ബെയ്ജിംഗ്: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ ചൈനയിലെ സെക്കന്റ് ഹാന്‍ഡ് കാറുകളുടെ പരസ്യം വിവാദത്തില്‍. നവവധുവിനെയും സെക്കന്റ് ഹാന്‍ഡ് കാറും തമ്മില്‍ താരതമ്യം ചെയ്തതാണ് വന്‍ വിവാദത്തിന് വഴിവെച്ചത്. ഇതേത്തുടര്‍ന്ന് കമ്പനി പരസ്യം പിന്‍വലിച്ചു. വിവാഹത്തിനായി അള്‍ത്താരയില്‍ നില്ക്കുന്ന വധുവരന്മാരില് വധുവിനെ വരന്റെ മാതാവ് എത്തി പരിശോധിക്കുന്നതാണ് പരസ്യം. ഇതിനൊപ്പം, ശ്രദ്ധയോടെ വേണം പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍, ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് സമാധാനം ഉണ്ടാവുമോ എന്ന ഓഡിയോയുമുണ്ട്. എന്നാല്‍ പരസ്യം വൈറലായതോടെ പല കോണില്‍ നിന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് പരസ്യമെന്നാണ് വിമര്‍ശനങ്ങള്‍. പരസ്യത്തിനുണ്ടായ നെഗറ്റീവ് ഫീഡ്ബാക്ക് വില്‍പ്പനയെയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും പരസ്യം വൈറലായി എന്നു പറഞ്ഞാല്‍ മതിയല്ലോ…
Read More