കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍. എങ്കിലും ജൂണ്‍ മാസത്തില്‍ കോവിഡിന്റെ അടുത്ത തരംഗം ഉണ്ടാവുമെന്ന മുന്നറിയിപ്പ് ആശങ്കയുളവാക്കുന്നുണ്ട്. എന്നാല്‍ കോവിഡ് കുറഞ്ഞെന്ന് പറഞ്ഞ് ആശ്വസിക്കാറായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അടുത്ത തരംഗങ്ങള്‍ ഉണ്ടായാലും തീവ്രത കുറവായിരിക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ മാരകമായതും വേഗത്തില്‍ പടരുന്നതുമായ ജനിതക മാറ്റങ്ങള്‍ വൈറസിന് ഉണ്ടാകാനാള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന ഓര്‍മിപ്പിക്കുന്നു. വിദേശത്ത് പടരുന്ന ബിഎ2 വിനെതിരെ ജാഗ്രത പാലിക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. വിദേശ രാജ്യങ്ങളില്‍ രോഗവ്യാപനം ഉയര്‍ന്നുനില്‍ക്കുകയും ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ വലിയ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിപ്പിന് പ്രാധാന്യമേറുന്നത്. നിലവില്‍ വിദേശത്ത് കോവിഡ് വ്യാപനത്തിന് കാരണമായത് ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ2 ആണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു മൂന്നാംതംരംഗത്തില് വ്യാപകമായ ബി.എ വണ്ണിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതാണ് ബിഎ 2…
Read More