വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന് പിന്മാറിയതിനെത്തുടര്ന്ന് കൊല്ലത്ത് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന ലക്ഷ്മി പ്രമോദാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സീരിയലില്‍ കണ്ണീര് കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയ ലക്ഷ്മി എന്ന നായിക പിന്നീട് വില്ലത്തി വേഷങ്ങളിലേക്ക് മാറുകയായിരുന്നു. ഈ വില്ലത്തരം ജീവിതത്തിലും തുടര്‍ന്നതോടെ ഒരു പെണ്‍കുട്ടിയ്ക്ക് ജീവന് നഷ്ടമാകുകയും ചെയ്തു. ലക്ഷ്മി പ്രമോദിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എങ്ങനെയാണ് അസറുമായി പ്രണയത്തിലായതും വിവാഹിതയായതും അന്യ മതക്കാരി ആയിട്ട് പോലും അസറിന്റെ വീട്ടുകാര്‍ എന്തുകൊണ്ട് ലക്ഷ്മി പ്രമോദിനെ സ്വീകരിച്ചു എന്നുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ മലയാളികള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. പരസ്പരം എന്ന പരമ്പരയിലെ സമൃദ്ധി എന്ന കഥാപാത്രം ഒഴികെ ചെയ്ത റോളുകളിലെല്ലാം വില്ലത്തി ആയിട്ടാണ് ലക്ഷ്മി പ്രമോദ് എത്തിയിട്ടുള്ളത്. ഷോര്‍ട്ട് ഫിലിമുകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ലക്ഷ്മി ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ വാചാലയാകുന്നു…
Read More