യൂറോപ്പിലെ ഏറ്റവും വലിയ കുടുംബം ഏതെന്നു ചോദിച്ചാല്‍ ഏവരുടെയും ചൂണ്ടു വിരല്‍ നീളുകള ഇംഗ്ലണ്ടിലെ ബോണി-റാഡ്ഫോര്‍ഡ് ദമ്പതികളിലേക്കായിരിക്കും. നാല്പത്തിയെട്ടും നാല്പത്തിനാലും പ്രായമുള്ള ഈ ബ്രിട്ടിഷ് ദമ്പതികള്‍ക്ക് ഇതുവരെ 21 കുട്ടികളാണുള്ളത്. ഇവരുടെ ഇരുപത്തിരണ്ടാമത്തെ കുട്ടി 2020 ഏപ്രില്‍ മാസം പിറക്കുമെന്ന് അമ്മ റാഡ്ഫോര്‍ഡ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്. ഇപ്പോള്‍ 11 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളുമാണ് ദമ്പതികള്‍ക്കുള്ളത്. ഇനി പിറക്കാന്‍ പോകുന്നത് ഒരു ആണ്കുട്ടിയാണെങ്കില് 11-11 എന്ന മാജിക് സംഖ്യയിലാവും എന്ന് അമ്മ റാഡ്ഫോര്‍ഡ് പറഞ്ഞു. ഇവരുടെ ആദ്യ കുട്ടി പിറന്ന് വീഴുന്നത് 1989-ല്‍ അത് റാഡ്ഫോര്‍ഡിന്റെ പ്രായം പതിനാല്. അച്ഛന് ബോണിക്ക് പ്രായം പതിനെട്ട്. 1993-ല്‍ ഇവര്‍ വിവാഹിതരായി. വിവാഹത്തിനുശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ ജനനം. ഇരുപത്തി ഒന്നാമത്തെ കുട്ടി ജനിക്കുന്നത് 2018 നവംബറില്‍.പെണ്‍കുട്ടിയായിരുന്നു അത്. 22-ാമത്തെ കുട്ടി ജനിച്ചാലും ഒരു ഫാമിലി പ്ലാനിംഗിന് തയാറല്ല എന്നാണ്…
Read More