വന്‍ പരസ്യങ്ങള്‍ നല്‍കിയാണ് രാജ്യത്താകമാനം ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ശ്വാസം മുട്ടല്‍ മാറാനും മുട്ടുവേദനമാറാനുമൊക്കെയുള്ള മരുന്നുകളുടെ നിരവധി പരസ്യങ്ങളാണ് ദിനംപ്രതി ഇറങ്ങുന്നത്. പരസ്യം കണ്ട് മരുന്നു വാങ്ങിക്കഴിക്കുന്ന ഒട്ടുമിക്ക ആളുകള്‍ക്കും കാര്യമായ പ്രയോജനമൊന്നും ലഭിക്കാറില്ലയെന്നതാണ് പരമാര്‍ഥം. എന്നാല്‍ ഇനി അങ്ങോട്ട് കളിമാറും.ഇങ്ങനെ പരസ്യം വിശ്വാസിച്ചു അത് വാങ്ങിക്കഴിച്ചു രോഗം മാറിയില്ലെങ്കില്‍ നിര്‍മ്മാതാക്കളെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതോ ആക്ഷേപിക്കുന്നതോ വിധത്തിലോ പ്രസിദ്ധീകരിക്കുന്ന ഔഷധ പരസ്യങ്ങള്‍ക്ക് കനത്ത ശിക്ഷനല്കുന്ന നിയമം കേന്ദ്രം ഒരുക്കുകയാണ്. ഇത് കേരളത്തിലെ പ്രമുഖ കമ്പനികള്‍ക്ക് അടക്കം പണി കിട്ടും. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് നിയമത്തില്‍ ഭേദഗതിവരുത്താനുള്ള കരട് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. നിയമവിധേയമല്ലാത്ത പരസ്യം പ്രസിദ്ധീകരിച്ചാല്‍ രണ്ടുവര്‍ഷംവരെ തടവും പത്തുലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. നിലവില്‍ ആറുമാസം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടി ചേര്‍ന്നോ ആണ് ശിക്ഷ. പിഴത്തുക പറയുന്നില്ലെന്നതാണ് നിലവിലുണ്ടായിരുന്ന നിയമത്തിന്റെ…
Read More