അമേരിക്കയിലെ അറ്റ്ലാന്റിയില് മസാജ് പാര്‍ലറുകളില്‍ വെടിവയ്പ്പ് നടത്തിയ 21കാരന് ലൈംഗികതയ്ക്ക് അടിമയെന്ന് റിപ്പോര്‍ട്ട്. റോബര്‍ട്ട് ആരോണ്‍ ലോങ് എന്ന യുവാവാണ് പിടിയിലായത്. ഇയാളെ നേരത്തെ പരിചയമുള്ള ചിലരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജോര്‍ജിയ സ്വദേശിയായ റോബര്‍ട്ട് ആരോണ്‍ കഴിഞ്ഞദിവസമാണ് അറ്റ്ലാന്റയിലെ മൂന്ന് മസാജ് പാര്‍ലറുകളില്‍ വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ ആറ് ഏഷ്യക്കാരടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ആക്രമണം ഏഷ്യക്കാരെ ലക്ഷ്യമിട്ടാണെന്ന വാദങ്ങള്‍ തള്ളിക്കളയുന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം. അറസ്റ്റിലായതിന് ശേഷം പ്രതി നല്കിയ മൊഴികളും മറ്റു വെളിപ്പെടുത്തലുകളും അടിസ്ഥാനമാക്കിയാണ് വംശീയ ആക്രമണമാണെന്ന ആരോപണം അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നത്. വംശീയവെറി മാത്രമാണ് ആക്രമണത്തിന് കാരണമെന്ന് പറയാനാകില്ലെന്നും പ്രതിയുടെ ലൈംഗിക ആസക്തിയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരങ്ങളെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ലൈംഗികാസക്തി മൂത്ത് നിയന്ത്രണം നഷ്ടമായ പ്രതി അശ്ലീലചിത്രങ്ങളുടെ സ്ഥിരം പ്രേക്ഷകനായിരുന്നു. സ്പാകളും മസാജ് പാര്‍ലറുകളും തന്നെ പലപ്പോഴും…
Read More