ചൈനയിലെ വന്മതില് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഷാങ്സി പ്രവിശ്യയിലെ 32-ാം നമ്പര്‍ മതിലാണ് പൊളിച്ചുനീക്കിയത്. 38 കാരിയും 55കാരനുമാണ് സംഭവത്തില്‍ അറസ്റ്റിലായത്. വഴി എളുപ്പമാക്കുന്നതിനായാണ് ഇവര്‍ വന്മതിലിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയതെന്നാണ് വിവരം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വന്മതിലിന് കനത്ത നാശം വരുത്തിയതായി പോലീസ് പറഞ്ഞു. ഓഗസ്റ്റ് 24നായിരുന്നു സംഭവം. മിംഗ് രാജവംശത്തിന്റെ കാലഘട്ട(1368-1644)ത്തിലാണ് വന്മതില് നിര്മിതമായത്. 32-ാം നമ്പര്‍ മതില്. 1987 മുതല്‍ വന്മതില് യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ബിസി 220ലാണ് വന്മതിലിന്റെ നിര്‍മാണം ആരംഭിച്ചത്. ചൈനയുടെ ആദ്യത്തെ ചക്രവര്‍ത്തി ക്വിന്‍ ഷി ഹുവാങ്ങിന്റെ കാലഘട്ടത്തിലായിരുന്നു ഇത്. പിന്നീട് വിവിധ കാലഘട്ടങ്ങളില്‍ പുനര്‍നിര്‍മിക്കുകയും ചെയ്തു. 21,196 കിലോമീറ്റര്‍ നീളം വരുന്ന വന്മതിലിന്റെ 30 ശതമാനത്തിലധികവും നശിച്ചു. ശേഷിക്കുന്ന ഭാഗം സംരക്ഷിച്ചുവരികയാണ്. വന്മതില് ടൂറിസത്തില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും…
Read MoreTag: august
കാണാതായ വളര്‍ത്തുനായയെ തിരയാന്‍ ലണ്ടനില്‍ നിന്ന് അവധിയെടുത്ത് നാട്ടിലെത്തി ഉടമ ! ‘ഓഗസ്റ്റിനെ’ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികവും…
പലര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ്. ചിലരാവട്ടെ സ്വന്തം മക്കളെപ്പോലെയാണ് വളര്‍ത്തുമൃഗങ്ങളെ സ്നേഹിക്കുന്നത്. ഇത്തരത്തില്‍ സ്നേഹിക്കുന്ന വളര്‍ത്തു മൃഗങ്ങളെ നഷ്ടമാവുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. വീട് വിട്ടു പോകുന്നതും ആരെങ്കിലും തട്ടിക്കൊണ്ടു പോകുന്നതുമായ വളര്‍ത്തുമൃഗങ്ങളെ കണ്ടെത്താന്‍ ഉടമകള്‍ പാരിതോഷികം പ്രഖ്യാപിക്കുന്നതും പതിവാണ്. ഇപ്പോഴിതാ മീററ്റില്‍ തന്റെ വളര്‍ത്തുനായ കാണാതായ വിവരം അറിഞ്ഞ് ലണ്ടനിലെ ജോലിയില്‍ നിന്ന് അവധിയെടുത്ത് വീട്ടിലെത്തിയിരിക്കുകയാണ് ഒരു യുവതി. കുടുംബത്തിനൊപ്പം നായയെ അന്വേഷിക്കാനാണ് യുവതി എത്തിയത്. മീററ്റ് സ്വദേശിയായ ബിസിനസുകാരന് ദിനേശ് മിശ്രയുടെ വളര്‍ത്തുനായ ആയ ‘ഓഗസ്റ്റിനെ’യാണ് സെപ്തംബര്‍ 24 മുതല്‍ കാണാതായിരിക്കുന്നത്. എട്ടു വയസ്സുള്ള മിക്സ് ബ്രീഡ് ആണ് ഓഗസ്റ്റ്. 24ന് വൈകിട്ട് മീററ്റിലെ ഗ്യാംഖന ഗ്രൗണ്ടില്‍ നിന്നാണ് ഓഗസ്റ്റ് അപ്രത്യക്ഷനായത്. കാണാതാകുമ്പോള്‍ കഴുത്തില്‍ മഞ്ഞ നിറമുള്ള കോളറും ഉണ്ടായിരുന്നു. ഓഗസ്റ്റിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദിനേശ് മിശ്ര…
Read Moreകോവിഡിന്റെ മൂന്നാം തരംഗം അടുത്ത മാസം എത്തും ! സെപ്റ്റംബറില്‍ അതിതീവ്രമാകും; റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…
രാജ്യം കോവിഡില്‍ നിന്ന് പതിയെ മുക്തി നേടി വരാന്‍ ശ്രമിക്കുന്നതിനിടെ രാജ്യത്ത് അടുത്ത മാസം മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കാമെന്നും എസ്ബിഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ പകുതിയോടെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തോട് അടുപ്പിച്ചായി കുറയും. എന്നാല്‍ ഓഗസ്റ്റ് പകുതിയോടെ കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങുമെന്നാണ് എസ്ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സെപ്റ്റംബറില്‍ ഇത് മൂര്‍ധന്യത്തില്‍ എത്തിയേക്കും. കോവിഡ് രണ്ടാം തരംഗത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെയ് ഏഴിനാണ് രണ്ടാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയത്. ഏപ്രിലിലാണ് രണ്ടാം തരംഗം ആരംഭിച്ചത്. ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഇത് ബാധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ 40,000ല്‍ താഴെയാണ്. അഞ്ചുലക്ഷത്തില്‍ താഴെയാണ് ചികിത്സയിലുള്ളവര്‍. കഴിഞ്ഞ ദിവസം കോവിഡ് മൂന്നാം തരംഗം ഒക്ടോബറില്‍ മൂര്‍ധന്യത്തില്‍ എത്തുമെന്ന് വിദഗ്ധ സമിതിയംഗം പ്രവചിച്ചിരുന്നു. പ്രതിദിന…
Read More