ധനം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ചാര്‍മ്മിള. തൊണ്ണുറുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിക്ക് നിരവധി ആരാധകരും ഉണ്ടായിരുന്നു. കേളി, ധനം, കാബൂളിവാല തുടങ്ങിയ ഒരുപിടി ചിത്രങ്ങള്‍ നടിയുടേതായി പുറത്തിറങ്ങി. സിനിമയില്‍ മിന്നും നായിക ആയിരുന്നെങ്കിലും ചാര്‍മിളയുടെ സ്വകാര്യജീവിതം അത്രകണ്ട് വിജയമായില്ല. സിനിമയില്‍ നായികയായി നിറഞ്ഞഅ നില്‍ക്കുമ്പോഴാണ് ചാര്‍മിള വിവാഹിതയായത്. പ്രമുഖ നടനുമായിട്ടുണ്ടായ ബന്ധം വേര്‍പ്പെടുത്തി. മൂന്ന് തവണ വിവാഹിതയായെങ്കിലും ആ ബന്ധങ്ങളൊന്നും നല്ല രീതിയിലായില്ല. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടിയിപ്പോള്‍. എന്നാല്‍ കാമുകന്മാരുടെ കൂടെ ജീവിച്ചത് പറഞ്ഞ് ചിലര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറയാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ചാര്‍മിള. കൗമുദി ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നു പറച്ചില്. ചാര്‍മിള അങ്ങനയാണോന്ന് ഞാന്‍ വര്‍ക്ക് ചെയ്ത സിനിമയുടെ പിന്നണിയിലുള്ളവരോട് ചോദിക്കണം. പണ്ട് കാലത്ത്…
Read MoreTag: babu antony
അദ്ഭുതം, ബാബു ആന്റണി ഏത്തവാഴയില് ? എന്തു ചെയ്യണമെന്നറിയാതെ സിനിമാലോകം; വൈറലാകുന്ന സംഭവം ഇങ്ങനെ…
നടന് ബാബു ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ട്രോളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.’ബാബു ആന്റണിയുടെ രൂപം ഏത്തവാഴയില്, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം’. ഇതായിരുന്നു ട്രോളിലെ വാക്കുകള്‍.’ഇത് അയച്ചു തന്നവര്‍ക്കു നന്ദി. ഹൃദയം തുറന്ന് പൊട്ടിച്ചിരിക്കാനുള്ള വക ഇതിലുണ്ട്. ഏത്തവാഴയും എന്റെ ആരാധകരില്‍ ഒരാളാണെന്ന് കണ്ടതില്‍ സന്തോഷം.’ട്രോള്‍ പങ്കുവച്ച ശേഷം ബാബു ആന്റണി കുറിച്ചത് ഇങ്ങനെയായിരുന്നു. ഈ ട്രോളിനു താഴെ വരുന്ന കമന്റുകളും അതീവ രസകരമാണ്. ‘ ബാബു ആന്റണി വാഴ അടുത്തുള്ള വാഴകളെ ഇടിച്ചു കൊണ്ടിരിക്കുന്നു’, ‘ഫ്രീക്കന്‍ ഏത്തവാഴ ആയിരിക്കും..ടാറ്റൂ കുത്തിയതാ’…എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ബാബു ആന്റണി.
