പാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂന്‍ഖ്വ പ്രവിശ്യയിലെ ചിത്രാല്‍ ജില്ലയില്‍ പാക്കിസ്ഥാന് താലിബാന്( തെഹ്രീക് ഇ താലിബാന്) കനത്ത ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഈ പ്രദേശത്തെ നിരവധി ഗ്രാമങ്ങള്‍ ഭീകരസംഘടന പിടിച്ചടക്കിയതായും വിവരമുണ്ട്. ചിത്രാല്‍ ജില്ലയില്‍ ആക്രമണം നടത്തിയതായും അതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടതായും നിഷ്പക്ഷ വാര്‍ത്താ പ്ലാറ്റ്ഫോമായ ഖൊറാസാന്‍ ഡയറിയോട് ടിടിഇ കമാന്‍ഡര്‍ വെളിപ്പെടുത്തി. പാക് സൈന്യവും ഭീകരരും തമ്മില്‍ ഡ്യൂറന്റ് ലൈനില്‍ വച്ച് ഏറ്റുമുട്ടല്‍ നടന്നതായുള്ള പോസ്റ്റുകള്‍ എക്സ് പ്ലാറ്റ്ഫോമിലും വന്നിട്ടുണ്ട്. പാക്കിസ്ഥാന് സൈനികര്‍ കൊല്ലപ്പെട്ടതായും എക്സില്‍ വന്ന പോസ്റ്റുകളില്‍ പറയുന്നു. ജനങ്ങളോട് ശാന്തരായിരിക്കാന്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും തങ്ങളുടെ പോരാട്ടം അവര്ക്കെതിരേയല്ലെന്നും അടിച്ചമര്‍ത്തലുകള്‍ നടത്തുന്ന സുരക്ഷാസേനകള്ക്കെതിരേയാണെന്നും പാക് താലിബാന് വക്താവ് മുഹമ്മദ് ഖുറസാനി പ്രാദേശിക മാധ്യമത്തോടു പറഞ്ഞു. എന്നാല്‍ ടിടിപി ഖൊറാസാന്‍ ഡയറിയോടു വെളിപ്പെടുത്തിയ കാര്യങ്ങള്‍ മുതിര്‍ന്ന പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥന് പാടെ നിഷേധിക്കുകയാണുണ്ടായത്. ഒരു സ്ഥലവും…
Read MoreTag: attack
ചാക്കിലോട്ടത്തില് നിന്ന് പിന്മാറി ! സംസ്കൃത കോളജില്‍ സിപിഎം നേതാവിന്റെ മകനെ തല്ലി താടിയെല്ലു തകര്‍ത്ത് എസ്എഫ്ഐക്കാര്‍
പാളയം ഗവ. സംസ്കൃത കോളജില്‍ സിപിഎം വനിതാ നേതാവിന്റെ മകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് എസ്എഫ്ഐക്കാര്‍. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ എസ്എഫ്ഐ യൂണിറ്റ് മുന്‍ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ്.ബിന്ദുവിന്റെ മകന് ആദര്‍ശിനാണു പരിക്കേറ്റത്. തടിക്കഷണം കൊണ്ടുള്ള ക്രൂരമായ മര്‍ദനത്തില്‍ താടിയെല്ലു പൊട്ടി ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജില്‍ എസ്എഫ്ഐ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ ചാക്കില്‍കയറി ഓട്ടം മത്സരത്തില്‍ നിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണം. കോളജിലെ മുന്‍ വിദ്യാര്‍ഥികളും എസ്എഫ്ഐ യൂണിറ്റ് മുന്‍ ഭാരവാഹികളുമായ അമ്പലമുക്ക് സ്വദേശി നസീം, നെല്ലിമൂട് സ്വദേശി ജിത്തു, കരമന സ്വദേശി സച്ചിന് എന്നിവര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസ് എടുത്തു. മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു. 24നു വൈകിട്ടു മൂന്നിന് ആയിരുന്നു സംഭവം.
