ലോകത്ത് മറ്റാർക്കും അവകാശപ്പെടാനില്ലാത്ത രുചിയുടെ വൈവിധ്യമാണ് മലയാളിയുടെ ഒാണസദ്യ. ഈ രുചിക്ക് പ്രാദേശിക ഭേദം കൊണ്ടുണ്ടായ ചില്ലറ വ്യത്യാസമുണ്ടെന്ന് മാത്രം. ശരീരത്തിനു വേണ്ടി, ശരീരത്തെ അറിഞ്ഞുകൊണ്ട് തന്നെയാണ് മലയാളി തന്റെ സദ്യയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ആയുർവേദപ്രകാരം യഥാവിധിയുള്ള കൂടിച്ചേരലുകളും ആധുനിക വൈദ്യശാസ്ത്രം പറയുന്ന സമീകൃതാഹാരത്തിന്റെ ഘടനയും മലയാളി സദ്യയിലുണ്ട്. വാഴയുടെ ഇലയിലാണ് സദ്യ വിളന്പുക. ഇരുപത്തിയാറിലധികം വിഭവങ്ങൾ ചേരുന്നതാണ് പരന്പരാഗതമായ ഓണസദ്യ. വിഭവങ്ങളുടെ എണ്ണം പഴയകാലത്ത് ഇതിലും അധികമായിരുന്നു. തൂശനിലയിൽ ഉപ്പേരിയും പപ്പടവും പായസവും കറികളും തോരനും മെഴുക്കുപുരട്ടിയും തൊടുകറികളും പഴവും നെയ്യും ഉപ്പും ചേരുന്പോൾ ഓണസദ്യ പൂർണ്ണമാകും. സദ്യ വിളന്പുന്നതിനുമുണ്ട് ചിട്ടവട്ടങ്ങൾ. ഇല ഇട്ട് ഇരിക്കുന്ന ആളിന്റെ വലതുവശംചേർന്നു വേണം ഇലയുടെ മുറിഭാഗം വരേണ്ടത്. തൂശൻ ഭാഗം ഇടതുഭാഗത്തും. ഇലയുടെ ഇടതുഭാഗത്തായി മുകളിൽ നിന്നും വേണം വിളന്പിത്തുടങ്ങേണ്ടത്. പഴം,പപ്പടം, ശർക്കരവരട്ടി, ഉപ്പേരി, പപ്പടം എന്നിവ ആദ്യം…
Read MoreTag: atham
ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി; ഓണക്കാഴ്ചകളിലൂടെ….
ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി. നഗരത്തിൽ വൻ ഓണത്തിരക്കാണ് അനുഭവപ്പെടുന്നത്. വിപണികൾ നല്ല ഉഷാറായി. തുണിക്കടകളിലാണ് ഏറ്റവും വലിയ തിരക്ക്. കലാലയങ്ങളിലും സ്കൂളുകളിലും ന്യൂജെൻ കളർഫുൾ ഓണാഘോഷമൊരുക്കി ഓണത്തെ വരവേറ്റു. അംഗനവാടികളിലും ഓണാഘോഷം കെങ്കേമമായിരുന്നു. പൂക്കളമിട്ടും ഊഞ്ഞാലാടിയും ഓണസദ്യ ഒരുക്കിയും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചുമാണ് വിദ്യാർഥികളും അധ്യാപകരും ഓണം ആഘോഷിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് …
Read Moreതിരുവോണനാളിലെ ചടങ്ങുകൾ
പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. സാധാരണയായി തിരുവോണപ്പുലരിയിൽ കുളിച്ചു കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. കളിമണ്ണിലാണ് രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്തു വച്ച് ഉണക്കിയാണ് ഇതുണ്ടാക്കിയെടുക്കുന്നത്. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപ്പുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു. തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ് തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർഥത്തിലാണ് തൃക്കാൽക്കര’ ഉണ്ടായതെന്ന് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്. വാമനനെയാണോ മഹാബലിയെയാണോ ഇവിടെ പൂജിക്കുന്നത് എന്ന ചോദ്യം ഉയർന്നു വരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ…
Read Moreഓണക്കളികൾ
ആട്ടക്കളം കുത്തൽ പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്നാണിത്. ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണിത്. മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തിൽ ഒരു വൃത്തം വരയ്ക്കുന്നു. കുട്ടികളെല്ലാം അതിനുള്ളിൽ നിൽക്കും. വൃത്തത്തിനു പുറത്തും ഒന്നോ രണ്ടോ ആളുകളും മദ്ധ്യസ്ഥനായി ഒരു നായകനും ഉണ്ടാവും. പുറത്തു നിൽക്കുന്നവർ അകത്ത് നിൽക്കുന്നവരെ പിടിച്ചു വലിച്ച് പുറത്ത് കൊണ്ടുവരികയാണ് കളി. എന്നാൽ വൃത്തത്തിന്റെ വരയിൽ തൊടുകയോ ആളെ തൊടുകയോ ചെയ്താൽ അകത്ത് നിന്നയാൾക്ക് പുറത്തു നിന്നയാളെ അടിക്കാം. അങ്ങോട്ട് തല്ലാൻ പാടില്ലതാനും. ഒരാളേ പുറത്ത് കടത്തിയാൽ പിന്നെ അയാളും മറ്റുള്ളവരെ പുറത്തു കടത്താൻ കൂടണം. എല്ലാവരേയും പുറത്താക്കിയാൽ കളി കഴിഞ്ഞു. കൈകൊട്ടിക്കളി സ്ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ് കൈകൊട്ടിക്കളിക്കുള്ളത്. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽക്കാലത്ത് മുറ്റത്ത് പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു. ഒരാൾ പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയും ഒപ്പം വട്ടത്തിൽ നിന്ന് ചുവടുവച്ച് കൈകൊട്ടിക്കളിക്കുകയുമാണ്…
