തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആള് അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ മുത്തുരാജ് ആണ് പിടിയിലായത്. കോട്ടണ്‍ഹില്‍ സ്കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടികള്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിന് മുന്നില്‍ നിന്ന് വളരെ ആഭാസകരമായ രീതിയിലാണ് ഇയാള്‍ പെരുമാറിയതെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് വ്യക്തമാക്കി.
Read MoreTag: AUTO DRIVER
നാന് ഓട്ടോക്കാരന്‍…ഓട്ടോക്കാരന്‍ നാലും തെരിഞ്ച റൂട്ടുക്കാരന്‍ ! തമിഴ് നാട്ടില്‍ ഓട്ടോഡ്രൈവര്‍ മേയര്‍ സ്ഥാനത്തേക്ക്…
തമിഴ്നാട്ടില്‍ മാറ്റത്തിന്റെ വെളിച്ചം വീശി ഓട്ടോക്കാരന്‍ മേയര്‍ സ്ഥാനത്തേക്ക്. 42 കാരനായ ഓട്ടോറിക്ഷാ ഡ്രൈവറാണ് കുംഭകോണം കോര്‍പ്പറേഷന്റെ മേയറാകാന്‍ ഒരുങ്ങുന്നത്. 333 വര്‍ഷത്തെ ചെന്നൈ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ മേയറെ ലഭിച്ചത് കഴിഞ്ഞിടെയാണ് ഇതിനു പിന്നാലെയാണ് അടുത്ത ചരിത്രം പിറന്നിരിക്കുന്നത്. ഡിഎംകെ സഖ്യത്തിലുള്ള കോണ്‍ഗ്രസിന് കുംഭകോണം മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള അവസരം ലഭിച്ചതോടെയാണ് ഓട്ടോഡ്രൈവറായ കെ ശരവണനെ കോണ്‍ഗ്രസ് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുമുള്ള അംഗമായ ശരവണന് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കുംഭകോണം ടൗണിലെ തൂക്കംപാളയം തെരുവില്‍ വാടക വീട്ടിലാണ് ശരവണന് താമസിക്കുന്നത്. സാധാരണ കുടുംബത്തില്‍ നിന്നുള്ളയാളാണ് ശരവണന്. കഴിഞ്ഞ എട്ട് വര്‍ഷമായി ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനിടെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 17ാം വാര്‍ഡില്‍ നിന്നുമാണ് ശരവണന് തെരഞ്ഞെടുക്കപ്പെട്ടത്. മേയര്‍ സ്ഥാനത്ത് എത്തിയാല്‍ പുതുതായി നവീകരിച്ച കുംഭകോണം കോര്‍പ്പറേഷന്റെ…
Read More2000 രൂപയുടെ നോട്ടേ കയ്യിലുള്ളൂവെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറി ! പിന്നെ ഡ്രൈവറുടെ കാശു കൊണ്ട് ജ്യൂസ് കുടിച്ച് യാത്ര; ഒടുവില്‍ കാശു ചോദിച്ചപ്പോള്‍ നൈസായി ‘ഒറ്റ മുങ്ങല്‍’ ; യുവതിയെ നാട്ടുകാര്‍ പൊക്കി…
കൈയ്യില്‍ പണമില്ലാതെ ഓട്ടോയില്‍ കയറിയ യുവതി ഓട്ടോ ഡ്രൈവറെ വലച്ചത് നാലുമണിക്കൂര്‍. ബസിനു പോകാന്‍ കയ്യില്‍ പണമില്ലാതെ വന്നതോടെ തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും മലപ്പുറത്തേക്ക് ഓട്ടോ വിളിച്ച യുവതിയാണ് താരം. ഓട്ടോ ഡ്രൈവര്‍ പണം ചോദിച്ചപ്പോള്‍ യാത്രാമധ്യേ ഇറങ്ങി മുങ്ങിയ യുവതിയെ നാട്ടുകാര്‍ പോാലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പറഞ്ഞുവിട്ടു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരി ഓട്ടോറിക്ഷയില്‍ കയറിയത്. മലപ്പുറത്ത് ബന്ധുവീട്ടില്‍ പോകണമെന്നു പറഞ്ഞ് കയറിയ യുവതി കൈയില്‍ 2000 രൂപയുടെ നോട്ടേയുള്ളൂവെന്നും ചില്ലറയില്ലെന്നും പറഞ്ഞു. അതിനിടെ ജ്യൂസ് വാങ്ങിത്തരണമെന്ന് പറഞ്ഞതോടെ വഴിയില്‍ നിര്‍ത്തി ഓട്ടോഡ്രൈവര്‍ ജ്യൂസും വാങ്ങി നല്‍കി. ചങ്ങരംകുളത്ത് എത്തിയതോടെ ഓട്ടോയില്‍ ഡീസല്‍ തീര്‍ന്നു. ഡീസല്‍ അടിക്കാന്‍ യുവതിയോട് പണം ആവശ്യപ്പെട്ടതും അവര്‍ ഫോണ്‍ചെയ്ത് ചങ്ങരംകുളം ടൗണിലിറങ്ങി നടന്നുനീങ്ങുകയായിരുന്നു. ഇതു കണ്ട് ടൗണിലെ മറ്റ് ഓട്ടോ ഡ്രൈവര്‍മാരും…
