ചെറായി: ചെറായി ബീച്ച് റോഡിലെ റിസോർട്ടിൽ പോലീസ് നടത്തിയ റെയ്ഡ് അങ്കമാലി അത്താണി ബിനോയ് വധവുമായി ബന്ധപ്പെട്ടെന്ന് സൂചന. കുടിപ്പകയെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുപ്രസിദ്ധ ഗുണ്ട ബിനോയിയെ മറ്റൊരു ഗുണ്ടാസംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നത്. ഇതിന്റെ അന്വേഷണത്തിനിടയിൽ ബിനോയിയുടെ വീട്ടുകാർ പോലീസിനു നൽകിയ ഒരു ഡയറിയാണ് റെയ്ഡിന്റെ അടിസ്ഥാനം. ചെറായിയിൽ മർച്ചന്റ്സിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് വേറൊരാളെക്കൊണ്ട് വാടകയ്ക്ക് എടുപ്പിച്ച് ബിനോയിയുടെ ബിനാമിയാണ് നടത്തുന്നത്. അതു പോലെ തന്നെ വേറൊരു ബിനാമി ചെറായിയിൽ തന്നെയുള്ള മറ്റൊരു ലോഡ്ജും വാടകക്കെടുത്ത് നടത്തുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ഇതുകൂടാതെ ഒരു ടെക്സ്റ്റൈൽ ഷോപ്പ്, ബ്യൂട്ടി പാർലർ, മത്സ്യബന്ധന ബോട്ട് എന്നിവയിലും ബിനോയിയുടെ പണം ഉണ്ടെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം. മറ്റ് ചിലർക്ക് 10 ലക്ഷത്തിനു മേൽ തുക പലിശക്ക് കൊടുത്തിട്ടുള്ളതായും കൊല്ലപ്പെട്ട ബിനോയിക്ക് ചെറായി, പള്ളിപ്പുറം മേഖലകളിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക…
Read MoreTag: athani crime
അത്താണി കൊലപാതകം; മൊബൈൽ ഫോണ് ഓഫ് ചെയ്ത പ്രതികളെല്ലാം മുങ്ങി; അന്വേഷണം തമിഴ്നാട്ടിലേക്ക്
കൊച്ചി: ആലുവ അത്താണിയിൽ ഗുണ്ടാനേതാവ് തുരുത്തിശേരി വല്ലത്തുകാരൻ ബിനോയിയെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക്. കേസിലെ ഒന്നാം പ്രതി തുരുത്തിശേരി സ്വദേശി വിനു വിക്രമൻ, രണ്ടാം പ്രതി ലാൽ കിച്ചു, മൂന്നാം പ്രതി ഗ്രിൻഡേഴ്സ് എന്നിവർ സംഭവത്തിനുശേഷം സംസ്ഥാനം വിട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് പോലീസ് സംഘം തെരച്ചിൽ നടത്തുന്നത്. പ്രതികളെല്ലാവരും സ്ഥിരം ഉപയോഗിക്കുന്ന മൊബൈൽ ഫോണ് ഓഫ് ചെയ്ത നിലയിലാണ്. ഈ സാഹചര്യത്തിൽ ഇവരുടെ രഹസ്യ നന്പറുകൾ ശേഖരിച്ചാണ് പോലീസ് നീക്കം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കഴിഞ്ഞദിവസം കൊലപാതകത്തിൽ കലാശിച്ചത്. അതിനിടെ കേസിൽ ഒരാൾ കൂടി പിടിയിലായിട്ടുണ്ട്. തുരുത്തുശേരി സ്വദേശി വെള്ള എന്ന് വിളിക്കുന്ന എൽദോ ഏലിയാസ് (29) ആണ് ഇന്നലെ അറസ്റ്റിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ…
Read Moreഒടുക്കം നേതാവിനെ തന്നെ ഇല്ലാതാക്കി അത്താണി ബോയ്സിലെ ഭിന്നസ്വരക്കാർ; ഗില്ലാപ്പിയെ വെട്ടിനുറുക്കിയത് നാട്ടുകാരുടെ കൺമുൻപിൽ; സംഭവവുമായി ബന്ധപ്പെട്ട അഞ്ചുപേരെ കുടുക്കി പോലീസ്
