ഐഎസ് തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ നിന്നു നിഷ്‌കാസിതമായതോടെ ഇവരുടെ ആശയങ്ങളുടെ സ്വാധീനത്തില്‍ പെട്ട് ഇറാഖിലേക്കും സിറിയയിലേക്കും എത്തിപ്പെട്ടവരും വഴിയാധാരമായി. നിരവധി യൂറോപ്യന്‍ സുന്ദരിമാരാണ് ജിഹാദികളുടെ വധുവാകാന്‍ വീടുവിട്ടിറങ്ങി സിറിയയിലേക്ക് പാലായനം നടത്തിയത്. എന്നാല്‍ ഐഎസ് തകര്‍ന്നതോടെ ഇവരില്‍ ഭൂരിഭാഗവും അഭയാര്‍ഥി ക്യാമ്പുകളിലും മറ്റുമാണ്. 15-ാം വയസില്‍ ഐഎസില്‍ ചേരാന്‍ പോയ ബ്രിട്ടീഷുകാരി ഷമീമ ബീഗം മൂന്നാമത്തെ കുഞ്ഞിന്റെ പിറവിയോടെ സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ബ്രിട്ടന്‍ ഈ ആവശ്യം ശക്തിയുക്തം എതിര്‍ക്കുകയാണ് ചെയ്തത്. ഇതോടെ എങ്ങോട്ടുപോകും എന്ന പ്രതിസന്ധിയിലാണ് ഇപ്പോള്‍ 19 വയസുള്ള ഷമീമ. ജിഹാദികളുടെ വധുവാകാന്‍ ഐഎസിലേക്കു പോയ മറ്റു യൂറോപ്യന്‍ യുവതികളുടെയും അവസ്ഥ ഏറെക്കുറെ സമാനമാണ്. ഇപ്പോള്‍ ഈ അവസ്ഥ നേരിടുന്നവരാണ് ഓസ്ട്രിയക്കാരായ സമാരയും സബീനയും.ജിഹാദികള്‍ക്ക് തുണയാകാന്‍ വീടുവിട്ട് സിറിയയിലേക്ക് പോകുമ്പോള്‍ സമാര കെസിനോവിച്ചിന് 16 വയസ്സും സബീന സെലിമോവിച്ചിന് 15 വയസ്സും. അഞ്ചുവര്‍ഷത്തിനുശേഷം ഇപ്പോള്‍…
Read More