കോഴിക്കോട്: പഞ്ചായത്തുകളിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരെ നോക്കുകുത്തിയാക്കി അവരുടെ അടുത്ത ബന്ധുക്കള്‍ ഭരിക്കുന്നത് പുതിയ സംഭവമല്ല. എന്നാല്‍ അത്തരം സംഭവങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെതന്നെ ബാധിച്ചാലോ ഒടുവില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. പ്രസിഡന്റിന്റെ അടുത്ത ബന്ധുക്കളെ (ഭര്‍ത്താവ്, ഭാര്യ, സഹോദരന്, സഹോദരി, മാതാവ്, പിതാവ്, മക്കള്‍, സഹോദര ഭാര്യ,സഹോദരി ഭര്‍ത്താവ്, ഭര്തൃസഹോദരന്, ഭര്‍തൃസഹോദരി) ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷന്മാരായി നിയമിക്കുന്നത് ചട്ടം മൂലം നിരോധിച്ചാണ് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാന്റെ നിര്‍ദേശം പരിഗണിച്ചാണ് നടപടി. തദേശസ്വയംഭരണ സ്ഥാപനപ്രതിനിധികളുടെ അടുത്ത ബന്ധുക്കള്‍ സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളില്‍ ഇടപെടുന്നത് തടയുവാനും ഭരണം ജനപ്രതിനിധികളില്‍ ഒതുക്കി നിറുത്തുവാനും ഉദേശിച്ചാണ് ഇടപെടല്‍. മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്തിലെ വനിതാ പ്രസിഡന്റിന്റെ ഭര്‍ത്താവിന്റെ ഇടപെടലുകള്‍ വ്യാപകമായ പരാതിക്കിടയാക്കിയതാണ് ഇതു സംബന്ധിച്ചു ഉത്തരവിറക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനെ പ്രേരിപ്പിച്ചത്. ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷനായ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ഭരണകാര്യങ്ങളില്‍…
Read More