Read Moreഒരു പൂവ് ചോദിച്ചാല്‍ ഒരു പൂന്തോട്ടം തരും ഞങ്ങള്‍…എന്നാല്‍… പാക് ഭീകരര്‍ക്ക് ഇന്ത്യ നല്കിയ തിരിച്ചടിയില്‍ പഞ്ച് ഡയലോഗുമായി ബാബു ആന്റണിയുടെ സന്തോഷ പ്രകടനം…
പാക് ഭീകരര്‍ക്കെതിരേ ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പ്രതികരണവുമായി നടന് ബാബു ആന്റണി. പഞ്ച് ഡയലോഗ് ചേര്‍ത്തായിരുന്നു താരത്തിന്റെ സന്തോഷ പ്രകടനം. ‘ഒരു പൂവ് ചോദിച്ചാല്‍ ഒരു പൂന്തോട്ടം തന്നെ തരും ഞങ്ങള്‍ ഇന്ത്യക്കാര്‍…എന്നാല്‍ ഒരു പൂവ് പറിച്ചെടുത്താല്‍ പറിച്ചെടുത്തവന്റെ കുഴിമാടത്തിനു തലക്കല്‍ വെക്കുന്ന ആദ്യത്തെ പൂവായിരിക്കും അത്. ഇന്ത്യയോട് കളിക്കാന്‍ നില്‍ക്കരുത്.’ ഇങ്ങനെയായിരുന്നു ബാബു ആന്റണിയുടെ മാസ് ഡയലോഗ്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി സുരേഷ് ഗോപിയും എത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണം നടന്ന് പന്ത്രണ്ടാം നാള് 12 മിറാഷ് വിമാനങ്ങള്‍ കൊണ്ടു തന്നെ പകരം ചോദിച്ച് ഇന്ത്യയുടെ കരുത്തിനെക്കുറിച്ചെന്തു പറയുന്നുവെന്ന് സുരേഷ് ഗോപി കുറിച്ചു. അതേസമയം, ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക്ക് അധിനിവേശ കാഷ്മീരിലെ മൂന്നു ഭീകരതാവളങ്ങളില്‍ ആക്രമണം നടത്തിയ നടപടി നീണ്ടത് 21 മിനിറ്റെന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ പാക് ചാര റഡാറുകളുടെ…
Read Moreഅന്ന് ഡയലോഗ് പറയാനാവാതെ വിറച്ചു നിന്നപ്പോള്‍ പിറകില്‍ നിന്നു തട്ടി വിളിച്ച് ഒരു ഗ്ലാസ് റം തന്നു ! അതാണ് എംടി എന്ന വാസുവേട്ടന്; പഴയ സംഭവങ്ങളെക്കുറിച്ച് ബാബു ആന്റണി പറയുന്നതിങ്ങനെ…
മലയാള സിനിമയ്ക്ക് ഒരു ബ്രൂസ്ലി ഉണ്ടെങ്കില്‍ അത് ബാബു ആന്റണിയാണ്. മലയാളത്തിലെ ആക്ഷന്‍ കിംഗ് എന്ന ബഹുമതി ബാബു ആന്റണിയ്ക്കു മാത്രം സ്വന്തം. ആക്ഷന്‍ സിനിമകളിലൂടെ മലയാളികളെ ത്രസിപ്പിച്ചിരുന്ന കാലത്തുതന്നെയാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നു വിശേഷിപ്പിക്കാവുന്ന വൈശാലി പിറവിയെടുത്തത്. അന്നുവരെ കണ്ടു വന്ന ബാബു ആന്റണിയില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു രൂപവും ഭാവവും അഭിനയ സാധ്യതയും ചേര്‍ന്ന കഥാപാത്രമായിരുന്നു വൈശാലിയിലെ ലോമപാദ മഹാരാജാവ്. ഈ സിനിമയിലൂടെ താനറിഞ്ഞ ഭരതേട്ടനെയും വാസുവേട്ടനെയും കുറിച്ച് ബാബു ആന്റണി പറയുന്നു…’ഭരതേട്ടന് ഒരു ജീനിയസ് ആണ്. ലോകത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടിക എടുത്താല്‍ ഭരതന് അതിലുണ്ടാകമെന്ന് എനിക്കുറപ്പാണ്. അദ്ദേഹം ഒരു സംഭവം തന്നെയണ്. ഓരോ കഥാപാത്രങ്ങള്‍ക്കും പറ്റിയ ആളുകളെ കണ്ടുപിടിച്ച് കാസ്റ്റ് ചെയ്യുന്ന സ്വഭാവമാണ് പണ്ടുമുതലേ ഭരതേട്ടന് ഉള്ളത്. ഭരതേട്ടന്റെ സ്വപ്നം തന്നെയായിരുന്നു വൈശാലി എന്ന ചിത്രം. അധികം…
