മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് പേര്ളിയും ശ്രീനിഷും. അവതാരകയും നടിയുമായ പേര്‍ളി സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ കുടുംബവിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു പേളി-ശ്രീനിഷ് ദമ്പതികളുടെ മകളായ നിലയുടെ ജനനം. നിലമോളെ ഗര്‍ഭിണിയായതു മുതലുള്ള ഓരോ വിശേഷങ്ങളും, വളക്കാപ്പ് ചടങ്ങിന്റെയും, ബേബിഷവറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശേഷം നില മോള് വന്നതിനു ശേഷം കുഞ്ഞിന്റെ കൂടെയുള്ള വീഡിയോകളും പേര്‍ളി പങ്കു വയ്ക്കാറുണ്ട്. ഇനി മൂന്നു മാസം കൂടിയേ ഉള്ളൂ നില മോളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്. അടുത്തിടെയാണ് പേര്ളിയും ശ്രീനിഷും ദുബായിലേക്ക് യാത്ര പുറപ്പെട്ടത്. ശ്രീനിഷിന്റെ ആദ്യ ദുബായ് യാത്രയായിരുന്നു അത്. ദുബായിലാണ് പേര്ളിയുടെ സഹോദരി റെയ്ച്ചല്‍ താമസിക്കുന്നത്. അവിടെ എത്തിയതിനു ശേഷം ഒരു സന്തോഷ വാര്‍ത്തയുമായാണ് പേര്‍ളി എത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് പേര്ളിയുടെ സഹോദരി റെയ്ച്ചല്‍ മാണിയുടെയും റൂബന്റെയും വിവാഹം കഴിഞ്ഞത്. ഇവരുടെ വിവാഹവും സോഷ്യല്‍…
Read MoreTag: baby
വിമാനയാത്രയ്ക്കിടെ പിറന്ന കുട്ടിയും കുടുംബവും ഉടന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കേരളത്തിലേക്ക് തിരിക്കും! സർട്ടിഫിക്കറ്റ് അനുവദിച്ച് കോണ്‍സുലേറ്റ്
വിമാനയാത്രയ്ക്കിടെ പിറന്ന കുട്ടിയും കുടുംബവും ഉടന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കേരളത്തിലേക്ക് തിരിക്കും. ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് കുട്ടിക്ക് അടിയന്തര സർട്ടിഫിക്കറ്റ് അനുവദിച്ചത്. ഒക്ടോബര്‍ അഞ്ചിനാണ് ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്. വിമാനം പുറപ്പെട്ട് അധികനേരം കഴിയുന്നതിന് മുന്‍പ് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്സുമാരുടെയും കാബിന് ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു. പിന്നീട് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി യുവതിയേയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷോണ്‍ ചെറിയാൻ മാത്യു എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഷോണും അമ്മയും സുഖമായിരിക്കുന്നുവെന്ന് കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു. തുടര്‍യാത്രയ്ക്കായി സജ്ജീകരണമൊരുക്കുന്നതില്‍ സന്തോഷമുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം കേരളത്തിലേക്ക് പറക്കുന്ന ഷോണിന് ആശംസകളെന്നും കോണ്‍സുലേറ്റ് ട്വീറ്റിൽ കുറിച്ചു. പാസ്പോർട്ട് പോലെയുള്ള രേഖയിൽ പേനകൊണ്ട് എഴുതിയ സർട്ടിഫിക്കറ്റാണ് നൽകിയത്. പലരും പേന…
