അല്‍ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയെ വധിച്ച അമേരിക്കയുടെ ഓപ്പറേഷന് ലോകരാജ്യങ്ങളെത്തന്നെ അമ്പരപ്പിച്ചിരുന്നു. സവാഹിരിയുടെ കഥകഴിക്കാന്‍ അമേരിക്കയ്ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് പാക്കിസ്ഥാനാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശക്തമാവുകയാണ്. സവാഹിരിയെ വധിച്ചെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ഒറ്റുകൊടുത്തത് പാകിസ്ഥാനാണെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ അറിവോടെയല്ല സവാഹിരിയെ അമേരിക്ക വധിച്ചതെന്ന് താലിബാന് വ്യക്തമാക്കിയതോടെ തന്നെ ഒറ്റുകാരന് ആരെന്ന കാര്യത്തില്‍ ഏറെക്കുറെ ധാരണയായിരുന്നു. എങ്ങനെയും അമേരിക്കയെ പ്രീതിപ്പെടുത്തേണ്ടത് പാക്കിസ്ഥാന്റെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ കുറെ നാളുകളായി പാക്കിസ്ഥാനോട് പണ്ടുള്ളത്ര പ്രിയം അമേരിക്കയ്ക്കില്ല. ഇത് പാക്കിസ്ഥാന് കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. ചൈനയുടെ പുറകേ പോയി സാമ്പത്തികമായി ആകെ തകര്‍ന്നിരിക്കുന്ന പാകിസ്ഥാന് പിടിച്ചുനില്ക്കണമെങ്കില് പതിവുപോലെ ഐഎംഎഫിന്റെ വായ്പ കൂടിയേ തീരൂ. ഐഎംഎഫ് പാക് അനുകൂല നിലപാട് സ്വീകരിക്കണമെങ്കില്‍ അമേരിക്ക വിചാരിക്കണം. ഇക്കാര്യം പാകിസ്ഥാന് നന്നായി അറിയാം. അതുകൊണ്ടാണ് ദിവസങ്ങള്‍ക്കുമുമ്പ് ഐഎംഎഫുമായുള്ള ചര്‍ച്ചയ്ക്ക് പാക്…
Read More