ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് എടിഎം തട്ടിപ്പ് നടത്തിയ യുവാവിനെ കട്ടപ്പന പോലീസ് പിടികൂടി. കട്ടപ്പനയിലെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് തമിഴ്നാട് സ്വദേശിയായ തമ്പിരാജിനെ അറസ്റ്റ് ചെയ്തത്. എടിഎം കൗണ്ടറുകളിലെ കാര്‍ഡ് ഇടുന്ന സ്ലോട്ടുകളില്‍ പേപ്പര്‍ തിരുകി വെക്കുന്ന പ്രതി, പണം പിന്‍വലിക്കാന്‍ കഴിയാതെ ആശയക്കുഴപ്പത്തിലാകുന്ന ഉപഭോക്താക്കളോട് സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടി കാര്‍ഡും പിന്‍നമ്പരും കൈക്കലാക്കിയാണ് പണം തട്ടിയെടുത്തു കൊണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ജൂലായ് രണ്ടിന് കട്ടപ്പന സ്വദേശി ശ്രീജിത്ത് എസ് നായരുടെ എടിഎം കാര്‍ഡ് തട്ടിയെടുത്താണ് ഇയാള്‍ പണം തട്ടിയെടുത്തത്. ശ്രീജിത്ത് കട്ടപ്പനയിലെ ഒട്ടേറെ എടിഎം കൗണ്ടറുകളില്‍ എത്തിയെങ്കിലും പണം പിന്‍വലിക്കുന്നതില്‍ തടസം നേരിട്ടു. തുടര്‍ന്ന് ഒന്നിലേറെ കൗണ്ടറുകളുള്ള എസ്ബിഐയുടെ എടിഎമ്മില്‍ എത്തിയപ്പോഴും പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഇതേസമയം, അടുത്തുള്ള കൗണ്ടറില്‍ പണം പിന്‍വലിച്ചുകൊണ്ടിരുന്ന തമ്പിരാജിനെ സഹായത്തിനായി സമീപിച്ചു. ശ്രീജിത്തിന്റെ കൈയില്‍നിന്ന്…
Read MoreTag: atm fraud
നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് കോഴിക്കോട് എടിഎമ്മില്‍ നിന്നും ഒന്നര ലക്ഷം തട്ടിയത് ഏഴാം ക്ലാസുകാരനും നാലാംക്ലാസുകാരനും; തട്ടിപ്പ് ഇങ്ങനെ…
കോഴിക്കോട്: എടിഎമ്മില്‍ നിന്നു രഹസ്യവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുത്ത കേസില്‍ മൂന്നു പേര് അറസ്റ്റില്‍. എടിഎമ്മില്‍ സ്കിമ്മറും കാമറയും ഘടിപ്പിച്ചാണ് സംഘം വിവരങ്ങള്‍ ചോര്‍ത്തിയത്. അറസ്റ്റിലായവരില്‍ ഒരാള്‍ പതിനെട്ടുവയസു മാത്രം പ്രായമുള്ള ഏഴാം ക്ലാസുകാരനാണ്.ഇയാള്‍ തന്നെയാണ് സംഘത്തലവനും മറ്റൊരാള്‍ നാലാം ക്ലാസുകാരനും. ജനുവരി ഏഴ്, എട്ട് തീയതികളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാട്കുന്ന്, പള്ളിക്കണ്ടി, പന്തീരാങ്കാവ്, വിജയാബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് എന്നീ കൗണ്ടറുകളില്‍ നിന്ന് 1,41,900 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. കാസര്‍ഗോഡ് അജാനൂര്‍ കുറുംബ ഭഗവതി ക്ഷേത്രത്തിനു സമീപം പാലയില്‍ ക്വാര്‍ട്ടേഴ്സ് അബ്ദുറഹ്മാന് സഫ്വാന് (18), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മേട്ടമ്മല്‍ ജമത്ത് ക്വാര്‍ട്ടേഴ്സ് അബ്ബാസ് (26), കോഴിക്കോട് കൊളത്തറ കണ്ണാട്ടിക്കുളത്തു താമസിക്കുന്ന ഫോര്‍ട്ട് കൊച്ചി സി.പി തോട് സ്വദേശി എം.ഇ ഷാജഹാന് (43) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കാസര്‍ഗോഡ് കുഡ്ലു രാംദാസ് നഗറില്‍ ബിലാല്‍ ബാഗ് ഹൗസില്‍…
Read More