കുറേയേറെ പേരിൽ പുറംവേദനയ്ക്ക് കാരണമാകാറുള്ളത് അമിത വണ്ണമാണ്. പൊണ്ണത്തടിയുള്ളവരിൽ പുറത്തെ പേശികൾക്ക് കൂടുതൽ ഭാരം താങ്ങേണ്ടി വരുന്നതാണ് പൊണ്ണത്തടിയും പുറവേദനയുമായുള്ള ബന്ധം. അതുകൊണ്ടാണ് പൊണ്ണത്തടിയുള്ളവരിൽ പുറംവേദനയ്ക്കുള്ള ചികിത്സയുടെ പ്രധാന ഭാഗം പൊണ്ണത്തടി കുറയ്ക്കുകയാണ് എന്ന് പറയുന്നത്. എവിടെ കിടക്കണം?എല്ലാ ജീവജാലങ്ങളുടേയും ലക്ഷ്യം സുഖമായി ജീവിയ്ക്കുകയാണ്. മനുഷ്യന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. മനുഷ്യൻ സുഖമായിരിക്കുന്നതിന് സ്വീകരിക്കുന്ന രീതികൾ പലതും പുറംവേദനയ്ക്ക് കാരണമാകുന്നതാണ്. ഉദാഹരണത്തിന് കിടന്നുറങ്ങുന്നത് നല്ല പതുപതുത്ത മെത്തയിൽ ആയിരിക്കണം എന്ന് പലർക്കും നിർബന്ധമാണ്.ശരീരത്തിലെ അസ്ഥികൾക്ക് അസ്ഥികളുമായി ചേർന്നു നിൽക്കുന്ന പേശികളാണ് എപ്പോഴും താങ്ങായി പ്രവർത്തിക്കുന്നത്. ‘ കൂടുതൽ മാർദ്ദവമുള്ള മെത്തയിൽ കിടന്ന് ഉറങ്ങുമ്പോൾ ഈ പേശികൾക്ക് അവയുമായി യോജിച്ച് കിടക്കുന്ന അസ്ഥികൾക്ക് താങ്ങായി പ്രവർത്തിക്കാൻ കഴിയുകയില്ല. ഇങ്ങനെയുള്ള ചിന്ത കാരണം പലരും മരക്കട്ടിലിലോ തറയിലോ കിടന്നുറങ്ങാറുണ്ട്. അതും നല്ല നടപടിയാണ് എന്ന് പറയാൻ കഴിയില്ല. ഒരു പലകക്കട്ടിലിൽ…
Read MoreTag: back pain
ഒരേ ഇരുപ്പിൽ ഇരുന്നു ജോലി ചെയ്യുമ്പോൾ…
പരിക്കുകൾ, ശരിയായ പൊസിഷനിൽ അല്ലാത്ത കിടപ്പും ഇരിപ്പും, പോഷകാംശങ്ങളിൽ ഉണ്ടാകുന്ന പോരായ്മകൾ, മാനസിക സംഘർഷം, തീരെ വ്യായാമമോ ശാരീരിക അധ്വാനമോ ഇല്ലാത്ത സ്വഭാവം എന്നിവയാണ് കഴുത്തിലും പിന്നീട് ചുമലിലും കൈകളിലും വേദന ഉണ്ടാകുന്നതിനു കാരണമാകാറുള്ളത്. തുടർച്ചയായി മണിക്കൂറുകളോളം ഒരേ ഇരിപ്പിൽ ഇരുന്ന് ജോലി ചെയ്യുന്പോൾ നട്ടെല്ലിൽ അനുഭവപ്പെടുന്ന സമ്മർദമാണ് ഇപ്പോൾ കൂടുതൽ പേരിലും കഴുത്തിലും തോളിലും വേദന ഉണ്ടാകുന്നതിന് കാരണമാകുന്നത്. അശ്രദ്ധമായി ഭാരം പൊക്കുന്നത് വേറെ രു കാരണമാണ്. വേദനസംഹാരികൾ ശീലമാക്കിയാൽ…ഇരിക്കുന്ന കസേരയിൽ കൂടുതൽ മാർദവമുള്ള കുഷ്യൻ ഉപയോഗിക്കുക, നല്ല കണ്ടീഷനിലല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുക, നല്ല നിരപ്പില്ലാത്ത റോഡിലൂടെ വാഹനത്തിൽ യാത്ര ചെയ്യുക, തല കുനിച്ചോ ഒരു വശത്തേക്ക് ചരിഞ്ഞോ നടക്കുക, കൂടുതൽ പതുപതുപ്പുള്ള മെത്തയിൽ കിടന്നുറങ്ങുക, കൂടുതൽ ഉയരമുള്ള തലയിണ ഉപയോഗിക്കുക എന്നിവയും കഴുത്തിൽ വേദന ഉണ്ടാകുന്നതിന് കാരണമാകുന്ന കാര്യങ്ങളാണ്. മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ്…
Read More