പ്രമേഹം പഴകുന്പോൾ സ്പർശനശേഷി കുറയുന്നു. ഇത് അംഗവൈകല്യം, പഴുപ്പ്, ജീവഹാനി എന്നിവയ്ക്ക് കാരണമാകുന്നു. പ്രമേഹരോഗിക്ക് തരിപ്പ്, വേദന, തഴന്പ്, വിള്ളൽ, ചൂട് തണുപ്പ് തിരിച്ചറിയാനാകാത്ത ത്വക്ക്, സ്പർശനശേഷി നഷ്ടപ്പെടുന്ന അവസ്ഥ, ചെരിപ്പുകൾ ഉൗരിപ്പോകുക, വ്രണങ്ങൾ എന്നിവ സാധാരണയാണ്. ഇതോടു കൂടെ രക്ത തടസവുമുണ്ടെങ്കിൽ കാലുകൾ നഷ്ടപ്പെടാൻ സാധ്യത വലുതാണ്. വാസ്കുലർ സർജറിയിലൂടെ രക്തക്കുഴൽ തടസനിവാരണം സാധ്യമാണ്. അങ്ങനെ പാദസംരക്ഷണവും കാലുകളുടെ സംരക്ഷണവും ഉറപ്പാക്കാം. ഡയാലിസിസ് രോഗികൾക്ക് ഫിസ്റ്റുല സർജറിയും പെർമനന്റ് ഡയാലിസിസ് കത്തീറ്ററും വാസ്കുലർ സർജറിയിൽ ചെയ്തുകൊടുക്കുന്ന സേവനങ്ങളാണ്. അന്യൂറിസം സർജറി, സ്റ്റെന്റ്ഈ ആധുനിക ചികിത്സാ വിഭാഗം കേരളത്തിലെ പ്രമുഖ നഗരങ്ങളിലെല്ലാം ലഭ്യമാണ്. സമയം നഷ്ടപ്പെടുത്തിയാൽ അംഗവൈകല്യമുറപ്പുള്ള ഈ അസുഖങ്ങൾക്ക് വാസ്കുലാർ സേവനം ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞ് നമുക്ക് ചികിത്സ നേടാം. കാലുമുറിക്കുന്ന സർജറിക്കും തുടർന്നുള്ള വെപ്പുകാലിനും ചെലവിടുന്ന പൈസ കൊണ്ട് സ്വന്തം കാലുകൾ രക്ഷിക്കാം എന്ന്…
Read MoreTag: Avascular necrosis
വാസ്കുലാർ സർജറി (1); രക്തധമനീതടസം നീക്കാൻ വാസ്കുലാർ സർജറി
അപകടങ്ങൾ മൂലമുണ്ടാകുന്ന രക്തക്കുഴൽ തടസം, രക്തസ്രാവം, കൈകാലുകൾ നഷ്ടപ്പെടുന്നത്, ഇത്തരം മുറിവുകൾ വാസ്കുലർ സർജറിയിൽ അടിയന്തര ശസ്ത്രക്രിയ വഴി സുഖപ്പെടുത്താം. വെരിക്കോസ് വെയിൻ പാരന്പര്യം, കൂടുതൽ നിന്ന് ജോലി, എല്ലാം വെരിക്കോസ് വെയിനിന് കാരണമാകുന്നു. സിരകളിലെ ഒഴുക്ക് ഹൃദയത്തിലേക്കാണ് ഈ ഒഴുക്ക്, ദിശമാറി കാലിലേക്കുതന്നെ ഒഴുകി, സിരകളിലെ സമ്മർദം വർധിപ്പിച്ച് വെരിക്കോസ് വെയിനിന് കാരണമാകുന്നു. സിരകളിലെ തടസവും കാരണമാകുന്നു. സിരകളിലെ അമിത സമ്മർദം കാലിലെ കഴപ്പ്, വേദന, ക്ഷീണം തുടങ്ങി തടിച്ച ഞരന്പുകൾ, ഞരന്പ് പൊട്ടി രക്തസ്രാവം, കാലുകളിലെ കറുപ്പുനിറം, എക്സിമ, വ്രണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. സിരകളിലെ തടസം, ദിശമാറ്റം, എവിടെ നിന്ന് എന്ന് സ്കാനിൽ (ഡോപ്ളർ) തിരിച്ചറിഞ്ഞ് ദിശമാറ്റം വരുന്നിടം ചികിത്സിച്ച് സുഖപ്പെടുത്താം. വാസ്കുലർ സർജറിയിൽ സർജറിക്ക് പുറമേ , മയക്കം ആവശ്യമില്ലാത്ത സക്ളിറൊതെറാപ്പി (ഇൻജക്ഷൻ ചികിത്സ) ആധുനിക ലേസർ ചികിത്സ എന്നിവ ലഭ്യമാണ്. ത്വക്കിന്…
Read Moreഅവാസ്കുലര്‍ നെക്രോസിസ് ! ബ്ലാക് ഫംഗസിനു ശേഷം കോവിഡ് മുക്തരെ തേടി മറ്റൊരു രോഗം കൂടി; അതീവ മാരകമായ ഈ രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ…
കോവിഡ് ഭേദമായിട്ടും കോവിഡാനന്തര രോഗങ്ങളാണ് പലരുടെയും ജീവനെടുക്കുന്നത്. മാരക കോവിഡാനന്തര രോഗമായ ബ്ലാക് ഫംഗസ് നിരവധി ജീവനുകളാണെടുത്തത്. ഇപ്പോഴിതാ മറ്റൊരു ഗുരുതര കോവിഡാനന്തര രോഗം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അസ്ഥികോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗമാണ് മുംബൈയില്‍ കണ്ടെത്തിയത്. മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും മാസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമോ എന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യത്തില്‍ കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. മരണസാധ്യത കൂടുതലാണ് എന്നതാണ് ബ്ലാക്ക് ഫംഗസ് രോഗത്തെ ഭയക്കാന്‍ മുഖ്യകാരണം. ഇതിന് പിന്നാലെയാണ് ആഴ്ചകള്‍ക്ക് ഇപ്പുറം മറ്റൊരു ഗുരുതരരോഗം കോവിഡ് വന്നവര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവാസ്കുലര്‍ നെക്രോസിസ് എന്ന അസ്ഥികോശങ്ങള്‍ നശിക്കുന്ന രോഗാവസ്ഥയാണ് മൂന്ന് രോഗികളില്‍ കണ്ടെത്തിയത്. ബ്ലാക്ക് ഫംഗസ് പോലെ സ്റ്റിറോയിഡ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കിടയില്‍ രോഗം വരാന്‍് സാധ്യത…
Read More