വായുവില്‍ മലക്കം മറിയുന്നത് ഒരു കഴിവ് തന്നെയാണ്. അസാമാന്യ മെയ് വഴക്കമുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. തുടര്‍ച്ചയായി മലക്കം മറിയണമെങ്കില്‍ വളരെ വൈദഗ്ധ്യം തന്നെ ആവശ്യമാണ്. എന്നാല്‍ സാരിയുടുത്ത് മലക്കം മറിയുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. പൊതുവെ ഇത്തരം അഭ്യാസങ്ങള്‍ ചെയ്യുന്നവര്‍ക്ക് അതിനിണങ്ങുന്ന വസ്ത്രങ്ങളും വേണം. എന്നാല്‍ സാരിയിലാണ് സ്ത്രീ ബാക്ക് ഫ്ളിപ്പ് ചെയ്യുന്നത്. ആകാശ് റാണിസണ്‍ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചുവടുകള്‍ പിഴയ്ക്കാതെ യുവതി ആറ് തവണ കരണം മറിയുന്നുണ്ട്. മിലി സര്‍ക്കാര്‍ എന്ന യുവതിയാണ് മലക്കം മറിച്ചിലിലൂടെ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
Read More