ഇനി പറപറക്കും; ഡ്രൈവറില്ലാ ട്രെയിനുമായി ഡല്‍ഹി മെട്രോ; ടെക്‌നോളജിയില്‍ കൊച്ചി മെട്രോയേക്കാള്‍ ഒരു പടി മുമ്പില്‍

ഡല്‍ഹി: ആറ്റുനോറ്റുണ്ടായ കുഞ്ഞിനെപ്പോലെ കൊച്ചി മെട്രോ ഓടിത്തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നതേയുള്ളൂ. വനിതകളെ ലോക്കോ പൈലറ്റുമാരാക്കിയും കൊച്ചി മെട്രോ ചരിത്രമെഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊച്ചി മെട്രോയെ കടത്തിവെട്ടുന്ന നേട്ടമാണ് ഡല്‍ഹി മെട്രോ കൈവരിച്ചിരിക്കുന്നത്. ഡ്രൈവര്‍ ഇല്ലാതെ ട്രെയിന്‍ ഓടുന്ന മജന്ത ലൈന്‍ ട്രെയിനുകള്‍ ഈ ഒക്ടോബര്‍ മുതല്‍ ഡല്‍ഹി മെട്രോയില്‍ പറപറക്കും. പൊതുജനത്തിനായി ഇങ്ങനെ ഡ്രൈവറില്ലാത്ത മെട്രോ ട്രെയിന്‍ ഓടിക്കുന്ന ആദ്യത്തെ പാതയാണ് മജന്ത ലൈന്‍. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ ജനകപുരി വെസ്റ്റ് വരെയുള്ള പാതയിലൂടെയാണ് ഇത് ഓടുന്നത്. ഓരോ നൂറു സെക്കന്റിലും ഈ പാതയിലൂടെ ട്രെയിന്‍ ഓടും. 37 കിലോമീറ്റര്‍ നീളമുള്ള പാതയാണ് ഇത്. കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം ട്രെയിനുകള്‍ ഓടുന്നത്. നിലവില്‍ 135 സെക്കന്റ് ആണ് ഡല്‍ഹിയിലെ മെട്രോ ട്രെയിന്‍ ഫ്രീക്വന്‍സി. അതായത് ട്രെയിനുകള്‍ വരുന്നത് 135 സെക്കന്റ് ഇടവേളയിലാണ്. മജന്തയിലും…

Read More