ലക്ഷദ്വീപ് പോലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ സംവിധായിക ഐഷ സുല്‍ത്താന കൂടുതല്‍ കുരുക്കിലേക്ക്. ഐഷയ്്ക്കു വെല്ലുവിളിയാകുന്നത് കൊച്ചിയിലെ ബിസിനസ് പങ്കാളിയുടെ മോശം പശ്ചാത്തലമാണ്. ഇയാള്‍ക്കെതിരേ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും സൂചനയുണ്ട്. ദേശവിരുദ്ധസ്വഭാവമുള്ള ബന്ധങ്ങളുടെ പേരില്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് ഉത്തരവാദപ്പെട്ട സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ടയാളാണ് ഐഷയുടെ ബിസിനസ് പങ്കാളി. ഔദ്യോഗികസ്ഥാനം ദുരുപയോഗിച്ച്, ദേശവിരുദ്ധസംഘടനകളുമായും ഗുണ്ടാസംഘങ്ങളുമായും അടുപ്പം പുലര്‍ത്തിയെന്നാരോപിച്ച് സി.പി.എം. ഘടകങ്ങളും ഇയാള്‍ക്കെതിരേ അന്നു സംസ്ഥാനനേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. സിനിമാ നിര്‍മാണം, നിയമസഹായം എന്നിവയ്ക്കായി ഇയാള്‍ ഐഷയ്ക്കു സാമ്പത്തികപിന്തുണ നല്‍കിയെന്നാണു രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. സമീപകാലത്ത് ഇരുവരും തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളും രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചു. കൊച്ചി, തൈക്കൂടത്തിനു സമീപം ഇവര്‍ നടത്തുന്ന പങ്കാളിത്ത ബിസിനസ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളും നിരീക്ഷണത്തിലാണ്. സമാനസ്വഭാവമുള്ള മറ്റ് കേസുകളില്‍ പ്രതിയല്ലാത്ത ഐഷയ്ക്കു ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, എഫ്.ഐ.ആര്. റദ്ദാക്കാനുള്ള നീക്കം കോടതിയില്‍ പരാജയപ്പെട്ടു.…
Read More