Read Moreഅന്ന് പലരോടും അവസരം ചോദിച്ചപ്പോള്‍ ആരും സഹായിച്ചില്ല; പലരും എന്റെ മുഖത്തു നോക്കിപ്പറഞ്ഞു അഭിനയം നിര്‍ത്തുന്നതാണ് നല്ലതെന്ന്; സിനിമജീവിതത്തിന് ഇടവേള വന്നപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ബാബു ആന്റണി…
കായംകുളം കൊച്ചുണ്ണിയിലെ തങ്ങള്‍ എന്ന കഥാപാത്രത്തെ ഏറ്റെടുത്ത സിനിമാപ്രേമികള്‍ക്ക് നന്ദി പറയുന്നുവെന്ന് ബാബു ആന്റണി. കൊച്ചുണ്ണി കണ്ടിറങ്ങിയ ഒരുപാടു പേര് തന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചെന്ന് അമേരിക്കയില്‍ നിന്നും നടത്തിയ ഫേസ്ബുക്ക് ലൈവില്‍ ബാബു ആന്റണി പറഞ്ഞു. ‘റോഷന് ആന്‍ഡ്രൂസ് എന്ന സംവിധായകന് ഉള്‍പ്പെടുന്ന അണിയറ പ്രവര്‍ത്തകര്‍ ഒരുപാട് കഷ്ടപ്പെട്ട് പൂര്‍ത്തിയാക്കിയ സിനിമയാണിത്. യഥാര്‍ത്ഥ കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഇത്തരം ചരിത്ര സിനിമകളാകുമ്പോള്‍ അതിനനുസരിച്ചുള്ള ഗവേഷണവും ആവശ്യമാണ്. സംവിധായകന് റോഷന് കൃത്യമായ പഠനത്തിന് ശേഷമായിരുന്നു സിനിമ ആരംഭിച്ചത്.’ബാബു ആന്റണി പറഞ്ഞു. ‘സിനിമയുടെ ക്ലൈമാക്സ് ഭാഗം ചിത്രീകരിച്ചത് ശ്രീലങ്കയില്‍ വെച്ചാണ്. ആദ്യമൊക്കെ എല്ലാം നന്നായി തന്നെ പോയി. എന്നാല്‍ അടുത്തദിവസങ്ങളില്‍ കാലാവസ്ഥ മോശമാകാന്‍ തുടങ്ങി. മഴയുള്ള ഒരു രംഗത്തില്‍ നിവിന്‍ അപകടംപറ്റി. അങ്ങനെ കുറച്ച് നാള് താമസം വന്നു. അതിന്റെ ഫലം സിനിമയില്‍ നന്നായി…
Read Moreനിങ്ങള്‍ കരുതുംപോലെ ബാബു ആന്റണി പ്രണയിച്ചത് ചാര്‍മിളയെ അല്ല !ആരും പ്രതീക്ഷിക്കാത്ത മറ്റൊരു പെണ്‍കുട്ടിയെ; തന്റെ പ്രണയവും പ്രണയത്തകര്‍ച്ചയും തുറന്നു പറഞ്ഞ് ബാബു ആന്റണി
ഒരു കാലത്ത് മലയാള സിനിമയില്‍ ആക്ഷന്റെ പര്യായമായിരുന്നു ബാബു ആന്റണി. ഭരതന്റെ ചിലമ്പിലെ ലോമപാദനായി വെള്ളിത്തിരയില്‍ അരങ്ങേറിയ ബാബു ആന്റണി പിന്നീട് വില്ലന്‍ വേഷങ്ങളിലാണ് സജീവമായത്. എന്നാല്‍ വില്ലന്‍ പരിവേഷത്തില്‍ നിന്നും നായകനിലേക്കുള്ള ബാബു ആന്റണിയുടെ ചുവടുമാറ്റം മലയാളസിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒരു പുതിയ ചടുലത നല്കിക്കൊണ്ടായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും സജീവമായിരുന്ന