ഒമിക്രോണ്‍ വകഭേദം ബാധിച്ചവരില്‍ രോഗമുക്തിയ്ക്കു ശേഷവും കടുത്ത പുറംവേദന തുടരുന്നതായി ഡോക്ടര്‍മാര്‍. പല രോഗികളിലും പുറത്തിന്റെ കീഴ്ഭാഗത്തായി വേദനയും കടുത്ത പേശി വലിവും അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ ബാധിച്ചവരിലാണ് നീണ്ടു നില്ക്കുന്ന പുറംവേദന കാണപ്പെടുന്നതെന്നാണ് ഇവര്‍ പറയുന്നത്. ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ഒമൈക്രോണ്‍ ലക്ഷണങ്ങളെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അനാലിസിസില്‍ പറയുന്നു. യുകെ ആസ്ഥാനമായുള്ള സോയ് കോവിഡ് ആപ്പ് ഓക്കാനം, വിശപ്പില്ലായ്മയും ഒമൈക്രോണ്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തി. അതേസമയം പല രോഗികളും രോഗമുക്തിക്ക് ശേഷവും പുറം വേദനയെ പറ്റി പരാതിപ്പെടാറുണ്ടെന്നും ഇതിന്റെ കാരണം വിശദീകരിക്കാനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ സാര്‍സ് കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യത്തിലെ ശാസ്ത്രജ്ഞര്‍ ബിഎ.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ മൂന്ന് ഉപവകഭേദങ്ങളാണ് ഒമൈക്രോണിന്…
Read MoreTag: backpain
പുറംവേദനയ്ക്കു കാരണക്കാർ നമ്മളോ?
അസ്വസ്ഥതയും അസഹ്യമായ വേദനയും ഉണ്ടാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പുറംവേദന. പുറംവേദനയുടെ തീവ്രത വിവരിക്കാൻ പ്രയാസമാണ് എന്ന് പറയുന്നവരുണ്ട്. ഇപ്പോൾ പുറംവേദന കുറേ പേരുടെ സഹയാത്രികനായി മാറിയിരിക്കുന്നു. വളഞ്ഞിരുന്ന് ഉറങ്ങിയാൽ…പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ അവരവർ തന്നെയാണ് ഉണ്ടാക്കുന്നത്.വളഞ്ഞ് തിരിഞ്ഞുള്ള ഇരിപ്പ്, പൊണ്ണത്തടി, കൂടുതൽ പതുപതുപ്പുള്ള മെത്ത, ചാരുകസേര, കൂടുതൽ ഉയരമുള്ള തലയിണ, ടൂ വീലറിലും ത്രീ വീലറിലും കൂടുതൽ യാത്ര ചെയ്യുക, എന്നിവയെല്ലാം പുറംവേദന ഉണ്ടാകുന്നതിന് വ്യക്തമായ കാരണങ്ങളാണ്. കസേരയിൽ ഇരുന്ന് ജോലി ചെയ്യുന്നവർ പലരും മുൻപോട്ട് വളഞ്ഞ് ഇരിക്കുന്നതായാണ് കാണാറുള്ളത്. കസേരയിൽ വളഞ്ഞിരുന്ന് ഉറങ്ങുന്നവരും നട്ടെല്ല് വളച്ച് മേശമേൽ കൈവെച്ച് ഇരുന്ന് ഉറങ്ങുന്നവരും ധാരാളമാണ്. കുഷൻ ഉപയോഗിക്കാംഒാഫീസിനകത്തും പുറത്തും ജോലി ചെയ്യുന്നവരും അല്ലാത്തവരും കസേരയിൽ ഇരിക്കുമ്പോൾ കഴിയുന്നതും നട്ടെല്ല് വളയ്ക്കാതെ നിവർന്ന് ഇരിക്കുന്നതാണ് നല്ലത്. അങ്ങനെ ഇരിക്കുന്നതിന് ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ പുറത്ത് ഒരു കുഷ്യൻ ഉപയോഗിച്ച്…
Read More