കൊച്ചി: വോളിബോള്‍ ആരാധകര്‍ ആവേശംപൂര്‍വം കാത്തിരിക്കുന്ന പ്രൈം വോളിബോള്‍ ലീഗിന്റെ താരലേലം നാളെ (ഡിസംബര്‍ 14 ചൊവ്വാഴ്ച) കൊച്ചിയില്‍ നടക്കും. 400ലേറെ ഇന്ത്യന്‍, അന്താരാഷ്ട്ര താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഏഴു ഫ്രാഞ്ചൈസികളാണ് മത്സരിക്കുക. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ടീമുകളാണ് ഇത്തവണ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുക. വോളിബോളിലെ എക്കാലത്തെയും വലിയ താരലേലമായിരിക്കും ഇത്. ഓരോ ഫ്രാഞ്ചൈസികള്‍ക്കും അവരുടെ ടീമിലേക്ക് മൊത്തം 14 താരങ്ങളെ തിരഞ്ഞെടുക്കാം. ഇതില്‍ 12 ഇന്ത്യന്‍ കളിക്കാരും രണ്ട് അന്താരാഷ്ട്ര കളിക്കാരും ഉള്‍പ്പെടും. അശ്വല്‍ റായ്, അജിത്ലാല്‍ സി, അഖിന് ജിഎസ്, ദീപേഷ് കുമാര്‍ സിന്‍ഹ, ജെറോം വിനീത്, കാര്‍ത്തിക് എ, നവീന്‍ രാജ ജേക്കബ്, വിനീത് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യയിലെ മുന്‍നിര വോളിബോള്‍…
Read MoreTag: auction
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ ലേലം ചെയ്തു; സോഷ്യല്‍ മീഡിയയുടെ കറുത്തവശങ്ങള്‍ വെളിപ്പെടുത്തുന്ന വാര്‍ത്ത ഇങ്ങനെ…
സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് അവയുടെ ദുരുപയോഗവും വര്‍ധിച്ചുവരികയാണ്. ഇത്തരത്തില്‍ ടെക്നോളജി മൂലമുണ്ടായ വളരെ ക്രൂരമായ ഒരു വാര്‍ത്തയാണ് ദക്ഷിണ സുഡാനില്‍ നിന്നും പുറത്തുവരുന്നത്. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുക്കും എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റാണ് ടെക്നോളജിയുടെ ഹിംസാത്മകത വെളിപ്പെടുത്തുന്നത്. ഒക്ടോബര്‍ 25നാണ് പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് 15 ദിവസങ്ങള്‍ക്ക് ശേഷം ഫേസ്ബുക്ക് സ്വയം ഈ പോസ്റ്റ് നീക്കിയെങ്കിലും ഏറെ വൈകിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് നീക്കിയപ്പോഴേക്കും പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു. അഞ്ചു പേരാണ് ലേലത്തില്‍ പങ്കെടുത്തത് എന്നാണ് വിവരം.500 പശുക്കള്‍ മൂന്ന് ആഡംബര കാര്‍,10000 ഡോളര്‍(7 ലക്ഷം രൂപ) എന്നിവ നല്കിയ ആള് ലേലം ഉറപ്പിക്കുകയും പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. വീട്ടുകാര്‍ വിലപറച്ചിലിന് വേണ്ടിയാണ് ഫേസ്ബുക്ക് പ്ലാറ്റ്ഫോം ഉപയോഗിച്ചതെന്നും, ഇത് മനസിലായതിനെ തുടര്‍ന്ന് ആ പോസ്റ്റ് എടുത്ത് മാറ്റുകയും അവരുടെ അക്കൗണ്ട് സ്ഥിരമായി…
Read Moreപോലീസില്‍ നിന്ന് ലേലത്തില്‍ സ്വന്തമാക്കിയ കാറിന്റെയുള്ളില് രഹസ്യഅറ; ഒടുവില്‍ അറ തുറന്നപ്പോള്‍ കണ്ട കാഴ്ച ഒരിക്കലും മറക്കാനാവാത്തത്
അനേകം വാഹനങ്ങളാണ് പല പോലീസ് സ്റ്റേഷനുകളിലും കിടന്ന് വെറുതേ നശിക്കുന്നത്. പല വണ്ടിയുടെയും ഭാഗങ്ങള്‍ ചില പോലീസുകാരുടെ ഒത്താശയോടെ അടിച്ചു മാറ്റുന്ന സംഘങ്ങളുമുണ്ട്. പലപ്പോഴും കേസുകള്‍ ദീര്‍ഘിക്കുന്നതു കാരണം ഉടമയ്ക്ക് വാഹനം തിരികെ കിട്ടാന്‍ വര്‍ഷങ്ങള്‍ പിടിക്കും. ഒടുവില്‍ വാഹനം ഉടമയ്ക്കു കൈമാറുമ്പോഴേക്കും വാഹനത്തിലെ പലതും നഷ്ടപ്പെട്ടിരിക്കും. ഉടമകള്‍ അന്വേഷിച്ചു വരാത്ത വാഹനങ്ങള്‍ പോലീസ് ലേലത്തില്‍ വയ്ക്കുന്നതും സാധാരണമാണ്. എന്നാല്‍ പല വാഹനങ്ങളും തുരുമ്പിച്ച്് നാശമായിരിക്കും. എന്നാല്‍ ഇവിടെ കഥ നേരെ മറിച്ചാണ്. പോലീസില്‍ നിന്നു ലേലത്തില്‍ സ്വന്തമാക്കിയ കാര്‍ പരിശോധിച്ച ആള് ഞെട്ടിപ്പോയി. കാറിന്റെ ഉള്ളിലതാ ഒരു രഹസ്യ അറ. ഈ അറ തുറന്നപ്പോഴാണ് കൂടുതല്‍ ഞെട്ടിയത്. അതിനുള്ളില്‍ കണ്ടത് ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകളായിരുന്നു. നാലു വര്‍ഷം മുമ്പ് 2013 ലാണ് ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചത്. ചെറിയ കെട്ടുകളിലായി പതിനായിരക്കണക്കിന് ഡോളര്‍ കിട്ടിയ…
Read More