Read Moreആലുവയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച് ‘ അതിഥി തൊഴിലാളി’ ! തലയ്ക്ക് കാര്യമായ പരിക്ക്
ആലുവ ചൊവ്വരയില്‍ അന്യസംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു. തുമ്പാല വീട്ടില്‍ ബദറുദ്ദീനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി മനോജ് സാഹുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ബദറുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഈ സമയം വീട്ടിലേക്ക് കടന്നു വന്ന മനോജ് സാഹു മുറ്റത്ത് കിടന്ന മരത്തടി എടുത്ത് ബദറുദ്ദീനെ ആക്രമിച്ചു. നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി മനോജ് സാഹു മാനസിക വൈകല്യം നേരിടുന്നയാളാണെന്ന് പോലീസ് സൂചിപ്പിച്ചു.
Read Moreദേശീയ ഹാന്‍ഡ്ബോള്‍ താരത്തിനു മര്‍ദനം !കോച്ചിനും മാനേജര്‍ക്കുമെതിരേ കേസ്
തൊടുപുഴ: ദേശീയ ഹാന്‍ഡ് ബോള്‍ താരത്തെ മര്‍ദിച്ചെന്ന പരാതിയില്‍ കോച്ചിനും മാനേജര്‍ക്കുമെതിരേ കേസെടുത്തു. തിരുവനന്തപുരം സ്വദേശിയും ഇന്ത്യന്‍ ഹാന്‍ഡ് ബോള്‍ താരവുമായ ആദിത്യനാണ്(17) മര്‍ദ്ദനമേറ്റത്. കോച്ച് നിഖില്‍, മാനേജര്‍മാരായ ശിവപ്രസാദ്, സുധീര്‍ എന്നിവര്‍ക്കെതിരെയാണ് തൊടുപുഴ പോലീസ് കേസെടുത്തത്. ആദിത്യനും പിതാവും മുഖ്യമന്ത്രിക്കു നല്കിയ പരാതിയെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. മൂന്നാഴ്ച മുമ്പ് തൊടുപുഴയില്‍ നടന്ന മിനി ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനിടെ ആയിരുന്നു സംഭവം. ഇടുക്കി ജില്ലാ വനിതാതാരങ്ങള്‍ക്ക് ആദിത്യന് ഹാന്‍ഡ്ബോളില്‍ പരിശീലനം നല്‍കിയിരുന്നു. ഇതാണു കോച്ചിനെ ചൊടിപ്പിച്ചത്. ഇത് തടയാന്‍ ശ്രമിച്ച ആദിത്യന്റെ പിതാവിനെയും ഇവര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ മര്‍ദ്ദനം നടന്നതായി വ്യക്തമായെന്ന് തൊടുപുഴ ഡിവൈഎസ്പി എം.ആര് . മധുബാബു പറഞ്ഞു.
Read Moreഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് കേസ്
കണ്ണൂര്‍: ചികിത്സയ്ക്കിടെ രോഗി മരിച്ചെന്നാരോപിച്ച് ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ടൗണ്‍ പോലീസ് കേസെടുത്തു. കൊയിലി ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ലാലിയുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു കേസിനാസ്പദമായ സംഭവം. ഹൃദയത്തിന് ബ്ലോക്കുണ്ടായി മുഹമ്മദി (53) നെ ഇന്നലെ വൈകുന്നേരം അഞ്ചോടെ കൊയിലി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ഡോക്ടര്‍ ചികിത്സിക്കുന്നതിനിടെ ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡോക്ടറുടെ പിഴവുമൂലമാണ് മരിച്ചതെന്നും പറഞ്ഞ് ബന്ധുക്കള്‍ ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
Read Moreകായംകുളത്ത് ആശുപത്രിയില്‍ രോഗിയുടെ അഴിഞ്ഞാട്ടം ! ജീവനക്കാരെ കത്രിക കൊണ്ട് കുത്തി; പോലീസുകാര്‍ക്കും പരിക്ക്
