ഡെറാഡൂണ്‍: കോവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് യോഗഗുരു ബാബാ രാംദേവ്. നേരത്തെ യോഗയുടെയും ആയുർവേദത്തിന്റെയും സംരക്ഷണം തനിക്ക് ഉള്ളതിനാൽ കോവിഡ് വാക്സിൻ ആവശ്യമില്ലെന്ന് പറഞ്ഞ രാംദേവാണ് ഇപ്പോൾ വാക്സിൻ സ്വീകരിക്കുമെന്ന് അറിയിച്ചത്. കൂടാതെ ഈശ്വരന്റെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടർമാരെന്നും രാംദേവ് പറഞ്ഞു. രാജ്യത്തെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരർക്കും ജൂണ്‍ 21 മുതൽ വാക്സിൻ സൗജന്യമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ ചരിത്രപരമായ ചുവടുവയ്പെന്ന് രാംദേവ് വിശേഷിപ്പിക്കുകയും വാക്സിൻ സ്വീകരിക്കാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.
Read MoreTag: baba ramdev
പരസ്യമായി മാപ്പു പറയണം; രാംദേവിനെതിരേ നിലപാട് കടുപ്പിച്ച് ഡോക്ടർമാർ: ഇന്ന് ദേശീയതല പ്രതിഷേധം
ന്യൂഡൽഹി: വിവാദ യോഗ ഗുരു ബാബാ രാംദേവിനെതിരേ നിലപാട് കടുപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ.ആധുനിക വൈദ്യാസ്ത്രം വിഡ്ഢിത്തരമാണെന്ന രാംദേവിന്റെ പരാമർശത്തിനെതിരെ റസിഡന്റ് ഡോക്ടർമാരുടെ സംഘടനയായ എഫ്ഒആർഡിഎ ഇന്ന് ദേശീയ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. മനുഷ്യത്വ രഹിതവും വിവേകമില്ലാത്തതും പരിഹസിക്കുന്നതുമായ അഭിപ്രായ പ്രകടനമാണ് രാംദേവ് നടത്തിയതെന്നും അദ്ദേഹം പരസ്യമായി മാപ്പു പറയണമെന്നുമാണ് ഡോക്ടർമാരുടെ ആവശ്യം. രാംദേവിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണം എന്ന ആവശ്യവുമായി ഐഎംഎയും രംഗത്തെത്തിയിരുന്നു.
Read More“നിങ്ങളുടെ അച്ഛന് പോലും എന്നെ അറസ്റ്റ് ചെയ്യാനാകില്ല’: “അറസ്റ്റ് രാംദേവ്’ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗിനെതിരേ വെല്ലുവിളിയുമായി ബാബാ രാംദേവ്
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ “അറസ്റ്റ് രാംദേവ്’ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗായതോടെ വെല്ലുവിളിയുമായി വിവാദ യോഗ ഗുരു ബാബ രാംദേവ്. നിങ്ങളുടെ അച്ഛന് പോലും എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നായിരുന്നു രാംദേവിന്റെ വെല്ലുവിളി. രാംദേവിന്റെ വെല്ലുവിളിക്കെതിരേ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സഹികെട്ട് സംഘപരിവാർ, ബിജെപി പ്രവർത്തകർ പോലും രാംദേവിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ആധുനികചികിത്സ വിഡ്ഢിത്തരമാണെന്ന രാംദേവിന്റെ പ്രസ്താവനയിലാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരേ വിമർശനം ശക്തമായത്. രാംദേവിന്റെ പ്രസ്താവനയ്ക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്തുവന്നിരുന്നു. രാദേവ് 15 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ നഷ്ടപരിഹാരമായി 1000 കോടി ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഐംഎഎ ഘടകം നോട്ടീസ് അയക്കുകയും ചെയ്തു. ഇതിനിടെയാണ് സമൂഹമാധ്യമങ്ങളിൽ “അറസ്റ്റ് രാംദേവ്’ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗിലെത്തിയത്.
Read Moreവന്‍ വിലക്കുറവില്‍ സാനിറ്റൈസര്‍ ഇറക്കി ബാബാ രാംദേവ് ! വിലയും ഗുണവും താരതമ്യപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം…
ഈ കോവിഡ് കാലത്ത് ഏറ്റവുമധികം ആവശ്യമുള്ള വസ്തുക്കളിലൊന്നാണ് ഹാന്‍ഡ് സാനിറ്റൈസര്‍. പല കമ്പനികളും സാനിറ്റൈസറിന് വന്‍വിലയാണ് ഈടാക്കുന്നത്. ഇതു സംബന്ധിച്ച തര്‍ക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ഇപ്പോള്‍ വന്‍വിലക്കുറവില്‍ സാനിറ്റൈസര്‍ വിപണിയിലെത്തിച്ച ബാബാ രാംദേവാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 50 മില്ലി സാനിറ്റൈസറിന് ഡെറ്റോള്‍ 82 രൂപ ഈടാക്കുമ്പോള്‍ പതഞ്ജലി 120 മില്ലി സാനിറ്റൈസര്‍ 55 രൂപയ്ക്കാണ് നല്‍കുന്നത്. പതഞ്ജലിയുടെ സാനിറ്റൈസറിന്റേയും ഡെറ്റോളിന്റെ സാനിറ്റൈസറിന്റേയും വില താരതമ്യം ചെയ്ത് നടത്തിയ ബാബാ രാം ദേവിന്റെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററില്‍ ഇപ്പോള്‍ തമ്മിലടി നടക്കുകയാണ്. സ്വദേശി ഉത്പന്നം സ്വന്തമാക്കൂ. വിദേശ കമ്പനികള്‍ക്ക് ഇന്ത്യ ഒരു വ്യാപാര മേഖല മാത്രമാണ്. എന്നാല്‍ പതഞ്ജലിക്ക് ഇന്ത്യ വീടാണ്. രാജ്യത്തെ കൊള്ളയടിക്കുന്നത് തടയാന്‍ പതഞ്ജലി സ്വന്തമാക്കൂവെന്നായിരുന്നു ബാബാ രാം ദേവ് ട്വിറ്ററില്‍ കുറിച്ചത്. വില താരതമ്യം ചെയ്തുകൊണ്ടുള്ള രണ്ട് ഉല്പന്നങ്ങളുടെ ചിത്രമടക്കമായിരുന്നു…
Read More