കാക്കനാട്: എറണാകുളം നഗരത്തെ കുറിച്ചറിയാത്ത യാത്രക്കാരെ പറ്റിക്കുന്ന ഡ്രൈവർമാർ കരുതിയിരിക്കുക. പരാതി കിട്ടിയാൽ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. കാസർഗോഡ് ജില്ലക്കാരായ യാത്രക്കാരെ കബളിപ്പിച്ചെന്ന പരാതിയിൽ അരൂർ സ്വദേശി ഓട്ടോ ഡ്രൈവർ അരുണിന്റെ ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു. ഈ ഓട്ടോറിക്ഷയുടെ ഉടമയായ കുമ്പളം സ്വദേശി വിഷ്ണു തങ്കച്ചന് 1000 രൂപ പിഴയും വിധിച്ചു. ഇരുവരോടും മലപ്പുറത്തുള്ള ഐഡിപിആറിലെത്തി ബോധവൽകരണ ക്ലാസിൽ പങ്കെടുക്കാനും ആർടിഒ നിർദേശിച്ചു. കഴിഞ്ഞ ഒക്ടോബർ അഞ്ചിനു രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ കാഞ്ഞങ്ങാട് സ്വദേശികളായ കുടുംബം ലോഡ്ജ് അന്വേഷിച്ച് ഇവരുടെ വാഹനത്തിൽ കയറിയിരുന്നു. നഗരം മുഴുവൻ ചുറ്റിച്ചശേഷം ഇനി ലോഡ്ജ് ലഭിക്കില്ലെന്നു പറഞ്ഞു വഴിയിൽ ഇറക്കിവിടുകയും ചാർജ് ഇനത്തിൽ 800 രൂപ വാങ്ങുകയും ചെയ്തു. ഇതു ചോദ്യംചെയ്തപ്പോൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ഓട്ടോ ഡ്രൈവറെയും വാഹന ഉടമയെയും ആർടി…
Read MoreTag: auto strike
മീറ്റർ പ്രവർത്തിപ്പിക്കാൻ മടിച്ച് കോട്ടയത്തെ ഓട്ടോക്കാർ ; 39പേർക്കെതിരേ കേസെടുത്തു
കോട്ടയം: മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ മീറ്റർ പ്രവർത്തിപ്പിക്കാത്ത 39 ഓട്ടോറിക്ഷകൾക്കെതിരെ കേസെടുത്തു. ഇന്നലെ രാവിലെ മുതൽ മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം മൂന്നു സ്ക്വാഡുകളായി തിരിഞ്ഞു നടത്തിയ പരിശോധനയെതുടർന്നാണ് നടപടി സ്വീകരിച്ചത്. പരിശോധനയിൽ 23 ഓട്ടോറിക്ഷകൾ മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തുന്നതായി കണ്ടെത്തി. മീറ്ററുമായി ബന്ധപ്പെട്ട് മറ്റു അപാകതകൾ കണ്ടെത്തിയ 16 ഓട്ടോറിക്ഷകളും പിടികൂടി. ഇങ്ങനെയാണ് 39 ഓട്ടോറിക്ഷകൾക്കെതിരേ കേസെടുത്തത്. എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം. തോമസിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനകൾ ഇന്നും തുടരുമെന്ന് അധികൃതർ അറിയിച്ചു.
Read Moreകോട്ടയത്തെ ഓട്ടോ ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; മീറ്ററും വേണം, പെർമിറ്റും വേണം, ഉദ്യോഗസ്ഥർ പിന്നാലെയുണ്ട്
കോട്ടയം: നഗരത്തിൽ ഓട്ടോറിക്ഷകളിൽ ഫെയർ സ്റ്റേജ് മീറ്റർ നിർബന്ധമാക്കിയതോടെ മോട്ടോർ വാഹന വകുപ്പും ട്രാഫിക് പോലീസും പരിശോധനകൾ കർശനമാക്കി. ഓട്ടോറിക്ഷകൾ മീറ്റർ പ്രവർത്തിപ്പിച്ചാണോ സർവീസ് നടത്തുന്നതെന്നും ഓട്ടോറിക്ഷകൾക്ക് ടൗണ്‍ പെർമിറ്റ് ഉണ്ടോയെന്നുമാണ് പരിശോധിക്കുന്നത്. ഇന്നലെ എട്ട് ഓട്ടോ ഡ്രൈവർമാർക്കെതിരേയാണ് നടപടിയെടുത്തത്. ഇതിൽ നാലെണ്ണം മീറ്ററിട്ട് ഓടാത്തതിനും മറ്റു നാലെണ്ണം ടൗണ്‍ പെർമിറ്റ് ഇല്ലാത്തതിനുമാണ്. ഇന്നു രാവിലെ മുതൽ വീണ്ടും പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ടൗണ്‍ പെർമിറ്റ് ഇല്ലാതെ ഓടിയതിന് ചുങ്കം ഭാഗത്തുനിന്നുള്ള നാല് ഓട്ടോക്കാർക്കെതിരേയാണ് നടപടിയെടുത്തത്. മീറ്റർ പ്രവർത്തിപ്പിക്കാത്തതിനു നഗരത്തിലുള്ള നാലു ഓട്ടോറിക്ഷകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം.തോമസ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.എസ്. രാജേഷ്, ഒ.എസ്. അജയ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളും ട്രാഫിക് പോലീസുമാണ് പരിശോധനകൾക്കു നേതൃത്വം നല്‍കുന്നത്. നിയമം കർശനമാക്കിയതോടെ മീറ്ററിട്ടാണ് ഇന്നലെ ബഹുഭൂരിപക്ഷം ഓട്ടോറിക്ഷകളും സർവീസ്…
Read Moreനഗരത്തിലെ ഓട്ടോകളിൽ ഫെയർസ്റ്റേജ് മീറ്റർ പ്രവർത്തിപ്പിച്ചു തുടങ്ങി; നിരക്ക് സംബന്ധിച്ച് ആശയക്കുഴപ്പം വേണ്ട
കോട്ടയം: ടൗണ്‍ പെർമിറ്റുള്ള ഓട്ടോറിക്ഷകൾ മീറ്റർ പ്രവർത്തിപ്പിച്ച് സർവീസ് ആരംഭിച്ചെങ്കിലും നിരക്കു സംബ ന്ധിച്ച് യാത്ര ക്കാരിൽ ആശയക്കുഴപ്പം തുടരുന്നു. നിരക്ക് നിശ്ചയിക്കുന്നതിലെ ബുദ്ധിമുട്ട് പലപ്പോഴും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നഗര പെർമിറ്റ് ലഭിക്കാത്ത ഓട്ടോറിക്ഷകൾ ഇപ്പോഴും ടൗണിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും പരിശോധന സുതാര്യമല്ല. മീറ്റർ ഘടിപ്പിച്ചിട്ടുണ്ടോയെന്നു മാത്രമാണു മോട്ടോർ വാഹനവകുപ്പ് നോക്കുന്നത്. പെർമിറ്റ് സംബന്ധിച്ച് പരിശോധന വിരളമാണ്. ഏതാനും ഓട്ടോറിക്ഷകളിൽ ഇപ്പോഴും മീറ്റർ ഘടിപ്പിച്ചിട്ടില്ല.തിങ്കളാഴ്ച ജില്ലാ കളക്ടറുമായി ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ചയിൽ മീറ്റർ ഘടിപ്പിച്ചു സർവീസ് നടത്താമെന്ന് വാക്കു പറഞ്ഞുവെങ്കിലും നടപ്പാക്കാൻ പല ഡ്രൈവർമാർക്കും താത്പര്യമില്ലെന്നാണു പരാതി ഉയർന്നിരിക്കുന്നത്. യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നു യാത്രക്കാർ കയറിയാലുടൻ മീറ്റർ പ്രവർത്തിപ്പിക്കണം എന്നതായിരുന്നു. ഇന്നലെയും പല ഓട്ടോറിക്ഷകളിലെയും മീറ്റർ അനങ്ങിയില്ല. ചിലർ മീറ്റർ പ്രവർത്തിപ്പിച്ചുവെങ്കിലും വാങ്ങിയതു പഴയ നിരക്ക് തന്നെയായിരുന്നു. റെയിൽവേ സ്റ്റേഷനിൽനിന്ന് കെഎസ്ആർടിസി…
Read Moreറിട്ടേൺ ചാർജ് കൂട്ടലിൽ ഇനി വാക്കേറ്റം വേണ്ട’; യാത്രക്കാരും ഡ്രൈവറും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായ നിരക്കുകൾ കൂട്ടന്നതിങ്ങനെ…
കോട്ടയം: റിട്ടേണ്‍ ലഭിക്കാത്ത ഓട്ടത്തിനു നിരക്ക് നിശ്ചയിക്കുന്പോഴാണ് യാത്രക്കാരും ഡ്രൈവറും തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നത്. പക്ഷേ നിരക്കു കൂട്ടുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. കിലോമീറ്ററും ആ ദൂരത്തിനുള്ള തുകയും ഇതോടൊപ്പം ചേർക്കുന്നു. (മടക്കയാത്ര ലഭിക്കാത്ത സ്ഥലമാണെങ്കിൽ നൽകേണ്ട തുക ബ്രാക്കറ്റിൽ):- ആദ്യത്തെ ഒന്നര കിലോമീറ്റർ 25. രണ്ട് കിലോമീറ്റർ 31 (34) (മീറ്ററിലെ തുക 31 ആണെങ്കിൽ ഇതിൽനിന്നു മിനിമം ചാർജായ 25 കുറയ്ക്കുക. ബാക്കി തുകയായ ആറിന്റെ പകുതിയ ായ മൂന്നു കൂടി മീറ്ററിൽ കാണിക്കുന്ന തുകയുടെ കൂടെ ചേർത്താൽ 34 ലഭിക്കും). അഞ്ച് കിലോമീറ്റർ 67 (88), ആറ് കിലോമീറ്റർ 79 (106), ഏഴ് കിലോമീറ്റർ 91 (124), എട്ട് കിലോമീറ്റർ 103 (142), ഒന്‍പത് കിലോമീറ്റർ 115 (160).
