നേഴ്സുമാരുടെ ദുരിത കഥ പറയുന്ന ടേക്ക് ഓഫ് സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനെത്തിയത് കോടതിയുത്തരവ് പ്രകാരം പോലീസ് ബലമായി വീട്ടില്‍ നിന്നിറക്കി വിട്ട കാഞ്ഞിരപ്പള്ളി സ്വദേശികളായ ബബിതയുടെയും മകള്‍ സൈബയുടെയും അടുത്തേക്കാണ്. വെറുതെ അവരെ കണ്ടുമടങ്ങുകയായിരുന്നില്ല അവര്‍ ചെയ്തത്. പകരം ഇവര്‍ക്ക് ജീവിതം കരുപ്പിടപ്പിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും തങ്ങളുടെ ഭാഗത്തുനിന്നും ലഭ്യമാക്കുമെന്ന ഉറപ്പും നല്കി. വീട് നിര്‍മ്മിക്കാന്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും ചേര്‍ന്ന് ബബിതക്ക് കൈമാറി. സൈബയുടെ പ്ലസ് ടുവരെയുള്ള പഠന ചെലവ് ഏറ്റെടുക്കുമെന്ന് ഫഹദ് ഫാസില്‍ അറിയിച്ചെന്ന പ്രഖ്യാപനവും ഉണ്ടായി. ചടങ്ങില്‍ സിനിമയുടെ നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ ഒന്‍പതാം ക്ലാസിലാണ് സൈബ പഠിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. അതിനായുള്ള തുടക്കമായി ഇതിനെ കണ്ടാല്‍ മതി.…
Read More