നടന് ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ സാംസ്കാരിക മന്ത്രി വി.എന്‍ വാസവന് നിയമസഭയില്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. 2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചയാക്കിയതോടെയാണ് വാസവന് ഈ രീതിയില്‍ പരാമര്‍ശം നടത്തിയത്. ‘സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദിസിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു.’ വാസവന് പറഞ്ഞു.
Read MoreTag: bachan
സണ്ണി ലിയോണിയുടെ അയല്ക്കാരനാകാന് വേണ്ടി അമിതാഭ് ബച്ചന് മുടക്കിയത് 31 കോടി രൂപ ! ബിഗ്ബിയുടെ പുതിയ ഫ്ളാറ്റിന്റെ വിശേഷങ്ങള്‍ അറിയാം…
ബോളിവുഡിലെ ബിഗ്ബി അമിതാഭ് ബച്ചന് വാങ്ങിയ പുതിയ ഫ്ളാറ്റാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാ വിഷയം.31 കോടി രൂപയ്ക്കാണ് ബിഗ്ബി ഡ്യൂപ്ലക്സ് ഫ്ലാറ്റ് സ്വന്തമാക്കിയത്. 27, 28 നിലകളിലായി 5,184 ചതുരശ്ര അടി വലുപ്പമുള്ള ഫ്ളാറ്റാണ് സ്വന്തമാക്കിയത്. 34 നിലയുള്ള കെട്ടിടത്തില്‍ ബച്ചന് ആറു കാര്‍ പാര്ക്കിംഗുകളുമുണ്ട്. നടി സണ്ണി ലിയോണി, സംവിധായകന് ആനന്ദ് എല്‍. റായി എന്നിവരാണ് ബച്ചന്റെ അയല്‍ക്കാര്‍. സണ്ണി ലിയോണി 16 കോടി രൂപയ്ക്ക് 4365 ചതുരശ്ര അടി വലുപ്പമുള്ള ഫ്ളാറ്റും റായ് 25 കോടിക്ക് ഡ്യൂപ്ലക്സ് ഫ്ളാറ്റുമാണ് വാങ്ങിയത്. അന്ധേരി വെസ്റ്റില്‍ അറ്റ്ലാന്റിസ് കെട്ടിടത്തില്‍ വാങ്ങിയ ഫ്ളാറ്റിന് 62 ലക്ഷം രൂപയാണ് ബച്ചന് സ്റ്റാംപ് ഡ്യൂട്ടി അയച്ചത്. ഇടപാട് ഡിസംബര്‍ 31ന് നടത്തിയതിനാല്‍ സ്റ്റാംപ് ഡ്യൂട്ടി ഇനത്തില്‍ 90 ലക്ഷത്തില്‍ പരം രൂപ ലാഭമുണ്ടായി. ലോക്ഡൗണിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടായ മാന്ദ്യം…
Read More