പുള്ളിപ്പുലി സ്കൂട്ടറിനു നേരെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് സ്കൂട്ടര്‍ മറിഞ്ഞ് വിദ്യാര്‍ഥിനിയ്ക്ക് പരിക്കേറ്റു. നെറ്റിയിലും വലതുകൈക്കും ഇടതുകാലിനും പരിക്കേറ്റ 18കാരിയായ കമ്മാത്തിയിലെ സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പെണ്‍കുട്ടിയുടെ പേരില്‍ വനംവകുപ്പ് കേസെടുക്കുകയും ചെയ്തു. ഗൂഡല്ലൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബി.ബി.എസ്. വിദ്യാര്‍ഥിയായ പെണ്‍കുട്ടി നവംബര്‍ 30-ന് രാത്രി എട്ടരയോടെ സ്കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. സുശീല നിലവില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് പുള്ളിപ്പുലിയെ നിരീക്ഷിക്കുന്നതിനായി കാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍, പുലിയെ കണ്ടെത്താന്‍ കഴിയാതായതോടെ, പെണ്‍കുട്ടി തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഗൂഡല്ലൂര്‍ റേഞ്ചറാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, ഈ ഭാഗത്ത് നാലുപേരെ പുലി ഓടിച്ചതായി നേരത്തേ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനംവകുപ്പിന്റെ നിരുത്തരവാദ നടപടിക്കെതിരേ ജനപ്രതിനിധികളും ചില സംഘടനകളും ഗൂഡല്ലൂര്‍ ആര്.ഡി.ഒ.യ്ക്ക് പരാതി…
Read MoreTag: attack
എന്നെ ഫോക്കസ് ചെയ്തായിരുന്നു കമന്റടി ! ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നത് കണ്ടിട്ടും അവിടെയുണ്ടായിരുന്ന ഒരാളുപോലും പ്രതികരിച്ചില്ലെന്നത് ഭയപ്പെടുത്തുന്നു…
കഴിഞ്ഞ ദിവസം രാത്രിയില്‍ കോട്ടയത്ത് കോളജ് വിദ്യാര്‍ഥിനിയ്ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആ സംഭവത്തില്‍ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നുപോയെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് വിദ്യാര്‍ഥിനി പറയുന്നു. സുഹൃത്തിനൊപ്പം രാത്രി പത്തിനു ശേഷം നഗരത്തിലെ കടയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ തുടങ്ങിയ കമന്റടി ശാരീരികാക്രമണത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥിനിയുടെ വാക്കുകള്‍ ഇങ്ങനെ…കൂടുതലും എന്നെ ഫോക്കസ് ചെയ്തായിരുന്നു അവരുടെ കമന്റടി. ആ സമയത്ത് ഞാന്‍ അവിടെ ഇരുന്നതാണ് അവരെ പ്രകോപിപ്പിച്ചത്. എന്നെയാണ് അവര്‍ കളിയാക്കിക്കൊണ്ടിരുന്നത്. മോശമായി പെരുമാറുകയും തെറിവിളിക്കുകയും ചെയ്തു. വൃത്തികേടുകളും അധിക്ഷേപങ്ങളും വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന അവരെ ഞാന്‍ പോടാ എന്ന് വിളിച്ച് പ്രതികരിച്ചു. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. കാറില്‍ പിന്തുടര്ന്ന് എത്തി ബൈക്ക് തടഞ്ഞു. എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെയാണ് തല്ലിത്തുടങ്ങിയത്. തടയാന്‍ ശ്രമിച്ചതോടെ എനിക്കു നേരെയായി ആക്രമണം. ‘ഞങ്ങള്‍ ആരാണെന്നാടീ നിന്റെ…
Read Moreരണ്ടുവയസുകാരനെ കൊത്തി മാരകമായി പരിക്കേല്‍പ്പിച്ച് പൂവന്‍കോഴി ! ഉടമയ്ക്കെതിരേ കേസ്; പൂവന്‍കോഴി സ്ഥിരം പ്രശ്നക്കാരനെന്ന് വിവരം…
