ഓമനത്തമുള്ള മുഖം കൊണ്ട് ഒരു നാള്‍ മലയാള സിനിമയില്‍ സജീവസാന്നിദ്ധ്യമായിരുന്ന താരമാണ് ബേബി അമ്പിളി. ‘മീനത്തില്‍ താലികെട്ട്’ എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായി എത്തിയത് അമ്പിളിയായിരുന്നു. വാത്സല്യം, മിന്നാരം, മിഥുനം തുടങ്ങി നിരവധി സിനിമകളില്‍ അമ്പിളി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാംഭാവം എന്ന സിനിമക്കു ശേഷം അമ്പിളി സിനിമയില്‍ നിന്നു വിടവാങ്ങുകയായിരുന്നു.പതിനെട്ട് വര്‍ഷം താന്‍ എവിടെയായിരുന്നുവെന്ന് അമ്പിളി തന്നെ പറയുകയാണ്. ‘ആദ്യ സിനിമയിലേക്ക് എത്തിയ കഥ വളരെ വിചിത്രമാണ്. അച്ഛനും അമ്മയും ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. ചേട്ടന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. എനിക്ക് രണ്ടരവയസ്സ്. അങ്കണവാടിയില്‍ വീടിനടുത്ത ടീച്ചറുടെ കൂടെ പോകും. വീടിനടുത്ത് ‘നാല്‍ക്കവല’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. അതിലേക്ക് കുറച്ച് കുട്ടികളെ വേണം. തിക്കുറിശ്ശി സാര്‍ കുറച്ച് കുട്ടികളെ പാട്ടുപഠിപ്പിക്കുന്ന സീനാണ്. എന്നെയും അങ്ങനെ കുട്ടികളുടെ കൂട്ടത്തില്‍ കൊണ്ടുപോയി. കൂട്ടത്തില്‍ കരയുകയൊന്നും ചെയ്യാത്തതിനാല്‍ എന്നെ മടിയിലിരുത്തി തിക്കുറിശ്ശി…
Read More