അഭിനയ മികവും സൗന്ദര്യവും ഒത്തുചേര്‍ന്ന അപൂര്‍വം നടിമാരില്‍ ഒരാളായിരുന്നു ചാര്‍മിള. എന്നിട്ടും സിനിമയില്‍ ഒരു വലിയ താരമായി മാറാന്‍ ചാര്‍മിളയ്ക്കായില്ല. ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടായിട്ടും എവിടെയൊക്കെയോ ഈ നടിയ്ക്കു താളപ്പിഴകളുണ്ടായി. വിവാഹങ്ങളും വിവാഹമോചനങ്ങളും ചാര്‍മിളയുടെ കരിയറിനെ ദോഷകരമായി ബാധിച്ചു. തിരിച്ചു വരാന്‍ പല തവണ ശ്രമിച്ചെങ്കിലും സിനിമകളുടെ തുടര്‍ച്ചയായ പരാജയം താരത്തിനു തിരിച്ചടിയായി. തനിക്കു സിനിമയില്‍ എന്തുകൊണ്ട് പിടിച്ചു നില്ക്കാന് കഴിഞ്ഞില്ലെന്നു നടി തന്നെ തുറന്നു പറയുകയാണിപ്പോള്‍. ദൈവം തനിക്കു അഭിനയിക്കാനുള്ള കഴിവ് തന്നു. ആ കഴിവ് മുതലാക്കാനായില്ല. വിവാഹ ജീവിതത്തിനു പിറകെ പോയത് തെറ്റായ തീരുമാനമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. ദൈവം ആണ് എല്ലാം തീരുമാനിക്കുന്നത്. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. കുറച്ചു പേര്‍ക്ക് നല്ലത് സംഭവിക്കും. മറ്റു കുറച്ചു പേര്‍ക്ക് ചീത്ത കാര്യങ്ങളും. എനിക്കു വിവാഹ ജീവിതത്തില്‍ രാശിയില്ല. അതാണ് യാഥാര്‍ഥ്യം. അതെനിക്കു വിധിച്ചിട്ടില്ല. അതാണ്…
Read More