ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു മറുപടിയായി ഇന്ത്യന്‍ വ്യോമസേന നടത്തിയ എയര്‍ സ്ട്രൈക്കിനെ സംശയത്തോടെ കാണുന്ന ആളുകള്‍ പാക്കിസ്ഥാനില്‍ മാത്രമല്ല നമ്മുടെ നാട്ടിലുമുണ്ട്. പാക്കിസ്ഥാന് സര്‍ക്കാരും അവിടുത്തെ ജനങ്ങളും ബലാക്കോട്ടെ ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയെന്ന് പറയുന്ന വ്യോമാക്രമണം ശുദ്ധനുണയാണെന്ന് ആവര്‍ത്തിക്കുകയാണ്. സമാനമായ രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കേരളത്തിലെ ബുദ്ധിജീവികളും. ഒരേസമയം പാക്കിസ്ഥാന്‍കാര്‍ക്കും ഇവിടുത്തെ വിമര്‍ശകര്‍ക്കും മറുപടി പറയേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സൈന്യം. ബോംബിടുന്നതിന് മുമ്പ് യുദ്ധവിമാനങ്ങള്‍ ജെയ്ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പുകളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയിരുന്നു. ഇവ അതിരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. വ്യോമസേന വര്‍ഷിച്ച സ്പൈസ്-2000 എന്ന ബോംബില്‍ ഭീകരകേന്ദ്രത്തെക്കുറിച്ചുള്ള സാറ്റലൈറ്റ് ചിത്രങ്ങളും ഭൗമ അടയാളങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവ ലക്ഷ്യം തെറ്റുക അസാധ്യമാണെന്നും സേന കരുതുന്നു. ജി.പി.എസ്. പോലുള്ള നാവിഗേഷന്‍ സംവിധാനങ്ങളുപയോഗിച്ചാണ് ബോംബുകള്‍ ലക്ഷ്യം കണ്ടെത്തുന്നത്. അവ ലക്ഷ്യം തെറ്റി മറ്റെവിടെയെങ്കിലും പതിക്കാനുള്ള സാധ്യത വളരെക്കുറവാണെന്നും സൈനീക അധികൃതര്‍…
Read More