ലോകജനതയെ ഏറ്റവും ദുരിതത്തിലാക്കുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. പിടിപെട്ടാല്‍ മരണംവരെ കൂടെക്കാണും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. കൂടാതെ മറ്റു രോഗങ്ങളെ ശരീരത്തിലേക്ക് ക്ഷണിക്കുകയും ചെയ്യും. എന്നാല്‍ പ്രമേഹത്തിനെതിരായ ലോകത്തിന്റെ പോരാട്ടം മറ്റൊരു തലത്തിലെത്തിയെന്നുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രക്തത്തില്‍ അധികമായി വരുന്ന പഞ്ചസാരയെ വലിച്ചെടുക്കാന്‍ ശരീരത്തിലെ മാംസപേശികളെ പ്രാപ്തമാക്കുന്ന ഒരു പുതിയ മരുന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എടിആര്‍ 258 എന്ന കോഡ് നാമം നല്‍കിയിരിക്കുന്ന ഇത് ലോകത്തിലെ തന്നെ, രക്തത്തില്‍ നിന്നും പഞ്ചസാരയെ നേരിട്ട് മാംസപേശികളിലെത്തിക്കുന്ന ആദ്യത്തെ മരുന്നാണിത്. സ്വീഡനില്‍ വികസിപ്പിച്ച ഈ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചു വിജയം കണ്ടതിനു ശേഷം ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ന് ലോകത്തിലുള്ള പ്രമേഹരോഗികളില്‍ ഏറിയ പങ്കും ടൈപ്പ് 2 പ്രമേഹം ബാധിച്ചവരാണ്. മാംസപേശികളെ രക്തത്തിലെ അധിക പഞ്ചസാര ആഗിരണം…
Read More