മുനമ്പം മനുഷ്യക്കടത്തില്‍ നടന്നത് കോടികളുടെ ഇടപാടെന്ന് വിവരം. ഒരാള്‍ക്ക് ഒന്നരലക്ഷം വച്ച് ഏകദേശം 200 പേര്‍ ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചതായി ഡല്‍ഹിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത ദീപക് പറഞ്ഞു. ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലുള്ള ദീപക്, പ്രഭു എന്നിവരെ ഇന്ന് കൊച്ചിയില്‍ കൊണ്ടുവരും. മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം തമിഴ്നാട് സ്വദേശികള്‍ ആണെന്നാണ് പോലീസ് കണ്ടെത്തല്‍. ദീപകിന്റെ ഭാര്യയും കുഞ്ഞും യാത്രാസംഘത്തിലുണ്ട്. ഡല്‍ഹിയില്‍ നിന്ന് ചെന്നെയിലും കോയമ്പത്തൂരിലും ട്രെയിന്‍ മാര്‍ഗം ചിലര്‍ എത്തിയപ്പോള്‍ ചിലര്‍ കൊച്ചിയിലേക്കു നേരിട്ടു വിമാനത്തിലാണു വന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആധാര്‍ കാര്‍ഡാണ് യാത്രാരേഖയായി ഉപയോഗിച്ചത്. മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ബോട്ടുടമ അനില്‍കുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓസ്ട്രേലിയയിലേക്ക് കടന്ന സംഘത്തിന് ബോട്ട് വാങ്ങി നല്‍കാന്‍ കൂട്ടുനിന്നത് അനില്‍കുമാര്‍ ആണെന്ന് പൊലീസ് കണ്ടെത്തി. മുനമ്പത്തുനിന്ന് മത്സ്യബന്ധനബോട്ടില്‍ കടന്ന സംഘത്തില്‍ ഇന്ത്യക്കാരും ഉണ്ടെന്നു വിവരമുണ്ട്. ഡല്‍ഹിയിലെ മെദാന്‍ഗിറിലുള്ള…
Read MoreTag: australia
കേസന്വേഷണം ഓസ്‌ട്രേലിയയിലാണ് ! ഇന്റര്‍പോളിന്റെ സഹായത്തോടെ രവി പൂജാരിയെ കുടുക്കാന്‍ ഐജി ശ്രീജിത്ത് ഓസ്‌ട്രേലിയയിലേക്ക്; രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
തിരുവനന്തപുരം:കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ ആക്രമണക്കേസില്‍ അധോലോക നായകന്‍ രവി പൂജാരിയെത്തേടി കേരളാ പോലീസ് ഓസ്‌ട്രേലിയയിലേക്ക്. ലോക്കല്‍ പൊലീസിനെ വട്ടംചുറ്റിച്ച കേസില്‍ അന്വേഷണം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിനു കൈമാറി. ഓസ്‌ട്രേലിയ കേന്ദ്രീകരിച്ച് അധോലോകപ്രവര്‍ത്തനം തുടരുന്ന പൂജാരിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇന്റര്‍പോളിനു ക്രൈംബ്രാഞ്ച് കത്തയച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുമായും ഡിജിപി ബെഹ്‌റ ബന്ധപ്പെട്ടു. കേരളാ പൊലീസിനെ വെല്ലുവിളിച്ച പൂജാരയെത്തേടി ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. അതിനിടെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് ലീന പറഞ്ഞു. രവി പൂജാരിക്ക് എതിരായ പരാതിയില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. തനിക്കും തന്റെ അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയില്‍ നിന്ന് വധഭീഷണിയുണ്ട്. ഫോണിലൂടെ ഭീഷണി ലഭിച്ച കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. രവി പൂജാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന്…
Read Moreമുനമ്പത്തു നിന്നും ബോട്ടില്‍ കയറിപ്പോയവര്‍ പണം ചിലവഴിച്ചത് ലാവിഷായി ! പെട്ടിക്കടയില്‍ കൊടുത്തത് പോലും 500ന്റെ നോട്ട്; ഉപേക്ഷിക്കപ്പെട്ട ബാഗിലുണ്ടായത് 11810 രൂപ; മനുഷ്യക്കടത്തു സംഘം കാര്യങ്ങള്‍ നീക്കിയത് അതീവ ജാഗ്രതയോടെ…