Read Moreരണ്ടാം നിലയിലെ സെക്യൂരിറ്റി ബാറുകളില്‍ തല കുടുങ്ങി കുഞ്ഞ് ! തോളില്‍ താങ്ങി യുവതി; കരുതലിന്റെ വീഡിയോ വൈറലാകുന്നു…
രണ്ടാം നിലയിലെ ജനലിന്റെ സെക്യൂരിറ്റി ബാറുകളില്‍ തലകുടുങ്ങി തൂങ്ങിയാടുന്ന പെണ്‍കുട്ടിയുടെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒടുവില്‍ ഒരു വഴിയാത്രക്കാരിയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അബദ്ധത്തില്‍ രണ്ടാം നിലയിലെ ജനാലയുടെ സെക്യൂരിറ്റി ബാറുകളില്‍ കുടുങ്ങുകയായിരുന്നു. ബാറുകളില്ക്കിടയില് തലകുടുങ്ങി പെണ്‍കുട്ടി തൂങ്ങിയാടുകയായിരുന്നു. മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലില് നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഞെട്ടലോടെയാണ് ലോകം കണ്ടത്. കുഞ്ഞിന്റെ കരച്ചില് കേട്ടെത്തിയ ആ സ്ത്രീ തൊട്ടുതാഴത്തെ നിലയിലെ ജനാലയുടെ സെക്യൂരിറ്റി ബാറുകളില്‍ കയറി തന്റെ തോളില്‍ കുഞ്ഞിനെ താങ്ങി നിര്‍ത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇരുപത് മിനുട്ടാണ് ആ സ്ത്രീ കുഞ്ഞിന് അപകടമുണ്ടാകാതിരിക്കാന്‍ അവളെ തോളില്‍ താങ്ങി നിര്‍ത്തിയത്. പിന്നീട് രണ്ട് പുരുഷന്മാരുടെ സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തി. എങ്ങനെ തനിക്കിതിനുള്ള ധൈര്യമുണ്ടായെന്ന് അറിയില്ലെന്നും ഒരു അമ്മയെന്ന നിലയിലുള്ള…
Read Moreസോ സിംപിള്‍ ! ഉറക്കത്തിനിടെ കുഞ്ഞിന് ജന്മം നല്കിയ യുവതി പറയുന്നതിങ്ങനെ…
ഉറക്കത്തിനിടെ പ്രസവിക്കുക എന്ന കാര്യം സംഭവ്യമോ എന്ന് ചോദിക്കുകയാണ് ലോകം. ഇത്തരത്തിലൊരു അവകാശവാദവുമായി എത്തിയ ആമി ഡന്‍ബാര്‍ എന്ന യുവതിയാണ് പുതിയ സംശയങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. താന്‍ ഉറങ്ങിക്കിടന്നപ്പോള്‍ പ്രസവിച്ചുവെന്നാണ് ആമി ഡന്‍ബാര്‍ പറയുന്നത്. ഉറങ്ങിക്കിടന്നപ്പോഴുണ്ടായ വലിയ കോണ്‍ട്രാക്ഷനില്‍ യുവതി പ്രസവിച്ചുവെന്നാണ് പറയുന്നത്. സ്വന്തം പ്രസവ കഥകള്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തനിക്കുണ്ടായ അനുഭവം ആമി പങ്കുവെച്ചത്. ഇതേക്കുറിച്ച് ആമി പറയുന്നതിങ്ങനെ…പന്ത്രണ്ട് മണിക്കൂര്‍ പ്രസവ വേദനയ്ക്ക് ശേഷം എനിക്ക് ഒരു എപ്പിഡ്യൂറല്‍ നല്കി. ആവശ്യമായ ഉറക്കവും വേദനയില്‍ നിന്ന് ആശ്വാസവും തുടര്‍ന്ന് ലഭിച്ചു ലഭിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ പരിശോധിച്ചു കൊണ്ടിരുന്ന നഴ്സ് ഉറക്കത്തില്‍ എനിക്ക് വലിയ കോണ്ട്രാക്ഷന് ഉണ്ടായതായി മനസ്സിലാക്കി. അതിന് ശേഷം ഒരു മിനിറ്റ് ആയപ്പോഴേയ്ക്കും മോണിറ്ററില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് നഴ്സ് ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് നഴ്സ് പറഞ്ഞതനുസരിച്ച് പുതപ്പ് നീക്കി…
Read Moreഅമ്പട കേമാ സണ്ണിക്കുട്ടാ ! വിശന്നപ്പോള്‍ നാലു വയസുകാരന് അമ്മയുടെ ഫോണ്‍ കയ്യിലെടുത്തു; പിന്നെ ഓര്‍ഡര്‍ ചെയ്തത് 5,500 രൂപയുടെ ഭക്ഷണം…