കായംകുളം താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ ആക്രമിച്ച് രോഗി. കാപ്പില്‍ സ്വദേശി ദേവരാജനാണ് ആശുപത്രിയില്‍ അതിക്രമം കാട്ടിയത്. കത്രിക കൈക്കലാക്കി നഴ്സിനെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാള്‍, തടയാനെത്തിയ സുരക്ഷാ ജീവനക്കാരനെയും പോലീസ് ഹോംഗാര്‍ഡിനെയും കുത്തിപരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ഡോക്ടറും പോലീസുകാരും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കാലിന് മുറിവേറ്റ് ചികിത്സ തേടിയാണ് ദേവരാജന്‍ ആശുപത്രിയില്‍ എത്തിയത്. നഴ്സിങ് റൂമില്‍ അതിക്രമിച്ചുകയറി കത്രിക കൈക്കലാക്കിയ ഇയാള്‍ യാതൊരു പ്രകോപനവുമില്ലാതെ നഴ്സിനെ ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോളാണ് സുരക്ഷാജീവനക്കാരനായ മധുവിന് കുത്തേറ്റത്. പ്രതിയെ കീഴടക്കാനുള്ള ശ്രമത്തിനിടെ ഹോംഗാര്‍ഡ് വിക്രമനും കുത്തേറ്റു. ഒടുവില്‍ പോലീസും മറ്റുള്ളവരും ഏറെ ബലംപ്രയോഗിച്ചാണ് പ്രതിയെ കീഴടക്കിയത്. ദേവരാജന്റെ ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഷാഹിന, ജീവനക്കാരായ രാമചന്ദ്രന്, മനോജ് എന്നിവര്‍ക്കും പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടെ പോലീസുകാരായ ശിവകുമാര്‍, ശിവന് എന്നിവര്‍ക്കും പരിക്കേറ്റു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതി നിലവില്‍ ചികിത്സയിലാണ്. ആശുപത്രിയിലുണ്ടായ…
Read Moreനടന് സുനില്‍ സുഖദയുടെ കാറിനു നേരെ പട്ടാപ്പകല്‍ നാലംഗ സംഘത്തിന്റെ ആക്രമണം ! നടന് പരിക്ക്…
നടന് സുനില്‍ സുഖദയുടെ കാറിനുനേരെ പട്ടാപ്പകല്‍ ആക്രമണം. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ നാലുപേര്‍ കാര്‍ ആക്രമിക്കുകയായിരുന്നു. സുനില്‍ സുഖദയ്ക്കു മര്‍ദനമേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. നാടക പരിശീലനവുമായി ബന്ധപ്പെട്ടാണ് സുനില്‍ കുഴിക്കാട്ടുശേരിലെത്തിയപ്പോഴായിരുന്നു സംഭവം. സുഹൃത്തുക്കളായ നാലുപേര്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. യാത്രയ്ക്കിടെ, വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് ഒതുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ രണ്ടു ബൈക്കുകളിലായെത്തിയ നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
Read Moreത്രിപുര മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ പൂജയ്ക്കെത്തിയ പൂജാരിമാരെ ഓടിച്ചിട്ടടിച്ചു! പിന്നില്‍ സിപിഎം എന്ന് ആരോപണം…
ത്രിപുര മുന്‍ മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേബിന്റെ വീട്ടില്‍ പൂജയ്ക്കായെത്തിയ പൂജാരിമാരെ അജ്ഞാതര്‍ മര്‍ദ്ദിച്ചതായി ആരോപണം. ചൊവ്വാഴ്ച രാത്രി ഏറെ വൈകി ത്രുപുരയിലെ ഗോമതി ജില്ലയിലെ ഉദയ്പൂരിലാണ് സംഭവം. ഉദയ്പൂരിലെ ജാംജുരിയിലെ രാജ്ധാനഗറിലെ വീട്ടില്‍ എത്തിയ പൂജാരിമാരുടെ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മുകാരാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിപ്ലബ് ദേബിന്റെ പിതാവിന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടത്താനിരിക്കുന്ന പൂജയ്ക്ക് എത്തിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതരുടെ സംഘം സന്യാസിമാര്‍ക്ക് നേരെ ആക്രമണം നടത്തുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വഴിയാത്രക്കാരും