താരത്തിന്റെ പേരില്‍ അക്കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. നടി ചാര്‍മിളയും ബാബു ആന്റണിയും പ്രണയത്തിലാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞ കാര്യമാണെങ്കിലും ഇപ്പോള്‍ താന്‍ ചാര്‍മിളയെ പ്രണയിച്ചിട്ടില്ലെന്ന് ബാബു ആന്റണി തുറന്ന് പറഞ്ഞിരിക്കുകയാണ്. തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ താരങ്ങളായിരുന്നു ചാര്‍മിളയും ബാബു ആന്റണിയും. ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകളെ കുറിച്ച് അന്ന് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ ബാബു ആന്റണി തുറന്ന് പറഞ്ഞിരിക്കുകയാണ്. താനും ചാര്‍മിളയുമായി പ്രണയത്തിലായിരുന്നില്ലെന്നാണ് ബാബു…
Read Moreബാബു ആന്റണിയുടെ വീടിനടുത്ത് ഒഴുകിയെത്തിയത് കൂറ്റന്‍ മലമ്പാമ്പും ചീങ്കണ്ണിയും; ബാബു ആന്റണിയും കുടുംബവും സുഹൃത്തിന്റെ വീട്ടിലേക്കു മാറി
ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണില്‍ നടന് ബാബു ആന്റണിയുടെ വീടിനു സമീപമുള്ള വീട്ടില്‍ മലമ്പാമ്പും ചീങ്കണ്ണിയും കയറി. ബാബു ആന്റണിയുടെ സഹോദരന് തമ്പി ആന്റണി ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. പ്രദേശത്ത് കനത്ത മഴ തുടരുകയാണെന്നും ബാബു ആന്റണി വീടുപേക്ഷിച്ച് സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറിയെന്നും സഹോദരന് അറിയിച്ചു. 75 സെന്റിമീറ്റര്‍ മഴയാണ് ഈ ദിവസങ്ങളി!ല്‍ ഹൂസ്റ്റണില്‍ പെയ്തത്. ഈ പ്രദേശത്ത് ഒരു വര്‍ഷം ആകെ ലഭിക്കുന്ന മഴയുടെ അളവാണിത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ ഹൂസ്റ്റണിലെ ദൃശ്യം. ധാരാളം മലയാളി കുടുംബങ്ങള്‍ പാര്‍ക്കുന്ന പ്രദേശമാണ് ഹുസ്റ്റണ്‍. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്. രണ്ട് അണക്കെട്ടുകള്‍ നിറഞ്ഞുകവിഞ്ഞതും അപകടഭീഷണി വര്‍ധിപ്പിക്കുന്നു. ചീങ്കണ്ണികളും പാമ്പുകളുമൊക്കെ താമസകേന്ദ്രങ്ങളില്‍ ഒഴുകിയെത്തിയതായി ഫൊക്കാന ഭാരവാഹികള്‍ പറയുന്നു. പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും…
Read Moreഎന്റെ വയറില്‍ ചവിട്ടി, അപ്പാര്‍ട്ട്മെന്റിലൂടെ അയാളെ പേടിച്ച് ഓടിയിട്ടുണ്ട്, തിരിച്ചെത്തിയപ്പോള്‍ കണ്ടത് മറ്റൊരു പെണ്ണിനൊപ്പമുള്ള അയാളെ, കിഷോര്‍ സത്യയ്ക്കെതിരേ ആഞ്ഞടിച്ച് ചാര്‍മിള
