വൈദ്യശാസ്ത്ര രംഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടിത്തം വൈദ്യശാസ്ത്ര രംഗത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായിരുന്നു. എന്നാല്‍ ആന്റിബയോട്ടിക്കുകളെ അതിജീവിക്കാനുള്ള ശേഷി ബാക്ടീരിയകള്‍ ആര്‍ജിച്ചെടുക്കുന്നതായാണ് ശാസ്ത്രജ്ഞരുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. എന്തിനും ഏതിനും ആന്റിബയോട്ടിക്കുകള്‍ കുറിക്കുന്ന ഡോക്ടര്‍മാരും സ്വയം ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകള്‍ തിരഞ്ഞെടുക്കുന്നവരുമൊക്കെയാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. മരുന്നിനെ അതിജീവിക്കാനുള്ള ശേഷി അമിത മരുന്നുപയോഗത്തിലൂടെ ബാക്ടീരിയകള്‍ക്ക് ലഭിക്കുന്നു. ബാക്ടീരിയ മൂലമുള്ള അണുബാധകൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ക്ക് മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഫലിക്കുകയുള്ളൂ. മരുന്നുകളുടെ ദുരുപയോഗവും അമിതോപയോഗവും പെട്ടെന്നു ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന രോഗങ്ങളുടെപോലും ചികിത്സ പ്രയാസമാക്കിയിരിക്കുന്നു. ബാക്ടീരിയകള്‍ നിലവിലുള്ള ആന്റിബയോട്ടിക്കുകളെ ചെറുക്കാന്‍ ശക്തി നേടിയതാണു കാരണം. ഇതോടെ, സാധാരണ രോഗങ്ങള്‍ക്കുപോലും കൂടിയ ഡോസിലുള്ള മരുന്നുകള്‍ കഴിക്കണമെന്നതായി സ്ഥിതി. ചുമയ്ക്കും ശ്വാസകോശ സംബന്ധിയായ അലര്‍ജികള്‍ക്കും ഉപയോഗിച്ചിരുന്ന പല ആന്റി ബയോട്ടിക്കുകളും ഇപ്പോള്‍ ഫലം ചെയ്യാതായി തുടങ്ങിയിട്ടുണ്ട്. അടുത്തിടെ നടന്നൊരു പഠനമനുസരിച്ച് ലോകത്തെ 70 ശതമാനം ബാക്ടീരികളും മൂന്നാം…
Read More