കുട്ടിക്കളികൾ മുതിർന്നവരും ആസ്വദിക്കാറുണ്ട്. ഈ കുട്ടികളികൾ കൗതുകവും തമാശയും ഒപ്പം തലവേദനയുമാവാറുണ്ട്. പലപ്പോഴും മാതാപിതാക്കന്മാരുടെ ഫോണിലുള്ള കുട്ടികളുടെ കളിയാണ് പലപ്പോഴും പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നത്. വീഡിയോ ഗെയിം കളിക്കുന്നതിനും മറ്റും മാതാപിതാക്കളുടെ ഫോൺ ഉപയോഗിച്ച് കുട്ടികൾ വൻതുക അയച്ച സംഭവം നേരത്തെയും വാർത്തയായിട്ടുണ്ട്. ബ്രസീലിൽ നിന്നുള്ള ഒരു കുട്ടിയുടെ വികൃതിയാണ് ഇപ്പോൾ ഇൻസ്റ്റഗ്രമിലെ ചർച്ച. അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് ഒാൺലൈനിൽക്കൂടി 400 ബ്രസീലിയന്‍ റീല്‍സിനുള്ള (ഏകദേശം 5,500 രൂപ) ഫാസ്റ്റ് ഫുഡാണ് ഇവന് വാങ്ങിയത്. അമ്മ റൈസ വാന്ഡേര്ലി തന്നെയാണ് നാലു വയസുകാരൻ ടോം വാങ്ങിയ സാധനങ്ങള്‍ നിരത്തിവച്ച് ഇരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചത്. ഡെലിവറി ബോയ് വിളിച്ചപ്പോൾ അമ്മ എന്തെങ്കിലും ഒാർഡർ ചെയ്തതാണെന്നാണ് ആദ്യം വിചാരിച്ചത്. അതുകൊണ്ട് അമ്മയോടാണ് ആദ്യം ചോദിച്ചത്. പക്ഷെ ഭക്ഷണം ഒാർഡർ ചെയ്തിട്ടില്ലെന്ന് അമ്മ പറഞ്ഞതോടെ “പ്രതിയെ’ പിടികിട്ടി.- റൈസ പറയുന്നു.…
Read Moreകോവിഡ് ബാധിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി ! പ്രസവിച്ചത് ഡോക്ടറുടെ ഭാര്യ; രോഗ ലക്ഷണമില്ലെങ്കിലും കുഞ്ഞും നിരീക്ഷണത്തില്‍…
കോവിഡ് ബാധിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി.എയിംസിലെ സൈക്കോളജി വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറിന്റെ ഭാര്യയാണ് കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ത്യയില്‍ ഇത് ആദ്യത്തെ സംഭവമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയായിരുന്നു ഇവര്‍. കൂടാതെ ഡോക്ടറും സഹോദരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്വോള് ഡോക്ടറിന്റെ ഭാര്യ 39 ആഴ്ച ഗര്‍ഭിണി ആയിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിന് ഇതുവരെ കൊറോണ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ലെന്നും ഡോക്ടര്‍മാര്‍ അറിച്ചു. എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് കുഞ്ഞിനെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ശസ്ത്രകിയ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്ത്. 10 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് വെള്ളിയാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് തീരുമാനമെടുത്തത്. തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിനെ ഓപ്പറേഷന് തീയ്യേറ്റര്‍ ആക്കി മാറ്റുകയായിരുന്നു. യുവതിക്ക് കൊറോണ ബാധിച്ചിരുന്നുവെങ്കിലും ഗുരുതരമായിരുന്നില്ല. രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ മാത്രമേ കുഞ്ഞിന്…