കിഷോര്‍ സത്യ- ചാര്‍മിള വാക്പോര് പുതിയ തലത്തിലേക്ക്. കഴിഞ്ഞദിവസം ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് കിഷോര്‍ സത്യ തന്നെ പ്രണയിച്ചു വിവാഹം കഴിച്ചശേഷം വഞ്ചിച്ചെന്ന് ചാര്‍മിള വെളിപ്പെടുത്തിയത്. ഇതിനു മറുപടിയുമായി കിഷോര്‍ സത്യയും രംഗത്തെത്തിയിരുന്നു. തന്നെ ബ്ലേഡ് കാണിച്ചു ഭീഷണിപ്പെടുത്തിയാണ് ചാര്‍മിള വിവാഹത്തിനു നിര്‍ബന്ധിച്ചതെന്നായിരുന്നു അദേഹത്തിന്റെ മറുപടി. ഇതിനു പ്രതികരണമായിട്ടാണ് ചാര്‍മിള വീണ്ടും രംഗത്തെത്തിയത്. ചാര്‍മിളയുടെ വാക്കുകള്‍- മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത്. 1995ലാണ് ഞാനും കിഷോര്‍ സത്യയും വിവാഹിതരാകുന്നത്. അന്ന് സിനിമയില്‍ തിളങ്ങി നിന്ന താരമാണ് ഞാന്‍. ആ കാലത്ത് ഒരു വിവാഹ ജീവിതം വേണമെന്നുണ്ടെങ്കില്‍ സിനിമയില്‍ ആരുമല്ലാത്ത സാധാരണ അസിസ്റ്റന്റ് ഡയറക്ടര്‍ മാത്രമായിരുന്ന കിഷോര്‍ സത്യയെ ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ല. വേറെ എത്രയോ പ്രമുഖ നടന്മാരും സംവിധായകന്‍മാരുമുണ്ടായിരുന്നു. വിനീത്, ജയറാം അവരെയൊക്കെ എനിക്ക് ബ്ലേഡ്…
Read Moreസീരിയല്‍ നടന് കിഷോര്‍ സത്യ പ്രണയം നടിച്ചു ചതിച്ചു, ബാബു ആന്റണി കാരണമാണ് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്, ജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ചാര്‍മിള
ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ചാര്‍മിള. മോഹന്‍ലാലിന്റെ മമ്മൂട്ടിയുടെയും ബാബു ആന്റണിയുടെയും നായികയായി തകര്‍ത്തഭിനയിച്ച നടി. എന്നാല്‍ ഒരു ചെറിയ കാലത്തെ താരപദവിക്കുശേഷം ചാര്‍മിളയുടെ അഭിനയ, വ്യക്തിജീവിതത്തില്‍ തിരിച്ചടികളായിരുന്നു. ബാബു ആന്റണിയുമായുള്ള പ്രണയമായിരുന്നു തുടക്കം. പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിച്ചത് പലതും അജ്ഞാതമായ കാര്യങ്ങളായിരുന്നു. അക്കാര്യങ്ങള്‍ ചാര്‍മിള തുറന്നുപറയുകയാണ്. കൈരളി ടി വിയില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജംഗ്ഷന് എന്ന പരിപാടിയിലാണ് ചാര്‍മിള മനസ് തുറന്നത്. ബാബു ആന്റണിയുമായു പ്രണയ പരാജയത്തിന് ശേഷമായിരുന്നു കിഷോര്‍ സത്യയുമായുള്ള വിവാഹം. എന്നാല്‍ വിവാഹം മാത്രമേ നടന്നുള്ളൂ, ഒരു ദാമ്പത്യബന്ധം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്ന വിഷമത്തിലിരിക്കുമ്പോഴായിരുന്നു കിഷോറുമായി അടുത്തത്. അടിവാരം സിനിമയുടെ സെറ്റില്‍ വച്ചാണ് അടുപ്പം തുടങ്ങിയത്. പിന്നീട് അതു വിവാഹത്തില്‍ കലാശിച്ചു. എന്നാല്‍, ആ ബന്ധം ശരിയായ അര്‍ത്ഥത്തില്‍ നീണ്ടുനിന്നത്…
Read More