സിനിമയിലും സീരിയലിലും തിളങ്ങി നില്ക്കുന്ന താരമാണ് ലക്ഷ്മിപ്രിയ. ഇപ്പോള്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലക്ഷ്മിപ്രിയ എഴുതിയ പുസ്തകം ചര്‍ച്ചയാവുകയാണ്.’കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികമല്ല’എന്ന പുസ്തകമാണ് ലക്ഷ്മി പ്രിയ പുറത്തിറക്കിയത്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും ‘കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികമല്ല’ എന്ന പുസ്തകത്തെ കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിനു മുമ്പിലാണ് ലക്ഷ്മിപ്രിയ വെളിപ്പെടുത്തല്‍ നടത്തിയത്. ” എന്റെ ഓര്‍മയില്‍ രണ്ടര വയസ്സു മുതലുള്ള ഒരു ലക്ഷ്മി പ്രിയയുണ്ട്. അന്നു മുതല്‍ ഇപ്പോള്‍ വരെ, 34 വയസ്സിന്റെ ജീവിതമാണ് പുസ്തകത്തില്‍ ഉള്ളത്. അവിടം മുതല്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചിട്ടുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍. എന്റെ ജീവിതത്തിന്റെ നേര്‍ചിത്രം എന്നും പറയാം. നിങ്ങള്‍ ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ഒരു ലക്ഷ്മി പ്രിയയാണ് ഈ പുസ്തകത്തില്‍ ഉള്ളത്. വെറും ഓര്‍മക്കുറിപ്പുകളല്ല, ഗൗരവമുള്ളതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇപ്പോഴത്തെ കുട്ടികളെ അപേക്ഷിച്ച് എന്റെ തലമുറയിലുള്ളവര്‍ കുറച്ചു കൂടി സ്വാതന്ത്ര്യം അനുഭവിച്ച്…
Read More