രണ്ടുവയസുകാരനെ കൊത്തി മാരകമായി പരുക്കേല്പിച്ച് പൂവന്‍കോഴി. ഇതേത്തുടര്‍ന്ന് കോഴിയുടെ ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തു. എറണാകുളം മഞ്ഞുമ്മലില്‍ മുട്ടാര്‍ കടവു റോഡിലാണ് സംഭവം. രണ്ടു വയസ്സുകാരന്റെ കണ്ണിനു താഴെയും തലയ്ക്കു പിന്നിലുമെല്ലാം പൂവന് കോഴി ഗുരുതരമായി കൊത്തി പരുക്കേല്പിച്ചെന്ന പരാതിയില്‍, കോഴിയുടെ ഉടമ കടവില്‍ ജലീലിനെതിരെ ഏലൂര്‍ പോലീസാണ് കേസെടുത്തത്. മഞ്ഞുമ്മലില്‍ താമസിക്കുന്ന പരാതിക്കാരനെയും ഭാര്യയെയും സന്ദര്‍ശിക്കാന്‍ ആലുവയില്‍നിന്നു മകളും കുടുംബവും എത്തിയിരുന്നു. അവരുടെ കുട്ടിയെയാണ് കോഴി ആക്രമിച്ചത്. കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിന്മാറിയില്ല. കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴേക്കും കൊത്ത് കൊണ്ട് കുട്ടിയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു. കണ്ണിനു തൊട്ടു താഴെയും കവിളിലും ചെവിക്കു പിന്നിലും തലയിലുമെല്ലാം ആഴത്തില്‍ മുറിവേറ്റു. കുഞ്ഞിനെ ഉടന്‍ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊത്ത് കാഴ്ചയെ ബാധിക്കാന്‍ ഇടയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. അതേസമയം ഈ കോഴി മുന്‍പും ആക്രമണ സ്വഭാവം കാണിച്ചിട്ടുണ്ടെന്നും വീട്ടു…
Read Moreഡല്‍ഹിയില്‍ എഎപി എംഎല്‍എയെ മര്‍ദ്ദിച്ച് പ്രവര്‍ത്തകര്‍ ! ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചു നിര്‍ത്തിയും ഇടിച്ചു; വീഡിയോ വൈറല്‍…
ഡല്‍ഹിയിലെ എഎപി എംല്‍എയെ മര്‍ദ്ദിച്ച് ജനക്കൂട്ടം. മര്‍ദനത്തില്‍നിന്ന് എംഎല്‍എ ഗുലാബ് സിങ് യാദവ് ഓടി രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മത്യാലയില്‍നിന്നുള്ള നിയമസഭാംഗമാണ് യാദവ്. രാത്രി എട്ടു മണിക്ക് യാദവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം ശ്യാം വിഹാറില്‍ കൂടുകയായിരുന്നു. എന്നാല്‍ യോഗത്തില്‍ ഉടലെടുത്ത വാക്കേറ്റം കൈയ്യേറ്റത്തിലവസാനിക്കുകയായിരുന്നു. യാദവിന്റെ കോളറില്‍ പിടിച്ചു വലിക്കുകയും മര്‍ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ യാദവിനു പിന്നാലെ കുറേ പ്രവര്‍ത്തകര്‍ ഓടുന്നതും വീഡിയോയില്‍ ഉണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എംഎല്‍എയെ പിടിച്ചുനിര്‍ത്തിയും മര്‍ദ്ദിച്ചു. അതേസമയം, ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി എംഎല്‍എ രംഗത്തെത്തി. താനിപ്പോള്‍ ഛവ്ല സ്റ്റേഷനിലാണെന്നും ഇവിടെ ബിജെപിയുടെ കോര്പ്പറേഷന് അംഗവും ബിജെപി സ്ഥാനാര്‍ഥിയും തന്നെ ആക്രമിച്ചവരെ സ്റ്റേഷനില്‍നിന്ന് ഇറക്കാന്‍ നില്‍ക്കുകയാണെന്നും ഹിന്ദിയിലെ ട്വീറ്റില്‍ യാദവ് കൂട്ടിച്ചേര്‍ത്തു. ബിജെപിക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതില്‍പ്പരം തെളിവുവേണോയെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ തദ്ദേശതിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്.…
Read Moreഗ്രീഷ്മയുടെ വീടിന്റെ പൂട്ടു പൊളിച്ച നിലയില്‍ ! കഴിഞ്ഞ ദിവസം രാത്രി വീടിനു നേരെ കല്ലേറ്; ആക്രമണം നടത്തിയത് അജ്ഞാതര്‍…
പാറശാല ഷാരോണ്‍ രാജ് കൊലപാതകക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ടു പൊളിച്ച നിലയില്‍. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍ കുമാര്‍ എന്നിവരുമായി തെളിവെടുപ്പു നടത്തിയ ശേഷം പോലീസ് സീല്‍ ചെയ്ത് പോയ വീടിന്റെ പൂട്ടാണ് ഇപ്പോള്‍ പൊളിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രീഷ്മയുമായി തെളിവെടുപ്പു നടത്താനിരിക്കെയാണ് ഈ സംഭവം. പാറശാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെട്ട രാമവര്‍മന്‍ചിറ പുപ്പള്ളികോണത്താണ് ശ്രീ നിലയം എന്ന കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട്. ഷാരോണിന്റെ മരണത്തില്‍ ഗ്രീഷ്മയുടെ പങ്ക് തെളിഞ്ഞതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി വീടിനു നേര്‍ക്ക് കല്ലേറുണ്ടായിയിരുന്നു. ഞായര്‍ രാത്രി രണ്ടു മണിയോടെ ആണ് അക്രമം നടന്നത്. കല്ലേറില്‍ മുന്‍വശത്തെ ഏതാനും ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഗ്രീഷ്മയെയും മാതാപിതാക്കളേയും ചോദ്യം ചെയ്യലിനു വിളിച്ചതിനാല്‍ അന്ന് വീട്ടില്‍ ആളുണ്ടായിരുന്നില്ല.…
