പമ്പാ ഗണപതി ക്ഷേത്രത്തില്‍ വിരിവച്ച 200പേരെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചു ! മതിയായ ശുചിമുറികളുമില്ല ആഹാരവുമില്ല; അയ്യപ്പന്മാര്‍ അനുഭവിക്കുന്നത് മുമ്പെങ്ങുമില്ലാത്ത ദുരിതം…

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് നടതുറക്കാനിരിക്കേ ദുരിതക്കയത്തിലായി അയ്യപ്പന്മാര്‍. പമ്പാ ഗണപതിക്ഷേത്രത്തിന് മുന്നില്‍ വിരി വെയ്ക്കാന്‍ അനുവദിക്കാതെ ഇരുനൂറിലധികം പേരെ പോലീസ് നിര്‍ബ്ബന്ധിതമായി ഒഴിപ്പിച്ചു. ഇവരോട് ഉടന്‍ മണല്‍പ്പുറത്തേക്ക് മടങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. മാറാന്‍ തയ്യാറാകാതെ ഭജനം തുടങ്ങിയ ഇവരെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്. അഞ്ചു ദിവസം മുമ്പ് കെഎസ്ആര്‍ടിസി ബസില്‍ എത്തിയ ആന്ധ്രയില്‍ നിന്നുള്ളവരാണ് ഇവര്‍. ഉറങ്ങിക്കിടന്നവരെയാണ് പോലീസെത്തി നിര്‍ബന്ധ പൂര്‍വം ഒഴിപ്പിച്ചത്.ക്ഷേത്ര പരസരത്ത് നിന്നും തങ്ങളെ മാറ്റാന്‍ പോലീസിന് അധികാരം ഇല്ലെന്നായിരുന്നു ഇവര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇവരുടെ വാദമൊന്നും സ്വീകരിക്കാന്‍ കൂട്ടാക്കാതെ പോലീസ് നിര്‍ബ്ബന്ധം തുടങ്ങിയതോടെ ഇവര്‍ മടങ്ങി. വെള്ളിയാഴ്ച ഉച്ചമുതല്‍ക്കേ ഭക്തരേ നിലയ്ക്കലേക്ക് കടക്കാന്‍ അനുവദിക്കൂ എന്നാണ് പോലീസ് പറയുന്നത്. ഇതോടെ എരുമേലി, കണമല, വടശ്ശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആള്‍ക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. നിലയ്ക്കലിന് പുറമേ എരുമേലിയിലും ഇന്ന് വാഹന പരിശോധന പോലീസ്…

Read More