മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് വിതരണത്തിനായി കവിതകള്‍ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ നോട്ടീസില്‍ ഗുരുതര പിശക്. മലയാള സാഹിത്യലോകത്തിന് അനേകം സംഭാവനകള്‍ നല്‍കിയിട്ടുള്ള വൈലോപ്പിള്ളി ശ്രീധരമേനോന് പകരം ‘വൈലോപ്പിള്ളി നാരായണ മേനോന്’ എന്നാണ് സംഘാടകര്‍ നോട്ടീസില്‍ അച്ചടിച്ചിരിക്കുന്നത്. വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിലേക്കായി കവിതകള്‍ ക്ഷണിച്ചുകൊണ്ടാണ് സംഘാടകര്‍ നോട്ടീസ് ഇറക്കിയത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൂടാതെ പ്രത്യേക പരാമര്‍ശം ലഭിക്കുന്ന അഞ്ചു പേര്‍ക്ക് 5000 രൂപയും പ്രശസ്തിപത്രവും കൂടാതെ ‘മഹാകവി വൈലോപ്പിള്ളി നാരായണ മേനോന്റെ’ പേരിലുള്ള സാഹിത്യ ഫെല്ലോഷിപ്പുകളും വിതരണം ചെയ്യുന്നു എന്ന് നോട്ടീസില്‍ പറയുന്നു. മെയ് 14ന് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പരിപാടിയില്‍ വെച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആരുടെ സ്മരണാര്ത്ഥമാണോ അവാര്‍ഡ് കൊടുക്കുന്നത് അയാളുടെ…
Read MoreTag: award
അന്ന് അങ്ങനെ പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ അവാര്‍ഡ് ! അന്ന് തന്നെ അവഹേളിച്ചവരെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഗ്രേസ് ആന്റണി…
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഗ്രേസ് ആന്റണി. ഇപ്പോള്‍ തന്നെ മാനസികമായി തളര്‍ത്തിയ ആളുകളെക്കുറിച്ച് പറയുകയാണ് നടി. ‘ മൂവി സ്ട്രീറ്റ് അവാര്‍ഡ് ദാന ചടങ്ങിലാണ് നടിയുടെ തുറന്നു പറച്ചില്‍. ‘നീ ഒന്നും ആവില്ല, സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല എന്ന് പറഞ്ഞ ആളുകളുണ്ട്, അവര്‍ക്കുള്ള ഒരു ചെറിയ മറുപടിയാണ് ഈ അവാര്‍ഡ്.’കഴിഞ്ഞ വര്‍ഷത്തെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു താരം. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘തമാശ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്. ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗിലൂടെ മലയാള സിനിമയിലെത്തിയ ഗ്രേസ് ‘കുമ്പളങ്ങി നൈറ്റ്സ്’, ‘തമാശ’, ‘പ്രതി പൂവന്‍കോഴി’ എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് നിരൂപക പ്രശംസയും നേടി.
Read Moreഅപൂര്‍വം ചിലര്‍ ! സ്വയം പോലീസ് ജീപ്പ് ഓടിക്കുന്ന വനിതാ പോലീസ്; മികവിനുള്ള അംഗീകാരമായി മുഖ്യമന്ത്രിയുടെ പോലീസ് മെഡലും; ജസീലയെന്ന പോലീസുകാരിയുടെ കഥ ഏവര്‍ക്കും പ്രചോദനം…
യാഥാസ്ഥിതികരായ ആളുകള്‍ പെണ്‍മക്കളെ അയയ്ക്കാന്‍ ഒരിക്കലും തയ്യാറാകാത്ത തൊഴിലാണ് വനിതാ പോലീസിന്റേത്. എന്നാല്‍ ചില മാതാപിതാക്കള്‍ ധീരമായ തീരുമാനങ്ങളിലൂടെ മക്കളെ പോലീസ് ഓഫീസറാക്കാന്‍ മിനക്കെടുകയും ചെയ്യുന്നു. കല്‍പറ്റ വനിതാ ഹെല്‍പ്പ് ലൈനില്‍ സിവില്‍ പോലീസ് ഓഫീസറായ കെ.ടി. ജസീലയ്ക്ക് പറയാനുള്ളതും അത്തരമൊരു കഥയാണ്. പോലീസുകാരിയുടെ കടുംപിടിത്തമൊന്നുമില്ലാതെ ഏവരോടും ചിരിച്ച് ഇടപെടുന്ന ജസീല പക്ഷെ കൃത്യനിര്‍വ്വഹണത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. അതിപ്പം റോഡിലൂടെ കള്ളനെ ഓടിച്ചിട്ടു പിടിക്കുന്നതായാലും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ അന്വേഷണം നടത്തി കുറ്റവാളികളെ നിയമക്കുരുക്കില്‍ അകപ്പെടുത്തുന്ന കാര്യമായാലും. ജസീലയുടെ പ്രവര്‍ത്തനമികവിന് അംഗീകാരമെന്നോണം ഇത്തവണ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും തേടിയെത്തി. ജോലിയിലെ കൃത്യത, ഗുഡ് സര്‍വീസ് എന്‍ട്രികള്‍, സര്‍വീസ് ബുക്ക് എല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നല്‍കുന്നത്. ജസീലയുടെ സര്‍വീസ് ബുക്കില്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മെഡല്‍ നേടുന്ന രീതിയിലേക്കുള്ള ഗുഡ് സര്‍വീസ് എന്‍ട്രികള്‍ ധാരാളമുണ്ട്. മുട്ടില്‍…
Read Moreഇക്കുറി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജയസൂര്യയ്ക്കു തന്നെയെന്ന് സംവിധായകന്‍ വിനയന്‍ ! കാരണമായി വിനയന്‍ പറയുന്നത്…
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം നടന്‍ ജയസൂര്യയ്ക്കു തന്നെയെന്ന് സംവിധായകന്‍ വിനയന്‍. ഇക്കുറി മികച്ച നടനാവാനുള്ള മത്സരം കടുക്കുമെന്നും എന്നാല്‍ ഞാന്‍ മേരിക്കുട്ടി, ക്യാപ്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്റെ മികവില്‍ ജയസൂര്യ പുരസ്‌കാരം സ്വന്തമാക്കുമെന്നാണ് വിനയന്‍ അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിനയന്‍ ഇക്കാര്യം പറഞ്ഞത്. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം … ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷം..അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില്‍ ഒരു പരാമര്‍ശമെന്‍കിലും ലഭിക്കുമെന്നും ഞാന്‍പ്രതീക്ഷിക്കുന്നു…
Read More