Read Moreപ്ലസ് വണ്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നത് സൂപ്രണ്ട് ! പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് ആശുപത്രിയില്‍ നല്‍കിയത് സൂപ്രണ്ടിന്റെ ഭര്‍ത്താവിന്റെ പേരും; നടുക്കുന്ന സംഭവം ഇങ്ങനെ
പ്ലസ് വണ്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ ദുരൂഹത. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനായാണ് കുഞ്ഞിന് ജന്മം നല്‍കിയത്.. റായ്പൂര്‍ ആണ് സംഭവം. കുഞ്ഞ് പ്രസവത്തിനിടെ മരിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടി പ്രസവിക്കുമ്പോള്‍ ഹോസ്റ്റല്‍ സൂപ്രണ്ട് സമീപത്തുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ ഇവര്‍ തയ്യാറായില്ല. പ്രസവത്തിന് പിന്നാലെ പെണ്‍കുട്ടിയെ ഇവര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് സൂപ്രണ്ടിന്റെ ഭര്‍ത്താവിന്റെ പേരാണ് ആശുപത്രിയില്‍ നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു. ഗ്രാമത്തിലെ ഒരു യുവാവുമായി രണ്ടുവര്‍ഷമായി വിദ്യാര്‍ഥിനിക്ക് ബന്ധമുള്ളതായാണ് വിവരം.
Read Moreവെറുതെ മുകളിലേക്ക് നോക്കിയപ്പോള്‍ സബാത് കണ്ടത് രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീഴുന്ന പിഞ്ചുകുഞ്ഞിനെ ! പിന്നെ ഓടിച്ചെന്ന് കുട്ടിയെ കൈകളിലാക്കി; കൗമാരക്കാരനെ അഭിനന്ദിച്ച് ലോകം; അദ്ഭുത സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറല്‍…
ഇതിനെയൊക്കെയായിരിക്കുമോ ദൈവത്തിന്റെ കൈ എന്നു വിശേഷിപ്പിക്കുന്നത്…റോഡില്‍ നില്‍ക്കുകയായിരുന്ന ഫ്യൂസി സബാത്തിനെ വെറുതെ മുകളിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചതും അതേ നിയോഗമായിരിക്കണം. മുകളിലേക്ക് നോക്കിയപ്പോള്‍ സബാത് കണ്ടത് ഒരു ഭീകരകാഴ്ചയായിരുന്നു. ഒരു പിഞ്ചുകുഞ്ഞ് രണ്ടാംനിലയുടെ മുകളില്‍ നിന്നും താഴേക്ക് പതിക്കുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് നിമിഷത്തിന്റെ നൂറിലൊരംശത്തെ സമയം കൊണ്ട് മനസ്സിലാക്കിയ സബാത് ഇരുകൈയ്യും നീട്ടി കുട്ടിയെ കൈപ്പിടിയിലൊതുക്കി. ഒരു നിമിഷം പാളിയിരുന്നെങ്കില്‍ റോഡില്‍ വീണ് ആ കൊച്ചുകുഞ്ഞിന്റെ ശരീരം ചിതറിയേനെ. തുര്‍ക്കി ഇസ്താംബുളിലെ ഫാറ്റി ജില്ലയിലാണ് സംഭവം. ദോഹ മുഹമ്മദ് എന്ന രണ്ടുവയസുകാരിയാണ് ഫ്ലാറ്റിന്റെ രണ്ടാം നിലയുടെ ജനലിലൂടെ അബദ്ധത്തില്‍ താഴേക്കു വീണത്. ദോഹയുടെ അമ്മ അടുക്കളയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. സബാതിന്റെ കൈയ്യിലേക്കു വീണ ദോഹയ്ക്ക് പോറല്‍ പോലും പറ്റിയില്ല. സംഭവം കണ്ടുനിന്നവര്‍ ഉടന്‍ ഓടിക്കൂടി. കുട്ടിയെ രക്ഷിച്ചതിന് സബാതിന് ദോഹയുടെ മാതാപിതാക്കള്‍ പാരിതോഷികവും നല്കി. സിസിടിവിയല്‍ പതിഞ്ഞ…
