ഉല്ലസിച്ചു നടക്കേണ്ട പ്രായത്തിലാണ് അയാന് ചൗളയ്ക്ക് ബോധോയമുണ്ടാകുന്നത്. ആ സമയത്ത് ഒമ്പതാംക്ലാസിലായിരുന്ന ചൗള അപ്പോള്‍ തന്നെ സ്കൂളിന്റെ പടിയിറങ്ങി. പിന്നെ കണ്ടത് ആ പതിമൂന്നുവയസു മാത്രം പ്രായമുള്ള ബാലന് ഒരു കമ്പനി തുടങ്ങുന്നതാണ്. ഡല്‍ഹിയിലെ വീട്ടുമുറിയില്‍ ആരംഭിച്ച കമ്പനി ഇന്ന് കോടികളുടെ വിറ്റുവരവോടെ നാല് വിദേശ രാജ്യങ്ങളിലടക്കം ശാഖകളുമായി മുന്നേറുന്നു. മികച്ച സംരംഭകനുള്ള പുരസ്കാരം തുടര്‍ച്ചയായി രണ്ടു തവണ നേടിയ അയാന് ചൗളയുടെ മാനേജ്മെന്റ് വൈദഗ്ധ്യവും സാങ്കേതിക പരിജ്ഞാനവും വമ്പന്‍ സംരംഭകര്‍ക്കു പോലും അദ്ഭുതവും പ്രചോദനവുമാണ്. അയാന് എട്ടു വയസുള്ളപ്പോഴാണ് ഫാഷന്‍ ഡിസൈനറായ അമ്മ കുഞ്ചം ചൗള മകനൊരു പേഴ്സണല്‍ കംമ്പ്യൂട്ടര്‍ സമ്മാനിക്കുന്നത്. 2005ല്‍ ആയിരുന്നു അത്. മറ്റു കുട്ടികള്‍ ഈ അവസരം ഗെയിമുകള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന അവസരത്തില്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിനായിരുന്നു അയാന് താല്പര്യം. ചെറുപ്രായത്തില്‍ തന്നെ വീഡിയോ എഡിറ്റിംഗില്‍ അവന് സമര്‍ഥനായി. സ്വന്തമായി…
Read More