പൃഥിരാജ് ചിത്രം റോബിന്‍ഹുഡിനെ അനുകരിച്ച് എടിഎം മെഷീനുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പാലക്കാട് ആലത്തൂര്‍ തരൂര്‍ വാവുള്ളിപ്പുറം സ്വദേശി പുത്തന്‍കളം രഞ്ജിത് കുമാറാ(37)ണു പിടിയിലായത്. കേരളത്തിലും സംസ്ഥാനത്തിനു പുറത്തും നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. ശനിയാഴ്ച പുലര്‍ച്ചെ കൊരട്ടി മുരിങ്ങൂര്‍ ജംഗ്ഷനിലെ ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം. തകര്‍ക്കാനാണ് ആദ്യശ്രമമുണ്ടായത്. എ.ടി.എം. മുറി വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് മെഷീന്റെ മുന്‍ഭാഗം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്ക് അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി പണം നഷ്ടപ്പെട്ടിട്ടില്ലെന്നു സ്ഥിരീകരിച്ചു. ഈ സംഭവത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ഇന്നലെ പുലര്‍ച്ചെ ചാലക്കുടി ചൗക്കയിലും എ.ടി.എമ്മില്‍ മോഷണശ്രമം നടന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബാങ്ക് ആസ്ഥാനത്തും ചാലക്കുടി പോലീസ് സ്റ്റേഷനിലും െസെറണ്‍ മുഴങ്ങിയതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് തൃശൂര്‍ ജില്ലാ പോലീസ് മേധാവി ആര്‍.…
Read MoreTag: atm robbery
തൃശ്ശൂരില്‍ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തൃശ്ശൂര്‍കാര്‍ തന്നെ ! പഴക്കച്ചവടം നടത്തിയിരുന്നവര്‍ എടിഎം കവര്‍ച്ച പഠിച്ചത് യൂട്യൂബ് വീഡിയോയിലൂടെ…
തൃശൂര്‍: തൃശ്ശൂരില്‍ കിഴക്കുംപാട്ടുകരയില്‍ കഴിഞ്ഞ ദിവസം എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത് പുറംനാട്ടുകാരല്ല തൃശ്ശൂര്‍കാര്‍ തന്നെയെന്ന് തെളിഞ്ഞു. തൃശ്ശൂരില്‍ പഴക്കച്ചവടം നടത്തിയിരുന്നവരാണ് പിടിയിലായത്. എടിഎം കവര്‍ച്ച പഠിച്ചത് യൂട്യൂബ് വീഡിയോയിലൂടെയാണെന്നും ഞെട്ടിക്കുന്ന മൊഴിയാണ് ഇവരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. കാസര്‍ഗോഡ് സ്വദേശികളായ മെഹറൂഫ്, സനീഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തൃശൂര്‍ കാളത്തോട് നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ച ചെയ്യാന്‍ ശ്രമം ഉണ്ടായത്. കൗണ്ടറിന് കാവലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ രാവിലെ എട്ടരയോടെ എടിഎം കൗണ്ടര്‍ വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരാണ് എടിഎം മെഷീന് കേടുപാടുകള്‍ ഉണ്ടായതായി ആദ്യം അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. അഞ്ച് ലക്ഷം രൂപ എടിഎമ്മില്‍ ഉണ്ടായിരുന്നെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പോലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍…
Read Moreഎടിഎം കവര്‍ച്ചയ്ക്കു പിന്നില്‍ ഡല്‍ഹി മുന്‍ ക്രൈംബ്രാഞ്ച് അംഗം ? കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന എടിഎം കവര്‍ച്ചയും ആസൂത്രണം ചെയ്തത് ഇയാള്‍; പോലീസിന്റെ രണ്ടു സംഘങ്ങള്‍ ഡല്‍ഹിയിലേക്ക്…
കൊച്ചി: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി നടന്ന എടിഎം കവര്‍ച്ച കേസിലെ സംഘത്തലവന്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് പോലീസില്‍ അംഗമായിരുന്ന അബ്ലൂഖാന്‍ ആണെന്ന് സംശയം. കഴിഞ്ഞ വര്‍ഷം ചെങ്ങന്നൂര്‍, കഴക്കൂട്ടം എന്നിവിടങ്ങളിലെ കവര്‍ച്ചയില്‍ ഡല്‍ഹി, ഹരിയാന സ്വദേശികളായ നാലു പേരെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിരുന്നില്ല. അബ്ലൂഖാന്റെ നേതൃത്വത്തിലായിരുന്നു അന്ന് കവര്‍ച്ച നടന്നത്. ചെങ്ങന്നൂര്‍ ചെറിയനാട്, മാരാരിക്കുളം, കരയിലകുളങ്ങര, രാമപുരം എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളാണ് കഴിഞ്ഞ വര്‍ഷം സംഘം ലക്ഷ്യമിട്ടിരുന്നത്. ചെറിയനാട്ടു നിന്ന് മാത്രമേ പണം കവരാനായുള്ളൂ. ഈ കേസില്‍ പൊലീസ് ഡല്‍ഹിയില്‍ അന്വേഷണത്തിനെത്തിയപ്പോള്‍ കഴക്കൂട്ടത്തെ എടിഎം തകര്‍ത്തു. പിന്നീട് ചെങ്ങന്നൂര്‍ സ്വദേശിയും 15 വര്‍ഷമായി ഡല്‍ഹിയില്‍ താമസക്കാരനുമായ സുരേഷ് കുമാര്‍ പിടിയിലായി. ഇയാളില്‍ നിന്നാണ് സംഘത്തലവനായ അബ്‌ളൂഖാന്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചറിഞ്ഞത്. ഇവരെ പിടികൂടാനായില്ല. ഇയാളെ പിടികൂടാനായി കേരള പൊലീസിന്റെ രണ്ടു സംഘങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ ഇതരസംസ്ഥാനക്കാരാണെന്ന് വ്യക്തമാണ്.…
Read More