Read Moreമകള്‍ക്കൊപ്പം കാവ്യ എന്ന പേരില്‍ വൈറലായ ചിത്രത്തിനു പിന്നിലെ യാഥാര്‍ഥ്യം മറ്റൊന്ന് ! പ്രചരിക്കുന്ന ചിത്രത്തിന്റെ പിന്നിലെ കഥ ഇങ്ങനെ…
ദിലീപ്-കാവ്യ താരദമ്പതികള്‍ക്ക് ഒരു പെണ്കുഞ്ഞു ജനിച്ചത് ഈ കഴിഞ്ഞ ഒക്ടോബറിലായിരുന്നു. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ചിത്രം ഇവര്‍ പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാവ്യ ഒരു കുഞ്ഞിനെ എടുത്തു നില്ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മഹാലക്ഷ്മിയാണ് കാവ്യയ്ക്കൊപ്പമുള്ളത് എന്നാണ് പ്രചരണം. എന്നാല്‍ ചിത്രത്തിലെ ആ പെണ്‍കുഞ്ഞ് കാവ്യയുടെയും ദിലീപിന്റെയും കുട്ടിയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആകാശവാണി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. കാവ്യയും വിജയ് ബാബുവും പ്രധാനവേഷങ്ങളിലെത്തിയ ആകാശവാണി എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്നുള്ള ചിത്രമാണിത്. ആകാശവാണിയുടെ അസിസ്റ്റന്റ് ക്യാമറാമാന്റെ മകളുടെ ചിത്രമാണിത്. യാഥാര്‍ഥ്യം ഇതാണെങ്കിലും ചിത്രം ഇപ്പോഴും കാവ്യയും മകളും എന്ന പേരില്‍ പ്രചരിക്കുന്നുണ്ട്.
Read Moreവിന്ഡോഗ്ലാസ് തകര്‍ക്കാനുള്ള പിതാവിന്റെ ശ്രമം ഡ്രൈവര്‍ തടഞ്ഞു; ആംബുലന്‍സ് വാതില്‍ ലോക്കായി അകത്തുപെട്ട പിഞ്ചുകുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു
റായ്പൂര്‍: ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റിയ ഹൃദയത്തിനു തകരാറുള്ള പിഞ്ചുകുഞ്ഞിന് വാഹനത്തിനുള്ളില്‍ ദാരുണാന്ത്യം. ആംബുലന്‍സിന്റെ വാതില്‍ ലോക്കായതിനെത്തുടര്‍ന്ന് ജനാല ഇടിച്ചു തകര്‍ത്ത് കുഞ്ഞിനെ പുറത്തെടുക്കാന്‍ കുഞ്ഞിന്റെ അച്ഛന് ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ വക സാധനം നശിപ്പിക്കരുതെന്ന് പറഞ്ഞ് ഡ്രൈവര്‍ അദ്ദേഹത്തെ തടഞ്ഞതാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയത്. കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകവേയായിരുന്നു സംഭവം. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം റായ്പൂരിലെ ഡോ: ഭീമറാവു അംബേദ്ക്കര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് റായ്പൂര്‍ വരെ മാതാപിതാക്കള്‍ കുഞ്ഞുമായി എത്തിയത് ട്രെയിനിലായിരുന്നു. ഇന്ന് രാവിലെ റായ്പൂരില്‍ എത്തിയ കുട്ടിയുടെ പിതാവ് അംബികാ കുമാര്‍ സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് സേവനമായ സഞ്ജീവനി എക്സ്പ്രസ് വിളിച്ചു. കുട്ടിയെ പെട്ടെന്ന് തന്നെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഈ സമയത്ത് ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാത്ത വിധം കൊളുത്തിപ്പോയി. തുറക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ നോക്കിയിട്ടും കഴിയാതെ ഒടുവില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ്…
Read More