Read Moreമണിയന്തടം, വടകോട് പ്രദേശങ്ങളിലെ അജ്ഞാതജീവി ആക്രമണം ! നാട്ടുകാര്‍ അതീവ ഭീതിയില്‍…
വാഴക്കുളം: മണിയന്തടം, വടകോട് പ്രദേശങ്ങളില്‍ രണ്ടാഴ്ചയിലേറെയായി തുടരുന്ന അജ്ഞാത ജീവിയുടെ ആക്രമണ ഭീഷണിയില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അജ്ഞാത ജീവിയെ തിരിച്ചറിയാനോ നിത്യേന ഉണ്ടാകാവുന്ന ആക്രമണ ഭീഷണി ഒഴിവാക്കാനോ ഉള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ പത്തിനാണ് മേഖലയില്‍ അജ്ഞാത ജീവിയുടെ സാന്നിധ്യം ആദ്യം അറിഞ്ഞത്. 13ന് രാത്രി സമീപത്തുള്ള ആട് കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ കല്ലൂര്‍ക്കാട്ടെ തടി വ്യാപാരി പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവിയെ അടുത്തു കണ്ടിരുന്നു. സമീപത്തു തന്നെയുള്ള മറ്റൊരു റബര്‍ തോട്ടത്തിനു സമീപം വ്യാഴാഴ്ച രാവിലെ മുള്ളന്‍ പന്നിയുടെ കൊല്ലപ്പെട്ട നിലയിലുള്ള ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ എംഎല്‍എയും എംപിയും ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നിസംഗത തുടരുകയാണ്. പ്രദേശത്ത് കൂടുതല്‍ കാമറ സ്ഥാപിക്കാനും വന്യജീവികള്‍ക്കായി കെണികള്‍ ഒരുക്കാന്‍ വനം വകുപ്പ്…
Read Moreഅഞ്ച് ഗ്ലാസുകള്‍ ഇറക്കുന്നതിന് ചോദിച്ചത് 5000 രൂപ ! വ്യാപാരസ്ഥാപനത്തിലെ തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച് ഐഎന്‍ടിയുസി…
ഇടുക്കി അടിമാലിയില്‍ വ്യാപാരസ്ഥാപനത്തിലെ തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച് ഐഎന്‍ടിയുസി യൂണിയനിലെ ചുമട്ട് തൊഴിലാളികള്‍. അമിത കൂലി നല്‍കാത്തതിനെത്തുടര്‍ന്നുള്ള ആക്രമണത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ജോയി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലാണ് സംഭവം. നിര്മ്മാണാവശ്യത്തിനായി വാങ്ങിയ അഞ്ചു ഗ്ലാസുകള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. അഞ്ച് ഗ്ലാസ് ഇറക്കാന്‍ ചുമട്ട് തൊഴിലാളികള്‍ 5000 രൂപയാണ് ആവശ്യപ്പെട്ടത്. പരമാവധി 1500 രൂപ നല്‍കാമെന്ന് സ്ഥാപന ഉടമ പറഞ്ഞു. ഒരു ലോഡ് മരഉരുപ്പടികള്‍ ഇറക്കുന്നതിന് സാധാരണയായി 2500 രൂപയാണ് ഈടാക്കുന്നത്. അതിനാല്‍ ഇത് അമിത കൂലിയാണ് എന്ന് ചൂണ്ടിക്കാട്ടി വ്യാപാരി ആവശ്യത്തോട് വഴങ്ങാതെ വന്നതോടെ, ചുമട്ടുതൊഴിലാളികള്‍ ലോഡ് ഇറക്കാതെ മടങ്ങി. അതിനിടെ, വ്യാപാരി സ്ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ച് ഗ്ലാസുകള്‍ ഇറക്കാന്‍ തുടങ്ങി. രണ്ടു ഗ്ലാസുകള്‍ ഇറക്കിവെച്ച് അടുത്തത് ഇറക്കാന്‍ ഒരുങ്ങുന്നതിനിടെയാണ്, യൂണിയനില്‍പ്പെട്ട ചുമട്ടുതൊഴിലാളികള്‍ ഒരു പ്രകോപനവുമില്ലാതെ…
Read Moreതെരുവു നായ്ക്കളുടെ വീഡിയോ പകര്‍ത്താനെത്തിയ ആളെ ‘കടിച്ചു കുടഞ്ഞ്’ നായ്ക്കള്‍ …
തൃശൂര്‍: തെരുവുനായ്ക്കളെ കുറിച്ച് ബോധവത്കരണ വീഡിയോ പകര്‍ത്താനെത്തിയ ആളെ കടിച്ചു കുടഞ്ഞ് തെരുവുനായ. മാളയ്ക്ക് സമീപമാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ മൈത്ര സ്വദേശി മോഹനന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. തെരുവുനായ്ക്കളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ചെയ്യുന്നതിനായി ഇന്നലെ രാവിലെ കുണ്ടൂര്‍ കടവിലാണ് മോഹനന് എത്തിയത്. ഇതിനു പിന്നാലെയാണ് ഇയാളെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്.
