വളര്‍ത്തു നായകളെ മക്കളെപ്പോലെ കാണുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. പലരും നായകള്‍ക്ക് സ്വത്തുക്കള്‍ വരെ എഴുതി വയ്ക്കാറുണ്ട്. കൊച്ചുകുട്ടികളെ നോക്കും പോലെ നായയെ തോളിലിട്ട് താരാട്ട് പാടി ഉറക്കുന്നവരുമുണ്ട്. എന്നാല്‍ തമിഴ്നാട്ടിലെ മധുര ജില്ലയിലെ പോലീസ് സബ് ഇന്‍സ്പെക്ടറായ ശക്തിവേല്‍ എല്ലാ നായസ്നേഹികളെയും കടത്തിവെട്ടി. ഗര്‍ഭിണിയായ നായയ്ക്ക് വേണ്ടി ഒരു വളകാപ്പ് ചടങ്ങ് തന്നെ നടത്തിയിരിക്കയാണ് ഇദ്ദേഹം. മധുരയിലെ ജയ്ഹിന്ദ്പുരം നിവാസിയായ ശക്തിവേല്‍ തന്റെ വളര്‍ത്തുനായ സുജിയെ സ്വന്തം മകളെ പോലെയാണ് സ്നേഹിക്കുന്നത്. ഡോബര്മാന് ഇനത്തില്‍ പെട്ട സുജി ഗര്‍ഭിണിയായപ്പോള്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നാട്ടുനടപ്പനുസരിച്ച് കുടുബത്തിലെ ഒരംഗത്തിന് ചെയ്യുന്ന പോലെ അദ്ദേഹം നായയുടെയും വളകാപ്പ് ചടങ്ങ് സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. ഗര്‍ഭിണികള്‍ക്ക് സാധാരണ ചെയ്യുന്ന എല്ലാ ചടങ്ങുകളും മൂന്ന് വയസ്സുള്ള സുജിയ്ക്കും അദ്ദേഹം ചെയ്തു. കഴുത്തില്‍ പൂമാലകള്‍ ഒക്കെ അണിഞ്ഞ്…
Read More