ഇന്നലെ അയ്യപ്പന് മിത്താണെന്ന് പറഞ്ഞു. ഇന്ന് ഗണപതി, നാളെ കൃഷ്ണന്, മറ്റന്നാള്‍ ശിവന്, ഇതെല്ലാം കഴിഞ്ഞ് അവസാനം നിങ്ങള്‍ മിത്താണെന്ന് പറയുമെന്ന് ഉണ്ണി മുകുന്ദന്. വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ സംസാരിക്കുകയായിരുന്നു നടന്. ഹിന്ദു വിശ്വാസികളുടെ ഏറ്റവും വലിയ പ്രശ്നം അവരുടെ പേടിയാണെന്നും അവര്‍ ഒട്ടും നട്ടെല്ലില്ലാത്ത ആള്‍ക്കാരായി മാറിയിരിക്കുന്നുവെന്നും ഉണ്ണി പറഞ്ഞു. താനൊരു വിശ്വാസിയാണ് കുറച്ച് സെന്‍സിറ്റീവും ആണ് താന്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ദൈവം ഇല്ല, മിത്ത് ആണെന്നൊക്കെ പറയുമ്പോള്‍ ആര്‍ക്കും ഒരു വിഷമവുമില്ല. ഉണ്ണി പറയുന്നു. താന്‍ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് വെച്ചാല്‍ നമുക്കിതൊക്കെ ഒകെ ആണ്. ഈ സമൂഹത്തില്‍ നമ്മുടെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്നും ഉണ്ണി പറഞ്ഞു. ഇന്ത്യയില്‍ ആര്‍ക്കും എന്ത് അഭിപ്രായവും പറയാം. പക്ഷേ ആര്‍ക്ക് വേണ്ടിയാണ് ഇത് പറയുന്നത്, ആരാണിതൊക്കെ കേട്ടിരിക്കുന്നത്…
Read MoreTag: ayyappan
ഈ ഗാനം അയ്യപ്പസ്വാമിയുടെ അനുഗ്രഹം ! ‘സാമവേദം നാവിലുണര്‍ത്തിയ സ്വാമിയേ’ എന്ന അനശ്വര ഗാനം വന്ന വഴിയെക്കുറിച്ച് രാജീവ് ആലുങ്കല്‍…
മണ്ഡലകാലം ഇന്ന് ആരംഭിക്കുകയാണ്. ഇനി ഭക്തമനസ്സുകളില്‍ ശരണമന്ത്രങ്ങള്‍ മുഴങ്ങും. നാവുകളില്‍ അയ്യപ്പ ഭക്തിഗാനങ്ങളും. ശബരിമല ശ്രീ ധര്‍മശാസ്താവിനെക്കുറിച്ച് ശ്രീ എം ജി ശ്രീകുമാര്‍ പാടിയ സാമവേദം നാവിലുണര്‍ത്തിയ സ്വാമിയേ എന്ന ഗാനം ഏറെ ജനപ്രിയമാണ്. ഈ മണ്ഡലകാലത്തില്‍ ഈ ഗാനം പിറന്ന വഴിയെക്കുറിച്ച് തുറന്നു പറയുകയാണ് ഗാനം എഴുതിയ രാജീവ് ആലുങ്കല്‍.
Read More