മഹാബലി എന്ന അസുര ചക്രവര്‍ത്തിയുടെ കഥ. മഹാബലിയുടെ വരവേൽപ്പിന്റെ ഓര്‍മകളാണ് ഓണത്തിന്റെ ഐതിഹ്യങ്ങളില്‍ പ്രാധാന്യം. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെയെന്ന വരികള്‍ ജാതിമത ഭേദമെന്യേ പാടിപ്പുകഴ്ത്തിയാണ് ഓരോ ഓണവും കടന്നുപോകുന്നത്. ഓണത്തപ്പനെന്നും മാവേലിയെന്നുമുള്ള പേരുകളിലും മഹാബലി അറിയപ്പെടുന്നു. വിരോചനന്റെ പുത്രനും പ്രഹ്ലാദന്റെ സഹോദരീ പുത്രനുമാണ് മഹാബലി. അസുര രാജാവായിരുന്ന ഹിരണ്യകശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദന്. മഹാബലിയ്ക്ക് ബാണാസുരന് എന്നൊരു മകനും ഉണ്ടായിരുന്നു. അസുര രാജാവായിരുന്നെങ്കിലും മഹാവിഷ്ണുവിന്റെ വലിയ ഭക്തനായിരുന്നു മഹാബലി. നീതിമാനും സത്യസന്ധനുമായ മഹാബലിയുടെ പ്രസിദ്ധി പല നാടുകളിലേക്കും പടര്‍ന്നതോടെ ഇതില്‍ അസൂയ പൂണ്ട ദേവന്മാര് മഹാവിഷ്ണുവിനെ ചെന്ന് കണ്ട് മഹാബലിയുടെ വളര്‍ച്ച തടയുന്നതിനുള്ള സഹായം തേടി. ദാനശീലനായ മഹാബലിക്ക് മുന്നിൽ വാമനന് എന്ന് പേരുള്ള ബ്രാഹ്മണനായി…
Read Moreഓണക്കാഴ്ച…
അത്തം ചമഞ്ഞിറങ്ങും നാളെ തൃപ്പൂണിത്തുറയിൽ
തൃപ്പൂണിത്തുറ: ആഘോഷച്ചമയങ്ങളുമായി അത്തം ഘോഷയാത്ര നാളെ. പണ്ടെങ്ങോ മുടങ്ങിപ്പോയ കൊച്ചി രാജാവിന്റെ ചമയപ്പുറപ്പാടിനെ അനുസ്മരിച്ച് നടക്കുന്ന വർണോജ്വല ഘോഷയാത്ര അത്തംനഗറിൽ നിന്നുമിറങ്ങി രാജവീഥികളിലൂടെ നഗരം ചുറ്റി അത്തംനഗറിൽ തിരിച്ചെത്തുന്നതോടെ മലയാളക്കര ഓണാഘോഷത്തിന്റെ ലഹരിയിലാറാടും. സംസ്ഥാനത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന അത്തച്ചമയാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ ഒന്‍പതിന് തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നടക്കുന്ന ആഘോഷങ്ങൾക്ക് കെ. ബാബു എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ് അത്തം പതാകയുയർത്തും. എംപിമാരായ ഹൈബി ഈഡൻ, തോമസ് ചാഴികാടൻ, നഗരസഭാ അധ്യക്ഷ രമ സന്തോഷ് തുടങ്ങിയവർ പ്രസംഗിക്കും. 10ഓടെ നടൻ മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്ര അത്തംനഗറിലെ പടിഞ്ഞാറെ കവാടത്തിലൂടെ നഗരവീഥിയിലേക്കിറങ്ങും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും മലബാറിലെ വിവിധതരം തെയ്യങ്ങളും കഥകളി വേഷങ്ങൾ, കരകാട്ടം, പുലികളി, അർജുന നൃത്തം,…
Read Moreനാളെ അത്തം, പത്താം നാൾ പൊന്നോണം; നാടാകെ ആഘോഷത്തിമർപ്പിൽ
സ്വന്തം ലേഖകൻതൃശൂർ: നാളെ ചിങ്ങമാസത്തിലെ അത്തം. ഓണാഘോഷങ്ങൾക്ക് സമാരംഭം കുറിക്കുന്ന പൊൻ അത്തം. പത്താം നാൾ പൊന്നോണം..നാടാകെ ആഘോഷത്തിമർപ്പിലാണ്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ചെറുതും വലുതുമായ പൂക്കടകൾ തുറന്നുകഴിഞ്ഞു. എല്ലാ സാധനങ്ങൾക്കും എന്നപോലെ പൂവിനും ഇക്കുറി വിലക്കൂടുതലുണ്ട്. ഓണപ്പൂക്കളുടെ കിറ്റ് ഇത്തവണയും വിൽപനയ്ക്കുണ്ട്.
Read Moreമലയാളികൾ ഉത്രാടപ്പാച്ചിലിൽ…
ഇന്ന് ഉത്രാടപ്പാച്ചിൽ. ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന ഒാട്ടമാണ് ഉത്രാടപ്പാച്ചിൽ. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണ് ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശ്യം. തിരുവോണദിനം ആഘോഷിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് ഇന്ന് മലയാളികളെല്ലാവരും. നാടും നഗരവുമെന്ന് വ്യത്യാസമില്ലാതെ ആളുകൾ ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടത്താനുള്ള തിരക്കിലാണ്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അനുഭവപ്പെട്ടത്. ഉത്രാട ദിനമായതിനാൽ ഇന്നും തിരക്ക് വർധിക്കുമെന്നുറപ്പാണ്. പല സ്ഥലങ്ങളിലും ചെറിയ തോതിൽ മഴയുണ്ടെങ്കിലും ഉത്രാടപ്പാച്ചിലിനെ ഇതൊന്നും കാര്യമായി ബാധിക്കുന്നില്ല. നീണ്ടുനിന്ന കനത്ത മഴ ആശങ്ക പരത്തിയെങ്കിലും മാനം തെളിഞ്ഞതിന്റെ ആശ്വാസത്തിലാണ് കേരളക്കര. കഴിഞ്ഞ തവണ തെക്കൻ ജില്ലകളിൽ പ്രളയം ഓണത്തിന്റെ നിറം കെടുത്തിയിരുന്നു.…
Read More