Read Moreകോട്ടയത്തെ ഓട്ടോക്കാരും ഇനി മീറ്ററിട്ടോടും; ഒന്നര കിലോമീറ്റർ വരെ മിനിമം ചാർജായ 25 രൂപയ്ക്ക് ഓടും; നഗരത്തിലെ മീറ്റർ സമരത്തിന് പരിസമാപ്തി
കോട്ടയം: നഗരത്തിൽ ഇനി മീറ്റർ ചാർജിന് ഓട്ടോറിക്ഷകളിൽ യാത്ര ചെയ്യാം. ഇതുവരെ നിരവധി ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടും നടക്കാതെ പോയ ഓട്ടോ മീറ്റർ ജില്ലാ കളക്ടർ പി.കെ.സുധീർബാബു നടപ്പാക്കി. ജില്ലാ ഭരണകൂടത്തിനു മുന്നിൽ ഉപാധികളോടെ ഓട്ടോഡ്രൈവർമാർ കീഴടങ്ങി. മീറ്റർ പ്രവർത്തിപ്പിക്കാനുള്ള തീരുമാനം തൊഴിലാളി യൂണിയൻ പ്രതിനിധികൾ കളക്ടറുമായി നടത്തിയ ചർച്ചയിൽ അറിയിക്കുകയായിരുന്നു. നഗരത്തിലെ ഓട്ടോറിക്ഷകൾക്കു മീറ്റർ വേണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ നടപ്പായത്. യാത്രക്കാർ കയറിയാലുടൻ മീറ്റർ പ്രവർത്തിച്ചു തുടങ്ങും. തീരുമാനമനുസരിച്ച് ഒന്നര കിലോമീറ്റർ വരെ മിനിമം ചാർജായ 25 രൂപയ്ക്ക് ഓടും. ഓട്ടോറിക്ഷ തൊഴിലാളികൾ കഴിഞ്ഞ ആറു ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിക്കുകയും ഇന്നലെ ഉച്ചയോടെ സർവീസ് പുനരാരംഭിക്കുകയും ചെയ്തു. മിനിമം ചാർജും അതിന്റെ 50 ശതമാനം കൂട്ടിയും വാങ്ങാൻ അനുവദിക്കണമെന്നു യൂണിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം സർക്കാർ പരിഗണനയ്ക്കു വിടാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടെങ്കിലേ…
Read Moreകോട്ടയം നഗരത്തിലെ ഓട്ടോ സമരം തുടരുന്നു ; കളക്ടർ അയയുന്നില്ല; ഡ്രൈവർമാർ പ്രതിരോധത്തിൽ; ഉപവാസസമരം 14ന്
കോട്ടയം: നിലപാട് മയപ്പെടുത്താതെ കളക്ടർ ഉറച്ചു നിൽക്കുന്നതോടെ ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതിരോധത്തിൽ. മീറ്റർ ഘടിപ്പിക്കുവാൻ സാവകാശം ലഭിക്കുകയാണെങ്കിൽ സമരം തീർത്ത് ഓട്ടോറിക്ഷകൾ ഇന്നു മുതൽ ഓടിത്തുടങ്ങുമെന്നാണു ഇന്നലെ വരെ ഡ്രൈവർമാർ പ്രതീക്ഷിച്ചത്. എന്നാൽ മീറ്റർ ഘടിപ്പിക്കാതെ മാർഗമില്ലെന്നു കളക്ടർ പി.കെ. സുധീർ ബാബു ചർച്ചയിൽ വ്യക്തമാക്കിയതോടെ ഇന്നും നാളെയും ഓട്ടോറിക്ഷ സമരം തുടരാൻ യൂണിയൻ നേതാക്കൾ തീരുമാനിച്ചു. വിവിധ യൂണിയനുകൾ യോഗം ചേർന്നു തുടർ നടപടികളെപ്പറ്റി ഇന്നു ചർച്ച നടത്തും. പണിമുടക്ക് തുടരണമോയെന്നും ഇന്നു തീരുമാനം എടുക്കും. ഓട്ടോറിക്ഷ തൊഴിലാളികളുടെ പണിമുടക്ക് അഞ്ചാം ദിവസത്തിലേക്കു കടന്നു. നഗരത്തിലെ പെർമിറ്റുള്ള ഭൂരിഭാഗം ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നില്ല. പഞ്ചായത്ത് പെർമിറ്റ് ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുമുണ്ട്. മീറ്റർ ഘടിപ്പിച്ചു ഓടുന്ന ഓട്ടോറിക്ഷകൾ ഇന്നലെ പലസ്ഥലത്തും തടഞ്ഞതായി ആരോപണമുണ്ട്. കഴിഞ്ഞ ഏതാനും ദിസങ്ങളായി തുടരുന്ന ഓട്ടോറിക്ഷ സമരം യാത്രക്കാരെ പോലെ ഡ്രൈവർമാർക്കും ബുദ്ധിമുട്ടായി.…
Read More