Read Moreമകളുടെ വിവാഹത്തിനായി വാങ്ങിയ 20 ലക്ഷത്തിന്റെ സ്വര്‍ണം ഓട്ടോയില്‍ മറന്നു വച്ചു ! ആ പിതാവിനെ തേടിപ്പിടിച്ച് സ്വര്‍ണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍; നന്മ നിറഞ്ഞ സംഭവം ഇങ്ങനെ…
മകളുടെ വിവാഹത്തിനായി വാങ്ങിയ 20 ലക്ഷം രൂപ വിലവരുന്ന 50 പവന്‍ സ്വര്‍ണം ഓട്ടോറിക്ഷയില്‍ മറന്ന് ബിസിനസുകാരന്‍. എന്നാല്‍ നല്ലവനായ ഓട്ടോക്കാരന്‍ ഇയാളെ തേടിപ്പിടിച്ച് സ്വര്‍ണം തിരികെ നല്‍കുകയായിരുന്നു. തമിഴ്നാട് ചെന്നൈയിലെ ക്രോംപേട്ട് നിവാസിയാണ് അന്‍പത് പവനോളം സ്വര്‍ണം ഉടമയെ തേടി പിടിച്ച് സ്വര്‍ണ്ണം തിരികെ നല്‍കിയത്. മകളുടെ വിവാഹത്തിനായി വാങ്ങിയ സ്വര്‍ണമാണ് പോള്‍ ബ്രൈറ്റ് എന്ന ബിസിനസുകാരന്‍ ഓട്ടോയില്‍ മറന്നുവച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ ശരവണകുമാറാണ് സ്വര്‍ണ്ണം തിരികെ നല്‍കി മാതൃകയായത്. ക്രോംപേട്ടിലെ ഹാളില്‍ വച്ച് വിവാഹം നടന്ന ശേഷം പോള്‍ ബ്രൈറ്റ് ഫോണില്‍ തിരക്കിട്ട് സംസാരിച്ചുകൊണ്ട് ഓട്ടോയില്‍ കയറുകയായിരുന്നു. യാത്രയിലുടനീളം ഇയാള്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. വീടിന് അടുത്തെത്തിയപ്പോള്‍ ഓട്ടോച്ചാര്‍ജ് വാങ്ങി ശരവണകുമാര്‍ മടങ്ങിപ്പോയി. കുറച്ച് കഴിഞ്ഞപ്പോഴാണ് വാഹനത്തില്‍ ബാഗ് മറന്ന് വച്ചത് ശരവണകുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം ശരവണകുമാര്‍ ശ്രദ്ധിക്കുന്നത്.…
Read Moreപോളണ്ടില്‍ ഇന്ത്യന്‍ പതാക പാറിച്ച് ഓട്ടോ ഡ്രൈവറുടെ മകള്‍ ! സൈലേഷ്യന്‍ വനിതാ ബോക്‌സിംഗില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കി 16കാരി ഇന്ത്യയുടെ അഭിമാനമായതിങ്ങനെ…
ചണ്ഡിഗഢ്: ഇന്ത്യയുടെ ത്രിവര്‍ണ പതാക പോളണ്ടില്‍ പാറിച്ച് ഓട്ടോഡ്രൈവറുടെ മകള്‍. പോളണ്ടില്‍ നടന്ന 13-ാം സൈലേഷ്യന്‍ വനിത ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ഓട്ടോ ഡ്രൈവറുടെ മകളായ സന്ദീപ് കൗര്‍ ഇന്ത്യയുടെ അഭിമാനമായത്. 52 കിലോഗ്രാം വിഭാഗത്തില്‍ പോളണ്ടിന്റെ കരോളിന അമ്പുഷ്‌കയെ തോല്‍പ്പിച്ചാണ് സന്ദീപ് കൗറിന്റെ സുവര്‍ണ നേട്ടം. പാട്യാലയിലെ ഹസന്‍പുര്‍ വില്ലേജ് നിവാസിയാണ് 16കാരിയായ സന്ദീപ് കൗര്‍. വിജയം ഒരിക്കലും എളുപ്പത്തില്‍ സാധ്യമാവില്ല എന്നതിന് തെളിവാണ് സന്ദീപ് കൗറിന്റെ ജീവിതം. ജീവിതത്തോട് പടവെട്ടി നേടിയ വിജയമാണിതെന്ന് തന്നെയാണ് അവളുടെ സുഹൃത്തുക്കള്‍ പറയുന്നത്. കൊച്ചു ഗ്രാമത്തില്‍ ശരിയായ രീതിയില്‍ അവള്‍ക്ക് പരിശീലനം നേിക്കൊടുക്കാനുള്ള സാമ്പത്തികം സന്ദീപ് കൗറിന്റെ ഓട്ടോഡ്രൈവറായ പിതാവ് സര്‍ദാര്‍ ജസ്വീര്‍ സിംഗിനുണ്ടായിരുന്നില്ല. എന്നിട്ടും മകള്‍ക്കായി തന്നാല്‍ കഴിയുന്നതെല്ലാം ആ പിതാവ് ചെയ്തു. വീട്ടിലെ പട്ടിണി മാറ്റുന്നതിനും ചാമ്പ്യന്‍സ്ഷിപ്പില്‍ മകളെ പങ്കെടുപ്പിക്കുന്നതിനുമായി അദ്ദേഹം നല്ലരീതിയില്‍ കഷ്ടപ്പെട്ടു.…
Read More