പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെതിരെ ലൈംഗിക ആരോപണവുമായി യുവതി. വിവാഹവാഗ്ദാനം നല്‍കി പത്തുവര്‍ഷത്തോളം തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണു യുവതിയുടെ ആരോപണം. 2010-ല്‍ ബാബര്‍ അസം വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയെന്നും ശാരീരികമായി പീഡിപ്പിച്ചെന്നും വധഭീഷണി മുഴക്കിയെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രശസ്തിയിലേക്കുയര്‍ന്ന് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ബാബറിന്റെ മനസുമാറിയെന്നും വിവാഹക്കാര്യം പറയുന്‌പോഴൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും ഇവര്‍ പറയുന്നു. ബാബറിന്റെ പ്രതിസന്ധി കാലത്ത് താന്‍ സാന്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടു. പാക്കിസ്ഥാന്‍ ടീം നായകനായ ബാബര്‍ അസം നിലവില്‍ ന്യൂസിലന്‍ഡ് പര്യടനത്തിലാണ്. ആരാേപണത്തോട് പാക് ക്രിക്കറ്റ് ബോര്‍ഡും താരവും ഇതേവരെ പ്രതിരിച്ചിട്ടില്ല.
Read More