തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ഐഎഎസ് ഉദ്യോഗസ്ഥയുടെ അക്കൗണ്ടിൽ നിന്നും പതിനായിരം രൂപ നഷ്ടപ്പെട്ടു. ഇന്നലെയാണ് പണം നഷ്ടപ്പെട്ടത്. പണം പിൻവലിച്ചതിന്റെ സന്ദേശം മൊബൈൽ ഫോണിൽ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ഉദ്യോഗസ്ഥ അറിഞ്ഞത്. സിവിൽ സപ്ലൈസ് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥയുടെ പണമാണ് നഷ്ടമായത്. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More