കൊച്ചി: മുനമ്പത്തു നിന്ന് ഓസ്‌ട്രേലിയയ്ക്ക് മത്സ്യബന്ധന ബോട്ടില്‍ പോയവര്‍ പണം ചിലവഴിച്ചിരുന്നത് ഒരു പിശുക്കുമില്ലാതെയെന്ന് വിവരം. ഇവര്‍ ഉപേക്ഷിച്ചതെന്ന് കരുതപ്പെടുന്ന ബാഗില്‍ നിന്നും 11810 രൂപയാണ് കിട്ടിയത്. ഇതില്‍ 5,500 നിരോധിക്കപ്പെട്ട 500 നോട്ടുകളുടേതാണ്. പെട്ടിക്കടകളില്‍പോലും 500 ന്റെ നോട്ടുകളാണ് സംഘത്തിലുളളവര്‍ നല്‍കിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ തെക്കേനടയില്‍ നിന്ന് രണ്ട് ട്രാവലറിലും മൂന്നുകാറിലുമായാണ് സംഘം ചെറായിയിലേക്ക് തിരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ചെറായിയില്‍ ആറു റിസോര്‍ട്ടുകളിലായി തങ്ങിയ സംഘം പുലര്‍ച്ചെ അഞ്ചിന് റിസോര്‍ട്ടില്‍ നിന്ന് യാത്ര തിരിച്ചു. മുനമ്പത്തെത്തി ഇവര്‍ കൂട്ടമായി ഹാര്‍ബറിലേക്കു നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. ബോട്ടില്‍ കയറുംമുമ്പ് സിം കാര്‍ഡുകളും മൊെബെല്‍ ഫോണും ഉപേക്ഷിക്കാന്‍ സംഘാഗങ്ങളോടു നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫോണ്‍ സിഗ്‌നലുകള്‍ വഴി കണ്ടെത്തുകയും പ്രായോഗികമാകില്ല. ബോട്ടിന്റെ മുഖ്യ ഉടമസ്ഥനായ തമിഴ്‌നാട് തക്കല സ്വദേശി ശ്രീകാന്തനും കുടുംബവും ഒളിവിലാണ്. മനുഷ്യക്കടത്ത് നടന്നതായി…
Read Moreവിസയില്ലാതെ ബോട്ടില്‍ ഓസ്‌ട്രേലിയയ്ക്ക് കടക്കുന്നവര്‍ക്ക് കൊച്ചി ഇടത്താവളമാക്കുന്നു;കഴിഞ്ഞ ദിവസം ബോട്ടില്‍ കടന്ന 40 പേര്‍ക്കായി തിരച്ചില്‍ തുടരന്നു; 27 ദിവസം കൊണ്ട് ഓസ്‌ട്രേലിയയില്‍ എത്തുന്ന മനുഷ്യക്കടത്ത് ഇങ്ങനെ…
മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റവും അതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കവുമെല്ലാം അമേരിക്കയെ കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയും നേരിടുന്നത്. ഇതിനു വഴിമരുന്നാകുന്നതോ നമ്മുടെ സ്വന്തം കൊച്ചിയും. ശ്രീലങ്കയും സിംഗപ്പൂരും വഴി ഓസ്‌ട്രേലിയയിലേക്ക് ആളുകളെ എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ പുതിയ താവളമായിരിക്കുകയാണ് കൊച്ചി. കൊച്ചി മുനമ്പം ഹാര്‍ബര്‍ വഴി മത്സ്യബന്ധ ബോട്ടില്‍ സ്ത്രീകളും കുട്ടികളും അടക്കം നാല്‍പ്പതോളം പേര്‍ ഓസ്ട്രേലിയക്ക് കടന്നതായുള്ള വിവരം അടുത്ത ദിവസങ്ങളിയാണ് പുറത്തുവന്നത്. രാജ്യാന്തര സീമകള്‍ ലംഘിച്ച് മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പോയിരിക്കാമെന്നാണ് നിഗമനം. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡ് തുടങ്ങി. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച രാവിലെയാണ്…
Read Moreകിലോമീറ്ററുകള്‍ നീളത്തില്‍ അജ്ഞാത ചിത്രം വരച്ചത് അന്യഗ്രഹ ജീവികളോ ! ആ ചുരുളഴിയാത്ത രഹസ്യത്തിന്റെ ചരിത്രം ഇങ്ങനെ…
ആ ചിത്രം വരച്ചതാര് ? ഇരുപതുവര്‍ഷം മുമ്പ് ഉയര്‍ന്ന ആ ചോദ്യത്തിന് ഇന്നും ഉത്തരമില്ല. ഓസ്‌ട്രേലിയന്‍ സൈന്യം നിരോധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് 20 വര്‍ഷം മുമ്പാണ് ആ കൂറ്റന്‍ ചിത്രം പ്രത്യക്ഷപ്പെടുന്നത്. മാറീ മാന്‍, സ്റ്റുവാര്‍ട്‌സ് ജയന്റ് എന്നെല്ലാം പ്രശസ്തമായ ഈ ചിത്രത്തിനു നാലു കിലോമീറ്ററിലേറെയാണു നീളം. ബൂമറാങ് എറിയാന്‍ നില്‍ക്കുന്ന ഗോത്രവിഭാഗക്കാരനെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിനു പിന്നില്‍ ആരാണു പ്രവര്‍ത്തിച്ചതെന്നത് ഇന്നും രഹസ്യം. ജിയോഗ്ലിഫ് എന്നാണ് ഇത്തരം ചിത്രങ്ങള്‍ അറിയപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ഏറ്റവും വലിയ രണ്ടാമത്തെ ചിത്രമാണ് ഓസ്‌ട്രേലിയയിലുള്ളത്. സെന്‍ട്രല്‍ സൗത്ത് ഓസ്‌ട്രേലിയയിലെ മാറീ ടൗണിനു പടിഞ്ഞാറാണ് ഈ ചിത്രം കണ്ടെത്തിയത്. അതിനാലാണു മാറീ മാന്‍ എന്ന പേരിട്ടതും. 4.2 കിലോമീറ്റര്‍ വരും ഇതിന്റെ ആകെ നീളം, വ്യാസമാകട്ടെ 28 കിലോമീറ്ററും. ആരാണ് ഇത്രയും കൃത്യമായി, അതും ഇത്രയേറെ…
Read More