നെടുന്പാശേരി: ദേശീയപാതയിൽ ആലുവ അത്താണിയിൽ നാട്ടുകാർ നോക്കിനിൽക്കെ ഗുണ്ടാസംഘത്തലവനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. നാലു മുതൽ എട്ടു വരെ പ്രതികളായ മേയ്ക്കാട് മാളിയേക്കൽ അഖിൽ(25), മേയ്ക്കാട് മാളിയേക്കൽ അരുണ്(22), പൊയ്ക്കാട്ടുശേരി വേണാട്ടുപറന്പിൽ ജസ്റ്റിൻ(28), മേയ്ക്കാട് കിഴക്കേപ്പാട്ട് ജിജീഷ് (38)എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. കേസിലെ ഒന്നു മുതൽ മൂന്നുവരെ പ്രതികളായ വിനു വിക്രമൻ, ലാൽ കിച്ചു, ഗ്രിന്േറഷ് എന്നിവർ ഒളിവിലാണ്. ഇവർ ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.ഗുണ്ടാത്തലവൻ നെടുന്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ ’ഗില്ലാപ്പി’ എന്നു വിളിക്കുന്ന ബിനോയി (40) യെയാണ് കാറിലെത്തിയ മൂന്നംഗസഘം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി എട്ടരയോടെ അത്താണി ഓട്ടോറിക്ഷ സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം. പ്രതികളിൽ ഒരാളായ അഖിലിനെ ബിനോയിയുടെ സംഘത്തിൽപ്പെട്ടവർ മർദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനു പകരം വീട്ടുന്നതിനായി സംഭവദിവസം രാവിലെ പ്രതികൾ അഖിലിന്റെ വീട്ടിൽ ഒത്തുചേരുകയും രാത്രി എട്ടിനുശേഷം അത്താണി…
Read Moreഅത്താണിയെ ഭീതിയിലാഴ്ത്തി “അത്താണി ബോയ്സ്’; വളർച്ചയ്ക്ക് പിന്നിൽ ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും; കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്; അന്വേഷണം ഊർജിതമാക്കി പോലീസ്
നെടുമ്പാശേരി: രണ്ട് വർഷത്തിലേറെയായി ശാന്തമായിരുന്ന അത്താണി വീണ്ടും അക്രമികളുടെ കേന്ദ്രമാകുന്നു. കൊല്ലപ്പെട്ട ഗില്ലാപ്പി ബിനോയിയുടെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുമ്പാണ് അത്താണി കേന്ദ്രീകരിച്ച് “അത്താണി ബോയ്സ്’ എന്ന ക്വട്ടേഷൻ സംഘം രൂപീകരിച്ചത്. പലഭാഗങ്ങളിലായി പലവിധത്തിലുള്ള അക്രമങ്ങൾ സംഘം നടത്തി. കൊലപാതകശ്രമം മുതൽ കവർച്ചയിൽ വരെ സംഘാംഗങ്ങൾക്കു പങ്കുണ്ടായി. നാട്ടിൽനിന്നും സംഘത്തിന്റെ പ്രവർത്തനം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും സംഘത്തിന് ഉണ്ടായിരുന്നു. എന്നാൽ ചില നേതാക്കൾ ഇവർക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും ചില ഘട്ടത്തിൽ അടിച്ചൊതുക്കുന്ന സാഹചര്യം വരെയും ഉണ്ടായി. കൊല്ലപ്പെട്ട ബിനോയിയെയും പിന്നീട് കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്നയാളെയും അതിനിടെ മൂന്ന് വർഷം മുമ്പ് പോലീസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇതോടെയാണ് അത്താണി ശാന്തമായത്. ഒരു വർഷത്തിന് ശേഷം തിരിച്ചെത്തിയ ബിനോയി കാര്യമായ അക്രമങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നാണ് പറയുന്നത്. ഇതിനിടയിൽ ഉറ്റ അനുയായിയുമായി തെറ്റുകയും ചെയ്തു. ഇതിന്റെ…
Read More