Read Moreഭക്ഷണം കഴിച്ചു മടങ്ങിയപ്പോള്‍ പൊറോട്ടയ്ക്ക് വില കൂടുതലെന്ന് തോന്നല്‍ ! കുറച്ചു നേരത്തിനു ശേഷം ഇന്നോവയിലെത്തി ഹോട്ടലുടമയുടെ തല അടിച്ചു പൊട്ടിച്ചു…
പൊറോട്ടയ്ക്ക് വില കൂടുതലെന്ന് ആരോപിച്ച് കാറിലെത്തിയ അഞ്ചംഗ സംഘം ഹോട്ടലുടമയെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ചു. മൂന്നുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാന്‍ഡ് ഹോട്ടലില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രി 12.45ഓടെയാണ് സംഭവം. കെ.എല്‍ 65സി 8494 നമ്പര്‍ ഇന്നോവയിലെത്തിയ സംഘം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പണം നല്‍കിയശേഷം മടങ്ങി. കുറച്ചുസമയത്തിനുള്ളില്‍ തിരികെയെത്തിയാണ് ഇവര്‍ ഹോട്ടലുടമ ടിജോയിയെ ആക്രമിച്ചത്. പൊറോട്ടയ്ക്ക് 12 രൂപ ഈടാക്കിയത് അമിത വിലയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തലയ്ക്ക് പാല് ട്രേ കൊണ്ടാണ് സംഘം അടിച്ചത്. പരിക്കേറ്റ ടിജോയിയെ ജീവനക്കാര്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ അവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശക്തമായ അടിയില്‍ തലയ്ക്ക് ഗുരുതര പൊട്ടലുണ്ട്. തലയ്ക്കുള്ളില്‍ ആറും പുറത്ത് ഒമ്പതും സ്റ്റിച്ചുകളുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആറ്റിങ്ങല്‍ പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreകോട്ടയത്ത് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയുടെ വയറിനു ചവിട്ടി പരിക്കേല്‍പ്പിച്ചു ! പെണ്‍കുട്ടി ആശുപത്രിയില്‍; നാലു യുവാക്കള്‍ പിടിയില്‍…
ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയ്ക്കു നേരെ പാലായില്‍ ആക്രമണം. പെണ്‍കുട്ടിയെ ചവിട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ ഇന്നലെ വൈകുന്നേരം ആറുമണിക്കാണ് സംഭവം. യുവാക്കളായ നാലു പേര് ഗര്‍ഭിണിയെ ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് പാലാ പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. പാലാ സ്വദേശികളായ ജിന്‍സി ഭര്‍ത്താവ് അഖില്‍ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും നല്കിയ പരാതിയിലാണ് പാലാ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വര്‍ക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ എസ് (39), അമ്പാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്സണ് (38), വര്‍ക്ക്ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പന്‍പുരയിടത്തില്‍ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ്(55) എന്നിവരെയാണ് പാല എസ്എച്ച് ഒ കെ .പി തോംസണ്‍ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനു ശേഷമായിരുന്നു അറസ്റ്റ്. സിസിടിവി അടക്കമുള്ള നിര്‍ണായക തെളിവുകളും പോലീസ് പരിശോധിച്ചതായി വിവരമുണ്ട്. വയറിന് ചവിട്ടേറ്റ…
Read More