പ്രദേശവാസികളും ഓടിയെത്തുകയും ഇടപെടുകയും ചെയ്തതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പ്രദേശവാസികളുടെ കനത്ത പ്രതിഷേധം ഉണ്ടായി. പ്രതിഷേധക്കാര്‍ അക്രമം നടത്തിയവരെന്ന് സംശയിക്കുന്നവരുടെ കടകള്‍ അടിച്ചുതകര്‍ത്തു. പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നു സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. അക്രമം നടത്തിയത് സിപിഎമ്മുകാരോ അവരുമായി ബന്ധമുള്ളവരോ…
Read Moreബിരിയാണിയില്‍ മുട്ടയും പപ്പടവും കിട്ടിയില്ല ! ഹോട്ടലുടമകളായ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്…
ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്നാരോപിച്ച് ഹോട്ടല്‍ ഉടമകളായ ദമ്പതികളെ ക്രൂരമായി മര്‍ദിച്ച് യുവാവ്. കുന്നംകുളം ചൂണ്ടലില്‍ കറി ആന്‍ഡ് കോ എന്ന ഹോട്ടലിന്റെ ഉടമകളായ തിരുവനന്തപുരം സ്വദേശിയായ സുധി (42), ഭാര്യ ദിവ്യ (40) എന്നിവരെയാണ് മര്‍ദ്ദിച്ചത്. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള ആക്രമണത്തില്‍ സുധിയുടെ തലയ്ക്ക് അടിയേറ്റു. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്ന് പരാതി പറഞ്ഞപ്പോള്‍ ദിവ്യ ഇത് നല്‍കിയെങ്കിലും ഇയാള്‍ തൃപ്തനായില്ല. കൈ കഴുകുന്ന സ്ഥലം വൃത്തിയല്ലെന്നായി അടുത്ത ആരോപണം. ഇതുപറഞ്ഞ് ദിവ്യയുമായി കയര്‍ക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തു. സുധി ചോദ്യം ചെയ്തതോടെ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പുറകെ ഓടിയ സുധിയെ അടിച്ചു വീഴ്ത്തി സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിക്കുകയായിരുന്നെന്നാണ് ദമ്പതികളുടെ മൊഴി. സുധിയുടെ തലയില്‍ ആഴത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന്…
Read Moreഓടടീ… തലോടാന്‍ ശ്രമിച്ച ‘ഷക്കീലയെ’ ഓടിച്ചിട്ട് തല്ലി കംഗാരു; വീഡിയോ വൈറല്‍…
തലോടാന്‍ ശ്രമിച്ച വിനോദ സഞ്ചാരിയായ യുവതിയെ ഓടിച്ചിട്ട് തല്ലുന്ന കംഗാരുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. സിഡ്നിയിലെ കംഗാരും താഴ്വരയില് വിശ്രമിച്ചിരുന്ന കംഗാരുവിനെയാണ് ഷക്കീല എന്ന യുവതി തൊടാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതി തൊടാന്‍ ശ്രമിച്ചപ്പോള്‍ കംഗാരു തിരിഞ്ഞ് നോക്കുകയും ഒട്ടും പ്രതീക്ഷിക്കാതെ യുവതിക്ക് നേരെ തിരിയുകയുമായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. പുല്മേട്ടില് തട്ടി വീണതോടെ കംഗാരു യുവതിയെ ചവിട്ടിയാണ് ദേഷ്യം തീര്‍ത്തത്. യുവതിയുടെ മുകളിലേക്ക് ചാടുന്ന കംഗാരുവിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിട്ടുണ്ട്. തലനാരിഴയ്ക്കാണ് യുവതിക്ക് ജീവന് തിരിച്ചുകിട്ടിയത്. യുവതിയുടെ ദേഹത്ത് വീണ്ടും വീണ്ടും കംഗാരു ചാടി ചവിട്ടുന്നത് ദൃശ്യത്തില്‍ കാണാം കംഗാരുവിന്റെ കാല് നഖം കൊണ്ടതടക്കമുള്ള പരുക്കുകള്‍ യുവതിയുടെ ശരീരത്തിലുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ പീറ്റര്‍ ഈഡ്സ് എന്ന 77കാരന് പശ്ചിമ ഓസ്ട്രേലിയയില്‍ കംഗാരുവിന്റെ ആക്രമണത്തില്‍…
Read More