Read Moreഅനുഷ്ഠാന കലകൾ
ഓണക്കാലത്തെ അനുഷ്ഠാനകലകളിൽ പ്രധാനികളാണ് ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. ഈ രൂപങ്ങൾ നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേർന്നിട്ടുള്ളവയാണ്. നഗരങ്ങളിലേക്കാളേറെ നാട്ടിൻപുറങ്ങളിലാണ് ഇവയ്ക്ക് പ്രചാരം കൂടുതലുള്ളത്. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക് ബന്ധപ്പെട്ട നാട്ടുകാരിൽ ഗൃഹാതുരത്വത്തിന്റെ അസ്തിത്വമാണുള്ളത്. ഓണത്തെയ്യം തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് ഓണത്താർ എന്നാണ് പേര്. വണ്ണാൻമാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളിൽ ചെറിയ ആണ്കുട്ടികളാണ് ഓണത്താർ തെയ്യം കെട്ടുക. മുഖത്ത് തേപ്പും ചെറിയ മുടിയും വലതുകൈയിൽ മണിയും ഇടതുകൈയിൽ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടുന്നു. ഒപ്പം വണ്ണാൻമാർ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂർ ജില്ലയിലാണ് ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്. വേലൻ തുള്ളൽ ഓണം തുള്ളൽ എന്നു കൂടി പേരുള്ള ഈ കല…
Read Moreഐതിഹ്യങ്ങൾ
മഹാബലി ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടേത് തന്നെ. അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടിയായിരുന്നു മഹാബലി. വലിയ ത്യാഗം ചെയ്തവൻ എന്നാണ് മഹാബലി എന്ന വാക്കിനർഥം. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യഭരണത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി. മഹാബലി ’വിശ്വജിത്ത്’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വകവയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ് കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ…
Read Moreഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണം വരവായ്…ഇന്ന് അത്തം
പ്രദീപ് ഗോപി ഇന്ന് അത്തം, ചിങ്ങ മാസത്തിലെ അത്തം മുതൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ഒാണം. ഓണം എന്നാൽ മലയാളിക്ക് ആഘോഷത്തിന്റെ നാളുകളാണ്. ജാതിമത ഭേദമെന്യേ മലയാളികൾ ഓണത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലം കൂടിയാണ് ഓണം. അത്തം മുതൽ പത്ത് നാൾ നീണ്ടുനിൽക്കുന്ന ഓണാഘോഷം പുതിയ പ്രതീക്ഷകളാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്. ചിങ്ങം പിറക്കുന്നതോടെ ഓണം കാത്തിരിക്കുന്ന മലയാളികളുടെ ആഘോഷം അത്തത്തിന് പൂക്കളമിടുന്നതോടെ ആരംഭിക്കുകയായി. അത്തം തൊട്ട് പത്താം നാളാണ് തിരുവോണം. ഈ പത്തു ദിവസവും ആഘോഷിക്കുന്നത് വ്യത്യസ്തമായാണ്. അവ ഇങ്ങനെ, അത്തച്ചമയത്തിന്റെ ആദ്യനാൾ ഓണത്തിന്റെ ആദ്യദിവസമായ അത്തം നാൾ ആഘോഷമാരംഭിക്കുന്നത് വിശ്വാസികൾ ക്ഷേത്ര ദർശനം നടത്തുന്നതിലൂടെയാണ്. മബാബലി ചക്രവർത്തി തന്റെ പ്രജകളെ കാണാൻ വേണ്ടി പാതാളത്തിൽനിന്ന് കേരളക്കരയിലേക്ക് യാത്രയാരംഭിക്കുന്നതിന്റെ ഒരുക്കം തുടങ്ങുന്നത് അത്തത്തിനാണെന്നാണ് വിശ്വാസം. കൊച്ചി തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ അത്തച്ചമയ ഘോഷയാത്ര നടക്കുന്നതും…
Read More