ബ്രൂസ്‌ലിയ്ക്കു ശേഷം കുങ്ഫുവിലൂടെ ലോകം കീഴടക്കിയ ഇതിഹാസമാണ് ജാക്കിച്ചാന്‍. പ്രായം 64 ഉണ്ടെങ്കിലും ആക്ഷനില്‍ ജാക്കിച്ചാന്റെ സിംഹാസനം ഇപ്പോഴും ഇളക്കം തട്ടാതെ ഇരിക്കുന്നു. കോടിക്കണക്കിന് ആരാധകരുടെ ഇഷ്ടതാരമാണെങ്കിലും ഒരു കാലത്ത് താന്‍ കുത്തഴിഞ്ഞ ജീവിതത്തിന്റെ ഉടമയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു കാലത്ത് സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് തുറന്നു പറയുകയാണ് ജാക്കിച്ചാന്‍. ഈ മാസം പുറത്തിറങ്ങുന്ന ആത്മകഥ ‘നെവര്‍ ഗ്രോ അപ്പി’ലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഹോങ്കോങിലെ സാധാരണ കുടുംബത്തില്‍ പിറന്ന ജാക്കി ചാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി വളര്‍ന്നതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ആയിരുന്നു. പ്രതിസന്ധികളിലൂടെയായിരുന്നു കുട്ടിക്കാലം. ഇപ്പോഴും വായിക്കാനും എഴുതാനും തനിക്ക് അറിയില്ലെന്ന് തുറന്നു സമ്മതിക്കുന്ന ജാക്കിച്ചാന്റെ കുട്ടിക്കാലം മികച്ചതായിരുന്നില്ല. പഠിക്കാന്‍ മോശമായ ജാക്കിച്ചാനെ പിതാവ് ഓപ്പറ സ്‌കൂളില്‍ അയച്ചാണ് പഠിപ്പിച്ചത്.…
Read MoreTag: autobiography
നന്ദി ബലറാം നന്ദി ! എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം വിറ്റു തീര്‍ന്നു; ‘എന്റെ ജീവിതകഥ’യുടെ ഒറ്റ കോപ്പി പോലും ഇപ്പോള്‍ കേരളത്തില്‍ കി്ട്ടാനില്ല
തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ ഒരു തരത്തില്‍ ഉര്‍വശീ ശാപം പോലെയായി. വിവാദം കത്തിപ്പടര്‍ന്നതോടെ കൂടുതല്‍ പേര്‍ എകെജിയെ അറിയാനും വായിക്കാനും ശ്രമങ്ങളാരംഭിച്ചതോടെ എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റു പോയത്. എന്തായാലും ഇതുവഴി കൂടുതല്‍ പേരിലേക്ക് എകെജി എത്തുകയും ചെയ്തു. എകെജിയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ബലറാം വിവാദപരാമര്‍ശം നടത്തിയത് എന്നതിനാല്‍ എകെജിയുടെ ആത്മകഥയായ എന്റെ ജീവിതകഥ വന്‍തോതിലാണ് പോയ ദിവസങ്ങളില്‍ വിറ്റു പോയത്. ദേശാഭിമാനിയുടെ പബ്ലിഷിംഗ് വിഭാഗമായ ചിന്തയാണ് എന്റെ ജീവിതകഥയുടെ പ്രസാധകര്‍. വിവാദം ചൂടുപിടിച്ചതോടെ എന്റെ ജീവിതകഥയുടെ പതിമൂന്നാം പതിപ്പ് മുഴുവന്‍ വിറ്റു പോയെന്നും കേരളത്തിലെവിടെയും ഈ പുസ്തകത്തിന്റെ കോപ്പിയിപ്പോള്‍ ലഭ്യമല്ലെന്നും ചിന്ത പബ്ലിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ശിവകുമാര്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തോടായി പറഞ്ഞു. തന്റെ ജീവിതസഖിയായ സുശീലയെ അവര്‍ക്ക് 14 വയസ്സ്…
Read Moreസിബി മാത്യൂസിനും ജേക്കബ് തോമസിനും പിന്നാലെ ടി.പി സെന്‍കുമാറിന്റെയും ആത്മകഥ വരുന്നു ? തനിക്കു പാരപണിതവരെക്കുറിച്ച് ആത്മകഥയില്‍ പരാമര്‍ശമുണ്ടെന്നു സൂചന
കേരളാ പോലീസ് മേധാവി ടി. പി സെന്‍കുമാര്‍ ആത്മകഥയെഴുതുന്നതായി സൂചന. പോലീസ് സേനയിലെ കറകളഞ്ഞ ഇമേജുള്ള ഉദ്യോഗസ്ഥനായ സെന്‍കുമാറിന്റെ ആത്മകഥയില്‍ പലതും വെട്ടിത്തുറന്നു പറയുമെന്നാണ് കരുതപ്പെടുന്നത്. മുമ്പ് ഡിജിപിയായിരുന്ന സിബി മാത്യൂസും ഡിജിപി ജേക്കബ് തോമസും ആത്മകഥ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സെന്‍ കുമാറും ആത്മകഥയെഴുതുന്നു എന്ന വിവരം പുറത്തു വന്നത്. ജേക്കബ് തോമസിനെ പോലെ വാര്‍ത്ത സൃഷ്ടിക്കാന്‍ താത്പര്യമോ തച്ചങ്കരിയെ പോലെ അഴിമതി ആരോപണം കേള്‍പ്പിക്കുകയോ ചെയ്യാത്ത സെന്‍കുമാറിന്റെ സര്‍വീസ് കാലാവധിയില്‍, അദ്ദേഹം കൃത്യനിര്‍വഹണശേഷിയില്ലാത്തവനാണെന്നു പറഞ്ഞത് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രം. അച്ചുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും പോലുള്ള മുഖ്യ മന്ത്രിമാര്‍ക്ക് സെന്‍കുമാര്‍ പ്രിയപ്പെട്ടവനായിരുന്നു. അവര്‍ അധികാരത്തിലുണ്ടായിരുന്ന കാലഘട്ടങ്ങളിലെല്ലാം സെന്‍ കുമാറിന് തന്ത്രപ്രധാനമായ സ്ഥാനങ്ങള്‍ നല്‍കിയിരുന്നു. കെഎസ്ആര്‍ടിസിയെ ലാഭത്തിലേക്ക് കൊണ്ടുവന്നത് സെന്‍കുമാറാണ്. മുമ്പ് സിപിഎം അനുഭാവിയായി അറിയപ്പെട്ടിരുന്ന സെന്‍കുമാര്‍ പിന്നീട് യുഡിഎഫ് സര്‍ക്കാരിന്റെ വിശ്വസ്തനായി മാറി.…
Read More